Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പപ്പായ തൈര് മാസ്‌കില്‍ പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിന് ഒരു വെല്ലുവിളി തന്നെയാണ്. മുടി മാത്രമല്ല ചര്‍മ്മവും വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പലപ്പോഴും ചര്‍മ്മസംരക്ഷണത്തില്‍ അല്‍പം പുറകിലോട്ട് പോവുന്നു. പിന്നീട് ചര്‍മ്മവും മുടിയും പണി തരുമ്പോഴാണ് പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. അതുകൊണ്ട് ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും മുടി സംരക്ഷണത്തിന്റെ കാര്യത്തിലും ഒരുപോലെ ശ്രദ്ധിക്കാന്‍ ഒരുപോലെ ഗുണം നല്‍കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് എപ്പോഴും പപ്പായ, തൈര് മാസ്‌ക്. ഇത് മുടിക്കും ചര്‍മ്മത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് ചോദിക്കുമ്പോള്‍ ആദ്യം വരുന്ന ഉത്തരം മുടിയും ചര്‍മ്മവും എന്ന് തന്നെയാണ്. എന്നാല്‍ ഇന് തൈരും പപ്പായയും പപ്പായ മാത്രവുമായും ചില ഫേസ് ഹെയര്‍ മാസ്‌കുകളെക്കുറിച്ച് നമുക്ക് നോക്കാം. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും കേശസംരക്ഷണത്തിന്റെ കാര്യത്തിലും ഇനി ആരും ഒരു ആവലാതിയും പറയേണ്ടി വരുന്നില്ല. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പപ്പായ തൈര് ഫേസ്മാസ്‌ക്
പപ്പായയും അതിനോടൊപ്പം തൈരും ചേരുമ്പോള്‍ അതൊരു സൂപ്പര്‍ കോമ്പിനേഷന്‍ തന്നെയാണ്. ചര്‍മ്മത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പപ്പായ തൈര് ഫേസമാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇതിലെ വിറ്റാമിന്‍ സി, ഫോളേറ്റ് എന്നിവയുടെ ഉള്ളടക്കവും ചര്‍മ്മത്തെ ക്ലിയറാക്കുകയും മോയ്‌സ്ചുറൈസ് ആക്കി നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തൈര് കൂടി ഇതില്‍ ചേരുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ യുവത്വവും തിളക്കവും നിലനില്‍ക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനും ഈ ഫേസ്മാസ്‌ക് മികച്ചതാണ്. അതിന് വേണ്ടി കുറച്ച് പപ്പായ പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ നല്ലതുപോലെ തൈര് മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പക്കണം. 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ അസ്വസ്ഥതകളെ പ്രതിരോധിക്കുകയും ചര്‍മ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതും ആക്കി മാറ്റുകയും ചെയ്യുന്നു.

പപ്പായയും തേനും ഫേസ്മാസ്‌ക്
ഇവ രണ്ടും ചേരുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങള്‍ അതൊരിക്കലും നിസ്സാരമല്ല എന്നതാണ് സത്യം. പപ്പായ ഒരു മികച്ച പ്രകൃതിദത്ത എക്‌സ്‌ഫോളിയന്റാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ നിര്‍ജ്ജീവ കോശങ്ങളെ ഇല്ലാതാക്കുന്നതിനും സുഷിരങ്ങളെ കുറക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതിന് പപ്പായ നിങ്ങളെ സഹായിക്കുന്നു. തേന്‍ ആവട്ടെ ചര്‍മ്മത്തില്‍ കാണിക്കുന്ന അത്ഭുതങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തേന്‍ മികച്ചതാണ്. ഈ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി പപ്പായ പള്‍പ്പിലേക്ക് അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മം സുന്ദരമാക്കുന്നു.

പപ്പായ, മഞ്ഞള്‍ ഫേസ്മാസ്‌ക്
പപ്പായ മഞ്ഞള്‍ ഫേസ് മാസ്‌ക് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ കാണിക്കുന്ന ഗുണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. പ്രകൃതിദത്തമായി ചര്‍മ്മത്തില്‍ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. പപ്പായയും മഞ്ഞളും. ഇത് നിങ്ങളുടെ ഫ്രീറാഡിക്കലുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മത്തിലെ ഹൈപ്പര്‍പിഗ്മെന്റേഷന്‍ കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പപ്പായയും മഞ്ഞളും ചേര്‍ന്ന മിശ്രിതം ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും യുവത്വവും തിളക്കമുള്ള ചര്‍മ്മത്തിന് വേണ്ടിയും ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ഗുണം വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

പപ്പായ, കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്
ഫേസ്മാസ്‌ക് മാത്രമല്ല ഹെയര്‍മാസ്‌കുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. തലയോട്ടിയിലെ അഴുക്കിനെ നീക്കം ചെയ്യുന്നതിനും ആഴത്തില്‍ വൃത്തിയാക്കുന്നതിനും ഈ ഹെയര്‍മാസ്‌ക് സഹായിക്കുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ മുടി നല്ലബലമുള്ളതാക്കുന്നതിനും ഈ ഹെയര്‍മാസ്‌ക് സഹായിക്കുന്നു. കാരണം കറ്റാര്‍ വാഴ എന്നത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ വേരു മുതല്‍ തന്നെ ശക്തിപ്പെടുത്തുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതിന് വേണ്ട് കറ്റാര്‍വാഴ ജെല്ലില്‍ നല്ലതുപോലെ പഴുത്ത പപ്പായ മിശ്രിതം ചേര്‍ത്ത് ഇത് മിക്‌സ് ചെയത് തലയോട്ടിയില്‍ 15 മിനിറ്റ് വെക്കുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

പപ്പായയും വാഴപ്പഴവും ഹെയര്‍ മാസ്‌ക്
പപ്പായയോടൊപ്പം വാഴപ്പഴം കൂടി ചേരുമ്പോള്‍ ഹെയര്‍മാസ്‌ക് അടിപൊളിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഇത് മുടിയെ ശക്തിപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ മാസ്‌ക് ഉണ്ടാക്കുന്നതിന് വേണ്ടി കാല്‍ക്കപ്പ് പഴുത്ത പപ്പായയും അതേ അളവില്‍ പഴവും എടുക്കുക. ഇത് രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. താരന്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുകയും മുടി വളര്‍ച്ചയെ പോഷിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മ-മുടി സംരക്ഷണത്തില്‍ അതുകൊണ്ട് ഇന്ന് മുതല്‍ തന്നെ പപ്പായ ഒരു ശീലമാക്കൂ.



Click it and Unblock the Notifications