Just In
- 32 min ago
ആമസോണ്‍ സെയില്‍; ഹെല്‍ത്ത് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
- 1 hr ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 5 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- 16 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
Don't Miss
- Automobiles
തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen
- Movies
ജാൻവിയുടെ മുൻകാമുകനും സഹോദരി ഖുശിയും പ്രണയത്തിലോ? സംശയമുണർത്തി താരങ്ങളുടെ കമന്റ്
- Finance
ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം
- News
'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
- Sports
IND vs ZIM: ദീപക് കളിയിലെ താരമായി, പക്ഷെ 'അവന് അല്‍പ്പം ഭയപ്പെട്ടു', ചൂണ്ടിക്കാട്ടി കൈഫ്
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
സ്ട്രോബെറി സ്കിന്‍ കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റാം
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഇതില്‍ തന്നെ പല മാറ്റങ്ങളും പലരും ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തിലെ ചെറിയ മാറ്റം പോലും നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. ചര്‍മ്മത്തിലെ രോമകൂപങ്ങളില്‍ ഉണ്ടാവുന്ന ചെറിയ ചുവന്ന നിറത്തിലുള്ള കുത്തുകളാണ് പ്രശ്നമുണ്ടാക്കുന്നത്. ഇതിനെയാണ് സ്ട്രോബെറി സ്കിന്‍ എന്ന് പറയുന്നത്. നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അമിത എണ്ണമയം, ബാക്ടീരിയ, ചര്‍മ്മത്തിലെ നിര്‍ജ്ജീവമായ കോശങ്ങള്‍ എന്നിവയുടെ സംയോജനമാണ് പലപ്പോഴും സ്ട്രോബെറി സ്കിന്‍. ഇത് പലപ്പോഴും ഷേവ് ചെയ്തതിന് ശേഷം നിങ്ങളില്‍ കാണപ്പെടുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
എങ്ങനെ നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന സ്ട്രോബെറി സ്കിന്നിന് പരിഹാരം കാണാം എന്ന് നമുക്ക് നോക്കാം. ചര്‍മ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും സംരക്ഷിക്കുന്നതിന് വേണ്ടിയും ചില പൊടിക്കൈകള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ഷേവ് ചെയ്യുമ്പോള്‍ രോമകൂപങ്ങള്‍ തുറന്നിരിക്കുകയും ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ നിങ്ങളില്‍ പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നു. എന്തൊക്കെയാണ് സ്ട്രോബെറി സ്കിന്നിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ചര്‍മ്മം മോയ്സ്ചുറൈസ് ചെയ്യുക
നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകളില്‍ മോയ്സ്ചുറൈസ് നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്ട്രോബെറി സ്കിന്‍ പലപ്പോഴും കാലുകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. പലപ്പോഴും കാലില്‍ ഈര്‍പ്പം കുറവായതിനാല്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ മോയ്സ്ചറൈസിംഗ് ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ സ്ട്രോബെറി സ്കിന്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഘടനയെ മികച്ചതാക്കാന്‍ സഹായിക്കും. ഇത് കൂടാതെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പക്ഷേ നല്ല മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മുടി വളരുന്ന ദിശയില്‍ ഷേവ് ചെയ്യുക
ചര്‍മ്മം ഷേവ് ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കാം. നിങ്ങള്‍ സാധാരണ ചര്‍മ്മം ഷേവ് ചെയ്യുന്നതിന്റെ വിപരീത ദിശയില്‍ ഷേവ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്നത് തടയുകയും ഷേവ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഷേവ് ചെയ്യുമ്പോള്‍ മുകളിലേക്ക് ഷേവ് ചെയ്യുന്നതിന് പകരം താഴേക്ക് ഷേവ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് രോമം വളരുന്നതിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുകയും സ്ട്രോബെറി സ്കിന്നിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഐസ് ഉപയോഗിക്കാം
ഐസ് ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. മുറിവില്‍ ഐസ് വെക്കുന്നതിന് തുല്യമായ ഫലമാണ് ലഭിക്കുന്നത്. അതിന് വേണ്ടി നിങ്ങള്‍ ഷേവ് ചെയ്തുകഴിഞ്ഞാല്‍, നിങ്ങള്‍ ഷേവ് ചെയ്ത സ്ഥലത്ത് ഐസ്ക്യൂബോ അല്ലെങ്കില്‍ തണുത്ത തുണിയോ വയ്ക്കുന്നത് നല്ലതായിരിക്കും. ഇത് രണ്ട് മൂന്ന് മിനിറ്റ് നേരം വെക്കുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം മാത്രം എടുത്ത് മാറ്റാവുന്നതാണ്. ഇത് ലളിതമായി ചെയ്യാവുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ്. സ്ട്രോബെറി സ്കിന്‍ എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഐസ്ക്യൂബ്. ഐസ്ക്യൂബ് നേരിട്ട് വെക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഐസ് തുണിയില്‍ പൊതിഞ്ഞ് ആ തുണിയും വെക്കാവുന്നതാണ്.

