For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ ആരോഗ്യവും ചര്‍മ്മത്തിന് തിളക്കവും ചെറുപയര്‍ പഴം മാസ്‌കില്‍

|

സൗന്ദര്യ സംരക്ഷണത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുടിയുടെ അനാരോഗ്യവും ചര്‍മ്മ പ്രശ്‌നങ്ങളും. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങും മുന്‍പ് അല്‍പം ശ്രദ്ധിക്കണം. കാരണം ആരോഗ്യം നിങ്ങള്‍ക്ക് ഈ പരിഹാരത്തിലൂടെ ലഭിക്കുന്നുണ്ടോ എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എന്ന് പോലെ തന്നെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും നാം പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇനി ബ്യൂട്ടിപാര്‍ലറില്‍ പോവാതെ തന്നെ നമുക്ക് പല പ്രശ്‌നങ്ങള്‍ക്കും വീട്ടില്‍ പരിഹാരം കാണാം. അതിന് നിങ്ങളുടെ അടുക്കളയില്‍ നിന്ന് രണ്ട് ചേരുവകളേ ആവശ്യമുള്ളൂ. അവയാണ് ചെറുപയറും നല്ലതുപോലെ പഴുത്ത പഴവും.

Green Gram And Banana Mask

ഇവ രണ്ടും ഒറ്റക്കാണെങ്കിലും ഒരുമിച്ചാണെങ്കിലും ചര്‍മ്മത്തിന് ഗുണം നല്‍കുന്നതാണ്. ഇവയെല്ലാം പ്രോട്ടീനും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് എന്നത് തന്നെയാണ് ഗുണവും. ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്മ്മത്തിന് ഇവ നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇവ ഉപയോഗിക്കുന്നത് എങ്ങനെയെന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം. ചര്‍മ്മത്തിലും മുടിയിലും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള പോഷകഗുണങ്ങള്‍ കാരണം ഇത് മുടിയുടെ ഇഴകളെ ഈര്‍പ്പമുള്ളതാക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. മുടിയുടെ നിര്‍മാണ ഘടകങ്ങളായ പ്രോട്ടീനുകളാല്‍ സമ്പന്നമാണ് ചെറുപയര്‍. നേന്ത്രപ്പഴമാകട്ടെ മുടിയുടെ ആരോഗ്യത്തിന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലേഖനം വായിക്കൂ.

ഈ മാസ്‌കിന്റെ മികച്ച ഗുണങ്ങള്‍

ഈ മാസ്‌കിന്റെ മികച്ച ഗുണങ്ങള്‍

ചെറുപയറില്‍ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടി പൊട്ടുന്നത് കുറയ്ക്കുന്നതോടൊപ്പം തന്നെ മുടിവളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇതില്‍ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ മാത്രമല്ല പഴുത്ത വാഴപ്പഴം നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിക്ക് മികച്ച തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് ചേരുന്നതിലൂടെ അത് ചര്‍മ്മത്തിലും മാറ്റങ്ങള്‍ വരുത്തുന്നു. ഇത് കൂടാതെ പഴത്തില്‍ ധാരാളം പൊട്ടാസ്യവും പ്രകൃതി ദത്ത എണ്ണയും കൊണ്ട് സമ്പുഷ്ടമായത് കൊണ്ട് തന്നെ ഇത് മുടിക്കും ചര്‍മ്മത്തിനും നല്‍കുന്ന ഗുണങ്ങള്‍ എടുത്ത് പറയേണ്ടത് തന്നെയാണ്.

