Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഷേവ് ചെയ്തതിന് ശേഷമുള്ള ചൊറിച്ചിലിനും തിണര്‍പ്പിനും പെട്ടെന്ന് പരിഹാരം
ചര്‍മ്മത്തില്‍ ഷേവ് ചെയ്തതിന് ശേഷം പലരിലും ചൊറിച്ചില്‍ അനുഭവപ്പെടുന്നു. രോമങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ചിലരില്‍ ഇത് തിണര്‍പ്പും അതുമായി ബന്ധപ്പെട്ട് ചില ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാക്കും. അതിനാല്‍ ഷേവിങിന് ശേഷം ചര്‍മ്മത്തിലെ പ്രകോപനത്തെ എങ്ങനെ ഒഴിവാക്കണം എന്നുള്ളത് നമുക്ക് നോക്കാം. ഷേവിംഗിന് ശേഷം ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റാന്‍ പല വഴികള്‍ തേടുന്നവരുണ്ട്. എന്നാല്‍ ആദ്യം എന്താണ് ഇതിന് കാരണം എന്ന് കണ്ട് പിടിക്കേണ്ടതാണ്. ചിലപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന റേസര്‍, അല്ലെങ്കില്‍ ഷേവ് ചെയ്യുന്ന രീതി, അല്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മം എന്നിവയെല്ലാം ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

നിങ്ങള്‍ക്ക് സ്വാഭാവികമായും സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍, ഷേവ് ചെയ്യുന്നത് കൂടുതല്‍ ശ്രദ്ധിക്കണം. അപകടകരമായ രീതിയില്‍ ഇത്തരം ഷേവിംഗുകള്‍ അതി ഭീകരമായ ചര്‍മ്മ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ വരുന്നതാണ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കുക എന്നത്. ഇത് പലരും നിസ്സാരമായി കരുതുന്ന ഒന്നായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തില്‍ കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഇത്തരം കാര്യങ്ങള്‍ അതിപ്രധാനമാണ്.

എക്സ്ഫോളിയേറ്റ് ചെയ്യുകയാണ് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരം. ചര്‍മ്മത്തിന്റെ എക്സ്ഫോളിയേഷന്‍ ചര്‍മ്മത്തിന്റെ ഉപരി തലത്തില്‍ നിന്ന് മൃതകോശങ്ങളെ പൂര്‍ണമായും നീക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ നല്ലൊരു സ്ക്രബ്ബര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തെ മൃദുവാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ വരണ്ട ചര്‍മ്മമാണെങ്കില്‍ ഷേവ് ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ നിങ്ങള്‍ ഷേവ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭാഗം ചെറുചൂടുള്ള വെള്ളത്തില്‍ കുറച്ച് മിനിറ്റ് വെക്കാവുന്നതാണ്. അതിന് ശേഷം മാത്രം ഷേവ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മം വരണ്ടതല്ലാതാക്കി മാറ്റുന്നതിനും ചൊറിച്ചില്‍ പോലുള്ള അനന്തര ഫലങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ശരിയായ റേസര്‍ തിരഞ്ഞെടുക്കുക എന്നതാണ് അടുത്ത വെല്ലുവിളി. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ തരത്തിലുള്ള റേസര്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ചര്‍മ്മത്തെ പോറലുകള്‍, പ്രകോപനം, തിണര്‍പ്പ് എന്നിവയില്‍ നിന്ന് ശ്രദ്ധിക്കുന്ന തരത്തിലുള്ള റേസറുകള്‍ തിരഞ്ഞെടുക്കണം. ബ്ലേഡ് ശരീരത്തില്‍ പരുഷമായി തോന്നുന്ന തരത്തിലുള്ളവ തിരഞ്ഞെടുക്കരുത്. ഇത് കൂടാതെ ചര്‍മ്മത്തില്‍ രോമത്തിനെ അകത്തോട്ട് വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണെങ്കില്‍ ഉടന്‍ തന്നെ റേസര്‍ മാറ്റുന്നതിന് ശ്രദ്ധിക്കണം. കൂടാതെ റേസര്‍ ബേണ്‍ ഉണ്ടാവുന്നുണ്ടെങ്കിലും ഉടനേ തന്നെ റേസര്‍ മാറ്റുന്നതിന് ശ്രദ്ധിക്കണം.

ഷേവ് ചെയ്യുന്ന ദിശയും വളരെ പ്രധാനപ്പെട്ടതാണ്. രോമവളര്‍ച്ചയുള്ള ദിശയില്‍ ഷേവ് ചെയ്യുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ക്ക് ചര്‍മ്മം സെന്സിറ്റീവ ആണെങ്കില്‍ അതിനെ പ്രകോപിപ്പിക്കുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇങ്ങനെ ഷേവ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ സമയമെടുത്ത് വേണം ചെയ്യുന്നതിന്. ഒരിക്കലും ധൃതി പിടിച്ചൊരു ഷേവിംങ് വേണ്ട. ഇത് ചര്‍മ്മത്തെ മുറിവേല്‍പ്പിക്കും. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധയും ക്ഷമയും അത്യാവശ്യമാണ്. കാരണം ഇവ എപ്പോഴും വളരെയധികം സെന്‍സിറ്റീവ് ഭാഗങ്ങളാണ്. ഈ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഷേവ് ചെയ്തതിന് ശേഷം. കാരണം ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും തിണര്‍പ്പ്, പ്രകോപനം, ചുവന്ന നിറം എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പാടേ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന്റെ സംരക്ഷണത്തില്‍ അധികപാളി ചേര്‍ക്കുന്നതിനും അസ്വസ്ഥത കുറക്കുന്നതിനും മോയ്സ്ചുറൈസ് ഉപയോഗിക്കാവുന്നതാണ്. ധാരാളം മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഒലിവ് ഓയില്‍ ബദാം ഓയില്‍ പോലുള്ളവയും ഉപയോഗിക്കാം.



Click it and Unblock the Notifications