ലോഷന്‍ ഉപയോഗിക്കുക
ലോഷന്‍ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ലോഷന്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അത് ആല്‍ഫ ഹൈഡ്രോക്സി ആസിഡുകളുമായി കലര്‍ത്തുക. ഇത് നിങ്ങളുടെ സ്ട്രോബെറി സ്കിന്നിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്നമ്മത്തിലെ കറുത്ത പാടുകളും ചുവന്ന പാടുകളും ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു. ഇത് മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.

എക്സ്ഫോളിയേറ്റ് ചെയ്യുക
ചര്‍മ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കുന്നു. എക്സ്ഫോളിയേറ്റ് ചെയ്യുന്നതിലൂടെ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ പ്രതിരോധിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ രക്തചംക്രമണത്തിന് സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിന് മിനുസവും മൃദുത്വവും നല്‍കുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സ്ട്രോബെറി സ്കിന്‍ പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്, കാരണം ചൂടുവെള്ളം ഇതിനെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കുളിക്കുമ്പോള്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിന് ശ്രമിക്കുക.

ബേക്കിംഗ് സോഡ മിക്സ്
ബേക്കിംഗ് സോഡ നിങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. ഇത് കൂടാതെ കിച്ചണ്‍ പൊടിക്കൈകളും ഇതില്‍ ധാരാളമുണ്ട്. എന്നാല്‍ ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സ്ട്രോബെറി ലെഗ്സിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ സംയുക്തങ്ങള്‍ ബേക്കിംഗ് സോഡയില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു അതിന് വേണ്ടി അല്പം ഓട്സ്, ബേക്കിംഗ് സോഡ, തേന്‍ എന്നിവ മിക്സ് ചെയ്ത് ഇത് കാലില്‍ തേക്കാവുന്നതാണ്. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

വാക്സ് മികച്ചത്
നിങ്ങളുടെ ചര്‍മ്മത്തില്‍ ഷേവ് ചെയ്യുന്നതിനേക്കാള്‍ നല്ലത് എന്തുകൊണ്ടും വാക്സ് ആണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്ട്രോബെറി ലെഗ്സ് എന്ന അവസ്ഥയില്‍ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി നമുക്ക് വാക്സ് ഉപയോഗിക്കാവുന്നതാണ്. ഷേവ് ചെയ്യുന്നത് പൂര്‍ണ ഫലം നല്‍കുന്നില്ല എന്നതാണ് സത്യം. അത് മാത്രമല്ല ഇത് പാര്‍ശ്വഫലങ്ങളും പുകച്ചിലും ഉണ്ടാക്കുന്നു. എന്നാല്‍ വാക്സ് ചെയ്യുന്നത് ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ സ്ട്രോബെറി ലെഗ്സിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
പുതിനയില്‍
മുടി
വളരും
ചര്‍മ്മം
ക്ലിയറാവും:
ഗുണങ്ങള്‍
ഇനിയുമുണ്ട്