For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയിലും സോറിയാസിസ്: താരനെന്ന് കരുതി നിസ്സാരമാക്കരുത്

|

തലയില്‍ ഭയങ്കര ചൊറിച്ചിലുണ്ടോ, ചൊറിയുമ്പോള്‍ ചര്‍മ്മം അടര്‍ന്ന് പോരുന്നുവോ, എന്നാല്‍ അത് താരനെന്ന് കരുതി നിസ്സാരമാക്കരുത്. ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പലപ്പോഴും തലയോട്ടിയില്‍ ഉണ്ടാവുന്ന സോറിയാസിസ്. മിക്ക കേസുകളിലും താരന്‍ നിയന്ത്രിക്കാവുന്ന ഒരു അവസ്ഥയാണെന്ന് നമുക്കറിയാം. എന്നാല്‍ ചില അവസരങ്ങളില്‍ അത് അല്‍പം പ്രശ്‌നമുണ്ടാക്കുന്നുണ്ട്. കാരണം താരനേക്കാള്‍ അലോസരപ്പെടുത്തുന്നതായിരിക്കും സോറിയാസിസ് മൂലം ഉണ്ടാവുന്ന അസ്വസ്ഥതകള്‍. അതുകൊണ്ട് തന്നെ ഇതിനെ താരനെന്ന് കരുതി നിസ്സാരവത്കരിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് എത്തുന്നത്.

Home Remedies For Scalp Psoriasis

ഇത്തരത്തിലുള്ള അവസ്ഥ പലപ്പോഴും തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നു. അത് പിന്നീട് അതികഠിനമായ വേദന ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. തലയോട്ടിയിലെ സോറിയാസിസ് നിങ്ങള്‍ക്ക് കാണിച്ച് തരുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവയാണ് ചൊറിച്ചില്‍, ചുവന്ന പാടുകള്‍, കൊഴിഞ്ഞ് വീഴുന്ന അടരുകള്‍ എന്നിവ. എന്നിരുന്നാലും, ഈ ഭയാനകമായ അവസ്ഥ വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ തലയും മുടിയും സംരക്ഷിക്കുന്നതിനും വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ തലയോട്ടിയിലെ സോറിയാസിസ് പോലുള്ള ലക്ഷണങ്ങളേയും അസ്വസ്ഥതകളേയും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്.

എന്താണ് തലയോട്ടിയിലെ സോറിയാസിസ്?

എന്താണ് തലയോട്ടിയിലെ സോറിയാസിസ്?

സോറിയാസിസ് ചര്‍മ്മത്തില്‍ ഉണ്ടാവും എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇത് തലയോട്ടിയില്‍ വരുമ്പോള്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. തലയോട്ടിയിലേയും സോറിയായിസ് ഒരു ത്വക്ക് രോഗം തന്നെയാണ്. ഇത് താരന്‍ അടര്‍ന്ന് പോരുന്നത് പോലെ തലയോട്ടിയില്‍ നിന്ന് അടര്‍ന്ന് വീഴുന്നു. താരനേക്കാള്‍ വലുപ്പത്തിലാണ് ഇത് സംഭവിക്കുന്നത്. ഇത് കൂടാതെ തലയോട്ടിയില്‍ ചെറിയ രീതിയില്‍ രക്തസ്രാവവും ഉണ്ടായിരിക്കും. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വീട്ടുവൈദ്യങ്ങള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ നിന്ന് പൂര്‍ണ പരിഹാരം ഇതിലൂടെ ലഭിക്കുന്നില്ല. എന്നാല്‍ ഇത്തരം അവസ്ഥകള്‍ നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ഈ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ് കറ്റാര്‍വാഴക്കുള്ളത്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളേയും കേശസംരക്ഷണത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗപ്രദമാണ് എന്നുള്ളതാണ് സത്യം. കറ്റാര്‍ വാഴയ്ക്ക് ഔഷധഗുണമുണ്ട് എന്ന് പലപ്പോഴും നമുക്കറിയാവുന്നതാണ്. കറ്റാര്‍വാഴ ജെല്‍ എടുത്ത് അത് ഒരു എണ്ണയില്‍ മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് വേണം ഇത് കഴുകിക്കളയുന്നതിന്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം തല കഴുകുന്നതിന്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

