Just In
Don't Miss
- Sports
ടെസ്റ്റില് കോലി യുഗം അവസാനിച്ചോ? 'രാജാവെന്നും രാജാവ് തന്നെ'; വിമര്ശകര് ഈ കണക്ക് നോക്കുക
- Automobiles
സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്ഗ്ഗം, പോകാം രഹസ്യങ്ങള് തേടി
- Movies
78-ാമത് ഗോള്ഡന് ഗ്ലോബ് പുരസ്കാരങ്ങള്; മികച്ച വിജയം നേടി ദി ക്രൗണ്, മിനാരി തുടങ്ങയ ചിത്രങ്ങള്
- Finance
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്ഹിക സിലിണ്ടറിന് 25 രൂപ വര്ധിച്ചു
- News
ഹൈക്കോടതി മുന് ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര് ബിജെപിയില് ചേര്ന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വജൈനയിലെ ദുര്ഗന്ധത്തിന് 5 മിനിട്ട് പരിഹാരം
സ്ത്രീകളെ ഏറെ വലക്കുന്ന പ്രശ്നങ്ങളില് പ്രധാനപ്പെട്ടതാണ് സ്വകാര്യഭാഗത്തുണ്ടാവുന്ന ദുര്ഗന്ധം. ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യാന് ശ്രമിക്കുന്നവരുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കാരണം വളരെ സെന്സിറ്റീവ് ആയിട്ടുള്ള ഏരിയ ആയതു കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില് അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥകളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.
സ്തനങ്ങള്ക്ക് ആകൃതിയും വലിപ്പവും ഈ എണ്ണയില്
എന്നാല് ഇനി ചില പ്രകൃതി ദത്ത മാര്ഗ്ഗങ്ങളിലൂടെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. പെട്ടെന്ന് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി ചില വീട്ടു മാര്ഗ്ഗങ്ങള് നോക്കാം. അവ എന്തൊക്കെയെന്ന് മനസ്സിലാക്കാം. ആത്മവിശ്വാസക്കുറവ് ഇല്ലാതെ തന്നെ നിങ്ങള്ക്ക് ഇനി മുന്നോട്ട് പോവാം. കാരണം പലരും തുറന്ന് പറയാന് മടിക്കുന്ന ഒന്നാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്. അറിയാന് വായിക്കൂ.

ഇറുകിയ അടിവസ്ത്രങ്ങള്
ശരീരത്തിന് ആകൃതി ലഭിക്കുന്നതിന് പലരും ഇറുകിയ വസ്ത്രങ്ങള് ധരിക്കുന്നവരുണ്ട്. എന്നാല് പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്നുള്ളതാണ് സത്യം. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഇറുകിയ അടിവസ്ത്രങ്ങള് ധരിയ്ക്കാതിരിയ്ക്കുക എന്നുള്ളതാണ്. ഇറുകിയ അടിവസ്ത്രങ്ങള് ധരിയ്ക്കാതിരിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. വായുസഞ്ചാരം ലഭിയ്ക്കാത്തതു മൂലം ദുര്ഗന്ധം ഉണ്ടാവും. ഇത് മാത്രമല്ല പലപ്പോഴും ഇത് വിയര്പ്പ് വര്ദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കണം.

