Latest Updates
-
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി! -
സെപ്റ്റംബർ 21-27: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ ഉയർച്ചയും ആർക്കൊക്കെ? -
ഇന്ന് രാത്രി ബുധൻ ചിത്തിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 21: കേരളത്തിൽ ഇന്ന് അതിവിശിഷ്ടമായ രവിയോഗം; സാമ്പത്തിക ഇടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം പ്രയോജനപ്പെടുത്തൂ
പൊളിഞ്ഞിളകിയ ഉപ്പൂറ്റിക്ക് 2 ദിവസം പ്രതിവിധി
ഈര്‍പ്പം കുറവായതിനാല്‍ കട്ടിയുള്ളതും പൊട്ടിയതുമായ ഉപ്പൂറ്റി സാധാരണയായി പ്രത്യക്ഷപ്പെടുന്നു. നിങ്ങളുടെ മുഖത്ത് ഞങ്ങള്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നു, പക്ഷേ മിക്കവാറും നമ്മുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ, പ്രത്യേകിച്ച് നമ്മുടെ പാദങ്ങളെ അവഗണിക്കുന്നു. കാലക്രമേണ, ഉപ്പൂറ്റിയിലെ ചര്‍മ്മം വരണ്ടതാവുകയും വിള്ളല്‍ വീഴുകയും വളരെയധികം വേദനയുണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല, ദോഷകരമായ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് എളുപ്പമാക്കുന്നു. ഭാഗ്യവശാല്‍, ശരിയായ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അത് നിങ്ങളുടെ പാദങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.
പാദങ്ങളിലെ ഇത്തരം അവസ്ഥകളെ എന്നന്നേക്കുമായി പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും പരീക്ഷിക്കാവുന്ന ചില വഴികള്‍ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക്് നോക്കാം. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. പാദങ്ങളിലെ ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്.

പാഴ്സ്ലി ഇട്ട് കാല് കഴുകാം
പാഴ്സ്ലി ഇലകള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ്. ഇത് പാദങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം ഉത്തമമാണ്. വിറ്റാമിന്‍ സി, കൊളാജന്‍, വിറ്റാമിന്‍ കെ എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാഴ്സ്ലി ഒരു പാത്രത്തില്‍ അരിഞ്ഞിട്ട് അതിലേക്ക് അല്പം ഇളം ചൂടുള്ള വെള്ളം ഒഴിക്കാവുന്നതാണ്. ഇതില്‍ കാല് 30 മിനിട്ട് മുക്കി വെക്കുക. ഇത് ദിവസവും നിങ്ങളുടെ കാലിലെ ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ചര്‍മ്മത്തിലെ വിള്ളലിനെ ഇല്ലാതാക്കി കാല് വൃത്തിയാക്കുന്നു.

നാരങ്ങ
നാരങ്ങ കൊണ്ട് ഇത്തരം പ്രശ്നങ്ങളെ നമുക്ക് നേരിടാവുന്നതാണ്. ഇത് വരണ്ടതും വിള്ളല്‍ ബാധിച്ചതുമായ കാലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. വിറ്റാമിന്‍ സി ആണ് ഇതിലൂടെ മികച്ച് നില്‍ക്കുന്നത് എന്നുള്ളത് തന്നെയാണ് കാര്യം. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുകയും വരണ്ട കാലുകള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നുണ്ട്. അതിന് വേണ്ടി ഒരു വലിയ നാരങ്ങ എടുത്ത് നടുവേ മുറിച്ച് അത് കാലില്‍ ഉപ്പൂറ്റിയില്‍ ചേര്‍ത്ത് വെക്കുക. അങ്ങനെ വെച്ചതിന് ശേഷം കാല് ഒരുസോക്സ് ഇടുക. 30 മിനിട്ടിന് ശേഷം ഇത് മാറ്റാവുന്നതാണ്. ഇത് കാലിലെ ഇത്തരം അവസ്ഥകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ടീ ട്രീ ഓയില്‍ ബാത്ത്
ടീ ട്രീ ഓയില്‍ ഉപയോഗിച്ച് കാല് നല്ലതു പോലെ മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിലൂടെ അത് കാലിലെ ഇത്തരം പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതല്ലെങ്കില്‍ ഒരു പാത്രത്തില്‍ അല്പം ഇളം ചൂടുള്ള വെള്ളം എടുത്ത് അതില്‍ അല്പം ടീ ട്രീ ഓയില്‍ മിക്സ് ചെയ്ത് അരമണിക്കൂര്‍ കാല് ഇതില്‍ മിക്സ് ചെയ്ത് വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് പാദത്തില്‍ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി ആദ്യം അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ ഇളം ചൂടുള്ള വെള്ളം ഒഴിക്കുക. ഇതില്‍ കാല് മുക്ക് 20 മിനിട്ട് ഇരിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കാലിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കുകയും കാലിലെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇത് ചെയ്യാവുന്നതാണ്.

പഴവും ആവക്കാഡോയും
പഴവും ആവക്കാഡോയും നല്ലൊരു മോയ്സ്ചുറൈസര്‍ ആണ്. ഇത് നിങ്ങളിലെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. അല്പം ആവക്കാഡോ എടുത്ത് അത് പേസ്റ്റ് രൂപത്തിലാക്കി അതില്‍ പഴവുംമിക്സ് ചെയ്ത് ഇത് കാലില്‍ ഉപ്പൂറ്റിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചെയ്ത് 20 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് രണ്ട് ദിവസം ശീലമാക്കിയാല്‍ തന്നെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

ആസ്പിരിന്‍
ആസ്പിരിന്‍ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പാദങ്ങളിലെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അല്പം ആസ്പിരിന്‍ പൊടിച്ച് അത് നാരങ്ങ നീരില്‍ മിക്സ് ചെയ്ത് ഇത് കാലിന്റെ ഉപ്പൂറ്റിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും വിള്ളലിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