ഈ മാസ്‌കിന്റെ മികച്ച ഗുണങ്ങള്‍

ഈ മാസ്‌കിന്റെ മികച്ച ഗുണങ്ങള്‍

താരനെ പ്രതിരോധിക്കുന്നതിനും മുടിയുടെ അറ്റം പിളരുന്നത് തടയുന്നതിനും ജഡപിടിച്ച മുടിയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് ഈ മാസ്‌ക്. ഏറ്റവും പ്രധാനം വളരെ പെട്ടെന്ന് തന്നെ ഇത് മുടിവളര്‍ച്ചയെ പോഷിപ്പിക്കുന്നു എന്നതാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് മാറ്റം അനുഭവിച്ചറിയുന്നതിന് സാധിക്കുന്നു. എല്ലാ വിധത്തിലും മുടിക്ക് നല്‍കുന്ന ഒരു മികച്ച ഓപ്ഷനാണ് ചെറുപയര്‍ പഴം മിക്‌സ ചെയ്ത ഹെയര്‍മാസ്‌ക്. ഇത് തലയോട്ടിക്കും കരുത്തും രക്തയോട്ടവും വര്‍ദ്ധിപ്പിക്കുന്നു. കഴിക്കുകയാണെങ്കിലും ഒരു സൂപ്പര്‍ഫുഡ് തന്നെയാണ് ഇവയെല്ലാം.

മാസ്‌ക് എങ്ങനെ തയ്യാറാക്കാം

മാസ്‌ക് എങ്ങനെ തയ്യാറാക്കാം

ഈ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി അല്‍പം ചെറുപയര്‍ തലേദിവസം വെള്ളത്തിലിട്ട് വെക്കുക. പിന്നീട് ഇത് അടുത്ത ദിവസം അരച്ച് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് നല്ലതുപോലെ പഴുത്ത പഴം മിക്‌സ് ചെയ്ത് ചേര്‍ക്കുക. ഇത് കട്ടിയുള്ള മാസ്‌ക് ആയി നിലനിര്‍ത്തുക. ഇത് തലയോട്ടി ഉള്‍പ്പടെയുള്ള ഭാഗത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15-20 മിനിറ്റ് ഇത് വരണ്ടതാക്കി വെക്കുക. പിന്നീട് മുടി നനച്ച് മൃദുവായി സ്‌ക്രബ് ചെയ്യുക. പിന്നീട് അല്‍പ സമയം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഈ മാസ്‌ക് ആഴ്ചയില്‍ രണ്ടുതവണ പുരട്ടുന്നത് തീര്‍ച്ചയായും നിങ്ങളുടെ മുടി കൊഴിച്ചില്‍ മാറ്റുകയും മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

 ഉപയോഗിക്കുമ്പോള്‍

ഉപയോഗിക്കുമ്പോള്‍

ഈ ഹെയര്‍ മാസ്‌ക് ഏത് പ്രായത്തിലുമുള്ള വ്യക്തികള്‍ക്കും അനുയോജ്യമാണ്, കൂടാതെ പുരുഷന്മാര്‍ക്കും ഉപയോഗിക്കാം. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ മറ്റൊരു മാസ്‌കിനും നല്‍കുന്നില്ല എന്നതാണ് സത്യം. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പട്ടുപോലെയുള്ളതുമായ മുടി ലഭിക്കാന്‍ നിങ്ങള്‍ക്ക് ഒരു മാസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മതി. പെട്ടെന്നാണ് ഇത് മുടിക്ക് കരുത്ത് നല്‍കുന്നതും മാറ്റങ്ങള് കൊണ്ട് വരുന്നതും. ഇത് തന്നെ ചര്‍മ്മത്തിലും ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മം തിളങ്ങുന്നതിനും മുഖക്കുരു ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

മഴക്കാലത്ത് കാലൊന്ന് ശ്രദ്ധിക്കണം: അണുബാധ നിസ്സാരമല്ലമഴക്കാലത്ത് കാലൊന്ന് ശ്രദ്ധിക്കണം: അണുബാധ നിസ്സാരമല്ല

തുടയിലെ ചൊറിച്ചില്‍ ബുദ്ധിമുട്ടിക്കുന്നോ, ഉടനടി പരിഹാരം നല്‍കും ഒറ്റമൂലിതുടയിലെ ചൊറിച്ചില്‍ ബുദ്ധിമുട്ടിക്കുന്നോ, ഉടനടി പരിഹാരം നല്‍കും ഒറ്റമൂലി

English summary

Green Gram And Banana Mask For Skin And Hair In Malayalam

Here in this article we are sharing green moong dal and banana mask for skin and hair in malayalam. Take a look.
Story first published: Saturday, July 30, 2022, 16:20 [IST]
X
Desktop Bottom Promotion