സോപ്പിന്റെ ഉപയോഗം ശ്രദ്ധിക്കണം
സോപ്പ് ഉപയോഗിച്ച് കുളിക്കുന്നവരാണ് പലരും. എന്നാല് ഇത്തരത്തില് കുളിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളില് ദുര്ഗന്ധം മാറാതിരിക്കുന്നതിനും കാരണമാകുന്നുണ്ട്. അമിതമായി സോപ്പ് ഉപയോഗിച്ച് കഴുകുന്നവരിലും ദുര്ഗന്ധം കൂടുതലായി അനുഭവപ്പെടും. ഇത്തരത്തില് സോപ്പ് ഉപയോഗിക്കുമ്പോള് സ്വകാര്യഭാഗത്തെ ആരോഗ്യമുള്ള ബാക്ടീരിയ വരെ ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം യോനീ ദുര്ഗന്ധത്തിന് കാരണമാകുന്നുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണ കാര്യത്തില് ശ്രദ്ധിക്കാന്
ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭക്ഷണത്തില് ശ്രദ്ധിച്ചാല് അത് നിങ്ങളില് ഉണ്ടാവുന്ന ഇത്തരം പല അസ്വസ്ഥതകളും ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണവും യോനീ ദുര്ഗന്ധവും തമ്മില് എന്താണ് ബന്ധം എന്ന് നിങ്ങള്ക്ക് തോന്നിയേക്കാം. എന്നാല് നാം കഴിയ്ക്കുന്ന പല ഭക്ഷണങ്ങളുമാണ് പലപ്പോഴും നമ്മുടെ ശരീര ദുര്ഗന്ധത്തിന് കാരണമാകുന്നത്. വെളുത്തുള്ളി പോലുള്ളവ കഴിക്കുന്നത് ഇത്തരം ദുര്ഗന്ധത്തിന് കാരണമാകുന്നുണ്ട്. എന്നാല് തൈര് നല്ലതുപോലെ ഭക്ഷണത്തില് ഉള്പ്പെടുത്തിയാല് അത് യോനീ ദുര്ഗന്ധം കുറയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിക്കണം.

മധുരം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ഇത്തരം പ്രതിസന്ധികള്ക്ക് കാരണമാകുന്നുണ്ട്. ഇത് ആരോഗ്യ പ്രശ്നങ്ങള് മാത്രമല്ല ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങള് കൂടി വര്ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഇത് കൂടുതല് വിയര്പ്പ് ശരീരത്തില് ഉണ്ടാവാന് കാരണമാകുന്നു. അതും യോനീ ദുര്ഗന്ധം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള് അല്പം കൂടുതല് ശ്രദ്ധിച്ചാല് അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതായിരിക്കും.

ടീ ട്രീ ഓയില്
ടീ ട്രീ ഓയില് ഉപയോഗിക്കുന്നതും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കണം. ആഴ്ചയില് ഒരു തവണ കുളിയ്ക്കുന്ന വെള്ളത്തില് ടീ ട്രീ ഓയില് ഒഴിച്ച് കുളിയ്ക്കുക. ഇത് ശരീര ദുര്ഗന്ധത്തിന് പരിഹാരം നല്കുന്നതോടൊപ്പം തന്നെ യോനീ ദുര്ഗന്ധത്തേയും ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത്തരം മാര്ഗ്ഗങ്ങള് ഉപയോഗിക്കാവുന്നതാണ്.

ആപ്പിള് സിഡാര് വീനീഗര്
ആരോഗ്യ ഗുണങ്ങള് ധാരാളമുള്ള ഒന്നാണ് ആപ്പിള് സിഡാര് വിനീഗര്. ഇതിലൂടെ ആരോഗ്യത്തിന് വേണ്ടിയല്ലാതെ തന്നെ നമുക്ക്് ആപ്പിള് സിഡാര് വിനീഗര് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ പരിഹാരം കാണുന്നതിന് വേണ്ടി ആപ്പിള് സിഡാര് വിനീഗര് വെള്ളത്തില് ഒഴിച്ച് കുളിച്ചാല് മതി. ഇത് ദിനവും ചെയ്താല് ഇത്തരം പ്രതിസന്ധികളില് നിന്ന് നമുക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഈ അവസ്ഥയില് ഇത് ശീലമാക്കുന്നത് പെട്ടെന്നുള്ള പരിഹാര കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഉലുവയിട്ട വെള്ളം
തലേ ദിവസം വെള്ളത്തിലിട്ട് വെച്ച് ഉലുവ പിറ്റേ, ദിവസം രാവിലെ വെറും വയറ്റില് കഴിയ്ക്കുന്നതും നല്ലതാണ്. ഇത് യോനീ ദുര്ഗന്ധത്തിന് പെട്ടെന്ന് പരിഹാരം നല്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളെ അലട്ടുന്ന ഈ പ്രശ്നത്തെ പെട്ടെന്ന് പരിഹരിക്കുന്നു. ദിവസവും ഇത് കഴിക്കുന്നതിലൂടെ നിങ്ങള്ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.