For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തന വലിപ്പത്തിനും ഉറപ്പ് നല്‍കാനും മുട്ട മാസ്‌ക്

By Aparna
|

സ്തനങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനും സ്തനങ്ങള്‍ തൂങ്ങാതിരിക്കുന്നതിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. സ്തന വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ എന്തൊക്കെ കാര്യങ്ങളാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. മുട്ട ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

: കരള്‍ വീക്കം അപകടാവസ്ഥയിലേക്കെത്തുമ്പോള്‍: കരള്‍ വീക്കം അപകടാവസ്ഥയിലേക്കെത്തുമ്പോള്‍

സ്തന വലിപ്പം സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും അടിവസ്ത്രങ്ങളിലെ അപാകതയും ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. സ്ത്രീകളില്‍ സ്തന വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനും മാറിടത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഹോര്‍മോണിന്റെ അളവിലുണ്ടാവുന്ന മാറ്റങ്ങളാണ് സ്തന വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനും കുറക്കുന്നതിനും കാരണമാകുന്നുണ്ട്.

മുട്ടയും തേനും

മുട്ടയും തേനും

മുട്ടയും തേനും മാറിടങ്ങളുടെ ഉറപ്പിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ഏറ്റവും അധികം ഗുണകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ടേബിള്‍ സ്പൂണ്‍ വൈറ്റമിന്‍ഇ, തേന്‍, മുട്ട വെള്ള എന്നിവയെല്ലാം മിക്‌സ് ചെയ്ത് ഇത് മാറിടത്തില്‍ പുരട്ടി മസ്സാജ് ചെയ്യാവുന്നതാണ്. ഇത് അടുപ്പിച്ച് ഏഴ് ദിവസം ചെയ്താല്‍ ഉറപ്പുള്ള മാറിടങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കഴുകുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് വേണം കഴുകുന്നതിന്.

ഫലപ്രദമാവുന്നത് ഇങ്ങനെ

ഫലപ്രദമാവുന്നത് ഇങ്ങനെ

മുട്ടയും തേനുമെല്ലാം ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മത്തിന് ഉറപ്പു നല്‍കുന്ന കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വൈറ്റമിന്‍ ഇയും ചര്‍മത്തിന് ആവശ്യമായ ദൃഢത നല്‍കും. അതുകൊണ്ട് തന്നെയാണ് ഇത് മാറിടത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ദൃഢത വര്‍ദ്ധിപ്പിക്കുന്നതിനും തൂങ്ങിയ മാറിടത്തിനും പരിഹാരം നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളക്ക് ധാരാളം ഗുണങ്ങള്‍ ഉണ്ട്. ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. മുട്ടയുടെ വെള്ള നല്ലതുപോലെ അടിച്ച് മാറിടത്തില്‍ പുരട്ടുന്നതിലൂടെ അത് മാറിടത്തിന് ഉറപ്പ് നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ഹൈഡ്രോലിപിഡുകളാണ് മാറിടത്തിന് ഉറപ്പ് നല്‍കുന്നത്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് നല്ല ആരോഗ്യവും കരുത്തും നല്‍കുന്നുണ്ട്.

മുട്ടയും കുക്കുമ്പറും

മുട്ടയും കുക്കുമ്പറും

മുട്ടയും കുക്കുമ്പറും കലര്‍ന്ന ഒരു മിശ്രതിവും മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. കുക്കുമ്പര്‍ ബീറ്റാകരോട്ടിന്‍ അടങ്ങിയതുകൊണ്ടുതന്നെ ചര്‍മം അയഞ്ഞു തൂങ്ങുന്നതിനും ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നതിനും പരിഹാരം നല്‍കുന്നുണ്ട്. കുക്കുമ്പര്‍ മുട്ട മഞ്ഞയുമായി ചേര്‍ത്തിളക്കി മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യുക. മുട്ടമഞ്ഞ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മത്തിനുണ്ടാകുന്ന തകരാറുകള്‍ പരിഹരിയ്ക്കുന്നു. ഇതില്‍ വൈറ്റമിന്‍ എ, ഡി, ബി6, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. അരമണിക്കൂര്‍ ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

മുട്ട വെള്ളയും ഒലീവ് ഓയിലും

മുട്ട വെള്ളയും ഒലീവ് ഓയിലും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ട വെള്ളയും ഒലീവ് ഓയിലും. മുട്ടവെള്ള, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതവും മാറിടത്തിന്റെ ഉറപ്പിന് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇവ രണ്ടും ചേര്‍ത്തു യോജിപ്പിച്ച ശേഷം മാറിടത്തില്‍ പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞു ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

തൈര് വിറ്റാമിന്‍ ഇ ഓയില്‍

തൈര് വിറ്റാമിന്‍ ഇ ഓയില്‍

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇവ രണ്ടും. എന്നാല്‍ മാറിടത്തിന്റെ ഉറപ്പിനും കരുത്തിനും തൂങ്ങിയ മാറിടത്തിന് പരിഹാരം കാണുന്നതിനും നമുക്ക് മുട്ടവെള്ള തൈര്, വൈറ്റമിന്‍ ഇ ഓയില്‍, അരച്ച ഉലുവ, മുട്ടവെള്ള എന്നിവ ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം മാറിടത്തില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതും അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കു. ഏഴ് ദിവസം കൊണ്ട് തന്നെ സ്ത്രീകളെ വലക്കുന്ന ഈ പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

English summary

Egg Mask For Breast Tightening And Sagging Breast

Here in this article we are discussing about egg mask for breast tightening and sagging breast. Read on.
Story first published: Monday, May 25, 2020, 13:50 [IST]
X
Desktop Bottom Promotion