For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ കരുവാളിപ്പ് പൂര്‍ണമായി അകറ്റാം; വീട്ടിലുണ്ട് ഔഷധം

|

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും അല്‍പം കൂടുതല്‍ ശ്രദ്ധാലുക്കളാണ്. കാരണം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഓരോ മാറ്റങ്ങളും നിങ്ങളുടെ ആത്മവിശ്വാസത്തേയും കൂടി ബാധിക്കുന്നതായത് കൊണ്ടാണ് ഇത്. ചര്‍മ്മത്തിലെ മാറ്റങ്ങളില്‍ കരുവാളിപ്പാണ് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രധാന മാറ്റം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ബ്യൂട്ടി പാര്‍ലറില്‍ പോയി സമയം കളയുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കും എന്നുള്ളതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് വീട്ടില്‍ ചെയ്യേണ്ട പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

DIY Tips To Remove A Fake Tan

ഒരാഴ്ച തുടര്‍ച്ചയായി തേക്കണം; ചര്‍മ്മത്തിലുണ്ടാവും പ്രകടമായ മാറ്റംഒരാഴ്ച തുടര്‍ച്ചയായി തേക്കണം; ചര്‍മ്മത്തിലുണ്ടാവും പ്രകടമായ മാറ്റം

വീട്ടിലിരുന്ന് ഇത്തരത്തില്‍ ഉണ്ടാവുന്ന ടാന്‍ എങ്ങനെ നീക്കം ചെയ്യാന്‍ പത്ത് വഴികള്‍ ഈ ലേഖനത്തില്‍ പറയുന്നുണ്ട്. ഇതിനൊന്നും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നുള്ളതാണ് സത്യം. അത് മാത്രമല്ല ഇതിന് ഗുണങ്ങള്‍ ആകട്ടെ നിരവധിയും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ പറ്റുന്നതുമാണ്. അതുകൊണ്ട് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ടാന്‍ സ്വാഭാവികമായും മങ്ങുന്നത് വരെ പലരും കാത്തിരിക്കും. എന്നാല്‍ ഇതിനെ നമ്മുടെ ചില പൊടിക്കൈകളിലൂടെ തന്നെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ടാന്‍ റിമൂവര്‍

ടാന്‍ റിമൂവര്‍

നിങ്ങളുടെ ചര്‍മ്മത്തിലെ ടാന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു ആരു ടാന്‍ റിമൂവര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ടാന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്. ഇത് ടാന്‍ ഉള്ള ഭാഗങ്ങളില്‍ പുരട്ടി കാത്തിരിക്കുക. പെട്ടെന്ന് തന്നെ പരിഹാരം കാണുന്ന തരത്തിലുള്ളതാണ് ഈ ടാന്‍ റിമൂവര്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ കരുവാളിപ്പിനെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. മുഖം, ശരീരം, കൈകള്‍, കാലുകള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് ടാന്‍ റിമൂവര്‍ ഉപയോഗിക്കാവുന്നതാണ്.

എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

ഒരു എക്‌സ്‌ഫോളിയേറ്റിംഗ് ഏജന്റ് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ടാന്‍ ഇല്ലാതാവുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. എക്‌സ്‌ഫോളിയേഷനായി, നിങ്ങള്‍ക്ക് ഒരു സ്റ്റോറില്‍ കൊണ്ടുവന്ന എക്‌സ്‌ഫോളിയന്റ് അല്ലെങ്കില്‍ പഞ്ചസാര പോലുള്ള പ്രകൃതിദത്ത എക്‌സ്‌ഫോളിയന്റ് ഉപയോഗിക്കാം. ടാന്‍ തുടയ്ക്കാന്‍ ഒരു സ്‌പോഞ്ച്, ഒരു സ്‌ക്രബ് അല്ലെങ്കില്‍ ഒരു എക്‌സ്‌ഫോളിയേഷന്‍ മിറ്റ് ഉപയോഗിക്കുക. ഇതെല്ലാം ടാന്‍ മൂലമുണ്ടാവുന്ന കരുവാളിപ്പിനെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

സത്യമാണ്, ഇളം ചൂടുവെള്ളത്തിലെ കുളിയില്‍ പെട്ടെന്നുണ്ടാവുന്ന ചര്‍മ്മത്തിലെ ടാനിനെ നമുക്ക് തോല്‍പ്പിക്കാന്‍ സാധിക്കുന്നുണ്ട്. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് ടാന്‍ പൂര്‍ണമായും മാറ്റുന്നതിന് വേണ്ടി ഒരു സ്റ്റീം റൂമില്‍ അല്‍പ സമയം ചിലവഴിക്കാവുന്നതാണ്. ഈര്‍പ്പമുള്ള ചൂടുള്ള വായു, ടാനിംഗ് പിഗ്മെന്റുകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ചര്‍മ്മ സുഷിരങ്ങള്‍ തുറക്കുന്നു. ഇത് ഉരസലും സ്‌ക്രബ്ബിംഗും കൂടാതെ എളുപ്പത്തില്‍ ടാന്‍ നീക്കംചെയ്യുന്നത് ഉറപ്പാക്കുന്നു.

