For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ നരച്ച രോമങ്ങള്‍ ഇനി ഈസിയായി മാറ്റാം

|

മുഖത്തെ അമിത രോമവളര്‍ച്ച പലരേയും പ്രശ്‌നത്തിലാക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത് കൈകാര്യം ചെയ്യുന്ന രീതി അല്‍പം വ്യത്യസ്തമാണ്. ഇതില്‍ മുഖത്തുണ്ടാവുന്ന വെളുത്ത രോമങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മുഖത്തെ വെളുത്ത രോമങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും പ്രശ്‌നത്തിലാക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുഖത്തെ രോമം വെളുത്തതായി മാറുമ്പോഴാണ് പലര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. പ്രത്യേകിച്ച് നമുക്ക് ഓരോ വയസ്സ് കൂടുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുന്നു.

Ways To Remove White Facial Hair

പലപ്പോഴും മുഖത്തെ രോമം വെളുക്കുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് കറുത്ത രോമങ്ങളേക്കാള്‍ മുഖത്തെ രോമവളര്‍ച്ച പെട്ടെന്ന് മനസ്സിലാക്കിപ്പിക്കുന്നു. എന്നാല്‍ ഇത് കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. പക്ഷേ വെളുത്ത രോമങ്ങള്‍ നിങ്ങളില്‍ പലപ്പോഴും ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. എന്തൊക്കെയാണ് വെളുത്ത തുടങ്ങിയ രോമങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

എപ്പിലേഷന്‍

എപ്പിലേഷന്‍

മുഖത്തെ രോമങ്ങളെ വേരുകളോടെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യുന്ന പ്രക്രിയയാണ് എപ്പിലേഷന്‍. ഇതിന് ഉപയോഗിക്കുന്ന ഉപകരണമാണ് എപ്പിലേറ്ററുകള്‍. അല്‍പം വേദനാജനകമായ ഒന്നാണ് ഇത്. എന്നാല്‍ വാക്‌സിംഗ് ചെയ്യുന്നതിനേക്കാള്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് എപ്പിലേഷന്‍. ാെരു പ്രാവശ്യം രോമത്തെ പിഴുത് മാറ്റിയാല്‍ പിന്നെ അത്തരം രോമങ്ങള്‍ വീണ്ടും വരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അത് മാത്രമല്ല ഇത് വെളുത്ത രോമത്തെ വേരുകളോടെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം നമ്മുടെ വെളുത്ത രോമത്തെ പൂര്‍ണമായും എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. എന്നാല്‍ ഉപയോഗിക്കുന്നതിന് മുന്‍പ് രോമത്തിന്റെ നീളം അല്‍പം ശ്രദ്ധിക്കണം.

ട്വീസിംഗ്

ട്വീസിംഗ്

പുരികം എടുത്ത് കളയുന്നതിന് പലരും ഈ മാര്‍ഗ്ഗം ഉപയോഗിച്ചിരുന്നു. അതിന് സഹായിക്കുന്നതാണ് ട്വീസിംങ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് വെളുത്ത രോമത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓരോ ഇഴയായി പറിച്ചെടുക്കണം എന്നത് മാത്രമാണ് ഇതിന്റെ ബുദ്ധിമുട്ട്. ഇത് ഇടക്കിടക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുഖത്തെ വെളുത്ത രോമത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീട് അത് അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് അല്‍പ്പം കൂടുതല്‍ സമയമെടുക്കുന്ന രീതിയായതിനാല്‍ അല്‍പം ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

വാക്‌സിംഗ്

വാക്‌സിംഗ്

പലരും അമിത രോമവളര്‍ച്ചയെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിംഗ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പലര്‍ക്കും അറിയില്ല. മുഖത്തെ വെളുത്ത രോമത്തേയും വാക്‌സ് ചെയ്യുന്നതിലൂടെ നമുക്ക് ഇല്ലാതാക്കാം. മുഖത്തെ വെളുത്ത രോമങ്ങള്‍ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വാക്‌സ് പ്രയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ സ്ട്രിപ്പ് രോമത്തിന്റെ വേരുകളില്‍ നിന്ന് തന്നെ ഇത്തരം പ്രശ്‌നത്തെ പൂര്‍ണമായും പറിച്ച് മാറ്റുന്നു. നിങ്ങളുടെ വെളുത്ത മുഖത്തെ രോമങ്ങള്‍ പതിവായി വാക്സ് ചെയ്യുന്നത് കാലക്രമേണ അതിന്റെ വളര്‍ച്ച കുറയ്ക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ഈ രോമത്തെ പൂര്‍ണമായും ഇല്ലാതാക്കാം. ഇത് വേദനാജനകമായ ഒരു രീതിയാണ് എന്നതാണ് അല്‍പം ശ്രദ്ധിക്കേണ്ട കാര്യം. ഇത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കും.

 ത്രെഡിംഗ്

ത്രെഡിംഗ്

മുഖത്തെ രോമം നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗ്ഗമാണ് ത്രെഡിംഗ് എന്ന് നമുക്കറിയാം. ഇത് ചെയ്യുന്നതിന് വിദഗ്ധരായ ആളുകള്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. എന്നാല്‍ ഇതിന്റെ ഒരു പോരായ്മ എന്താണെന്ന് വെച്ചാല്‍ രോമത്തെ അതിന്റെ വേരില്‍ നിന്ന് പുറത്തെടുക്കുന്നതിനുപകരം ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് പറിച്ച് മാറ്റുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഫലം ലഭിക്കുന്നത് വെറും താല്‍ക്കാലികം മാത്രമാണ്. ഇതിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ തന്നെ മുടി വീണ്ടും വളരുന്നു.

മുഖത്താണ് വാക്‌സിംഗ് എങ്കില്‍ അപകടം കൂടെയുണ്ട്മുഖത്താണ് വാക്‌സിംഗ് എങ്കില്‍ അപകടം കൂടെയുണ്ട്

മുടി കൊഴിഞ്ഞതുപോലെ തന്നെ വളരും: നെല്ലിക്ക ഗ്യാരണ്ടിമുടി കൊഴിഞ്ഞതുപോലെ തന്നെ വളരും: നെല്ലിക്ക ഗ്യാരണ്ടി

Read more about: hair face മുഖം
English summary

Effective c In Malayalam

Here in this article we ae sharing some effective ways to remove white facial hair in malayalam. Take a look.
Story first published: Saturday, July 2, 2022, 13:29 [IST]
X
Desktop Bottom Promotion