സൗന്ദര്യത്തിനും ആരോഗ്യത്തിനും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ഗുണങ്ങളാണ് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നത്. വെളിച്ചെണ്ണയ്ക്ക് സ്വാഭാവികമായും ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് സോറിയാസിസ് മൂലമുണ്ടാകുന്ന വരള്‍ച്ചയും അണുബാധയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഏതാനും തുള്ളി വെളിച്ചെണ്ണ എടുത്ത് ടീ ട്രീ ഓയിലുമായി കലര്‍ത്തി തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ തലയിലെ സോറിയാസിസ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഇഞ്ചി

ഇഞ്ചി

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ താരനുള്ള മറുമരുന്നാണ് ഇഞ്ചി. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളം ഇഞ്ചിയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ തലയോട്ടിയിലെ സോറിയാസിസ് പോലുള്ള ചര്‍മ്മ അണുബാധകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ പേന്‍ ശല്യത്തെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു തവണ ഇഞ്ചി നീര് തലയോട്ടിയില്‍ തേക്കാവുന്നതാണ്.

മഞ്ഞള്‍

മഞ്ഞള്‍

സൗന്ദര്യത്തിനും ആരോഗ്യത്തിനും മികച്ചതാണ് മഞ്ഞള്‍. ഇത് ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം ഉള്‍പ്പെടെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മഞ്ഞളില്‍ കുര്‍ക്കുമിന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ കുറയ്ക്കുകയും മുറിവ് ഉണക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും തലയോട്ടിയിലെ സോറിയാസിസ് മൂലമുണ്ടാകുന്ന മുറിവിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തലയോട്ടിയില്‍ മഞ്ഞള്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുറിവിനും ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സാലഡ് ഡ്രസ്സിംഗ് മാത്രമായി ഉപയോഗിക്കുന്നതല്ല. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും സോറിയാസിസ് മൂലമുണ്ടാകുന്ന ചൊറിച്ചിലും തലയോട്ടിയിലെ പൊള്ളലും ഇല്ലാതാക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, അതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് തലയോട്ടിയിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും ചര്‍മ്മ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്.

വയമ്പ് പൊടി

വയമ്പ് പൊടി

വയമ്പ് പൊടിയും കേശസംരക്ഷണത്തിലെ മുതല്‍ക്കൂട്ടാണ്. തലയിലെ ചൊറിച്ചിലും മറ്റും മാറാന്‍ രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം വയമ്പ് പൊടിച്ചും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം.ഇത് തലയോട്ടിയിലെ അസ്വസ്ഥതകളെ വേരോട് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അത് കൂടാതെ ഇത് താരനേയും വേരോടെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി വയമ്പ് പൊടി ഉപയോഗിക്കാവുന്നതാണ്.

തക്കാളിയിലെ നാടന്‍ പൊടിക്കൈകള്‍ നല്‍കും ഗുണംതക്കാളിയിലെ നാടന്‍ പൊടിക്കൈകള്‍ നല്‍കും ഗുണം

വിയര്‍പ്പ് നാറ്റം ഇനിയില്ല: അടുക്കളക്കൂട്ടില്‍ പരിഹാരം കാണാംവിയര്‍പ്പ് നാറ്റം ഇനിയില്ല: അടുക്കളക്കൂട്ടില്‍ പരിഹാരം കാണാം

English summary

Home Remedies For Scalp Psoriasis In Malayalam

Here in this article we are sharing some effective home remedies for scalp psoriasis in malayalam. Take a look.
Story first published: Thursday, March 17, 2022, 11:20 [IST]
X
Desktop Bottom Promotion