ബേബി ഓയില്‍ ഉപയോഗിക്കാം

ബേബി ഓയില്‍ ഉപയോഗിക്കാം

ബേബി ഓയിലും ടാന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ബേബി ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തെ നല്ലതുപോലെ മോയ്‌സ്ചറൈസ് ചെയ്യുക. ബേബി ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നത് ടാന്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തില്‍ ആശ്വാസം നല്‍കുകയും നിങ്ങളുടെ ചര്‍മ്മത്തിലെ കരുവാളിപ്പ് കുറയ്ക്കുകയും ചെയ്‌തേക്കാം. ബേബി ഓയില്‍ ഉപയോഗിച്ച് ടാന്‍ ഉള്ള ഭാഗം നല്ലതുപോലെ സ്‌ക്രബ്ബ് ചെയ്ത് അരമണിക്കൂര്‍ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയയാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണാം. ബേബി ഓയിലിന് പകരം ഒലിവ് ഓയിലും ഉപയോഗിക്കാവുന്നതാണ്.

നാരങ്ങ നീരും സഹായിക്കും

നാരങ്ങ നീരും സഹായിക്കും

ഏതാനും തുള്ളി നാരങ്ങാനീര് നിങ്ങളുടെ സ്വാഭാവിക വേനല്‍ക്കാല ടാനിനെയും ഇല്ലാതാക്കാന്‍ സഹായിക്കും. നാരങ്ങാനീരിന് ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്, ലൂസെഡെം, മെലാഡെം, സ്‌കിന്‍ ബ്രൈറ്റ് തുടങ്ങിയ ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ക്രീമുകളില്‍ ഇത് ഒരു സാധാരണ ഘടകമാണ്. കറുത്ത പാടുകളുടെ വലിപ്പവും നിറവും കുറയ്ക്കാനും ഇത് സഹായിച്ചേക്കാം. ചെറുനാരങ്ങാനീര് വെള്ളത്തില്‍ ലയിപ്പിച്ച് ചര്‍മ്മത്തില്‍ ടാന്‍ ഉള്ള പ്രദേശത്ത് നേരിട്ട് പുരട്ടുക. ഇത് കൂടാതെ നാരങ്ങ പകുതി മുറിച്ച് പഞ്ചസാരയില്‍ മുക്കി ഇത് കൊണ്ട് മുഖം സ്‌ക്രബ്ബ് ചെയ്യുന്നതും നല്ലതാണ്.

ക്ലോറിന്‍ ഇട്ട വെള്ളത്തിലെ കുളി

ക്ലോറിന്‍ ഇട്ട വെള്ളത്തിലെ കുളി

ഇത് എല്ലാ ദിവസവും ശീലമാക്കേണ്ട ഒന്നല്ല, എന്നാല്‍ ഇടക്ക് ക്ലോറിന്‍ ഇട്ട വെള്ളത്തിലെ കുളി എന്തുകൊണ്ടും ഇത്തരം പ്രതിസന്ധികളില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്നുണ്ട്. കാരണം ക്ലോറിന്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഉരച്ചിലുകള്‍ ഉണ്ടാക്കുമെന്നും അത് ചര്‍മ്മത്തില്‍ ബ്ലീച്ച് ഗുണം നല്‍കുമെന്നും ആണ് കണ്ടെത്തല്‍. അതിന് ശേഷം ചര്‍മ്മം നല്ലതുപോലെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതും നല്ലതാണ്. ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിന് കൈകള്‍, കാലുകള്‍, മുഖം എന്നിവയുള്‍പ്പെടെ ശരീരത്തില്‍ നിന്ന് ടാന്‍ നീക്കം ചെയ്യാന്‍ കഴിയും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ ടാന്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ബേക്കിംഗ് സോഡ മികച്ചൊരു സ്‌ക്രബ്ബറാണ്. ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ടാന്‍ ഉള്ള ഭാഗത്ത് പേസ്റ്റ് രൂപത്തില്‍ പുരട്ടി മസാജ് ചെയ്ത് കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കഴുകിക്കളയാം. ഇത് കരുവാളിപ്പ് പെട്ടെന്ന് ഇല്ലാതാക്കുന്നുണ്ട്.

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

സൗന്ദര്യ സംരക്ഷണത്തിന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നുണ്ട്. അത് കൂടാതെ ടൂത്ത് പേസ്റ്റില്‍ ബേക്കിംഗ് സോഡ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ വിരലുകള്‍, കാല്‍വിരലുകള്‍, വിരലുകള്‍ക്കിടയിലുള്ള ഇടം എന്നിവ പോലുള്ള ചെറിയ ഭാഗങ്ങളില്‍ നിന്ന് ടാന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷും ഉപയോഗിച്ച് ടാന്‍ ഉള്ള ഭാഗത്ത് മൃദുവായി തടവുക. ഇത് 15-20 മിനിറ്റ് ശേഷം കഴുകിക്കളയാവുന്നതാണ്. എന്നാല്‍ മുഖത്ത് ടൂത്ത് പേസ്റ്റ് ഉപയോഗിക്കരുത്. അത് മുഖം പൊള്ളുന്നതിന് കാരണമാകുന്നുണ്ട്.

വിനാഗിരി ഉപയോഗിക്കാം

വിനാഗിരി ഉപയോഗിക്കാം

ആപ്പിള്‍ സിഡെര്‍ വിനെഗറിനോ പ്ലെയിന്‍ വൈറ്റ് വിനാഗിരിക്കോ ഫലപ്രദമായി ടാന്‍ നീക്കം ചെയ്യാന്‍ കഴിയും. വിനാഗിരി തുല്യ അളവില്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ശേഷം ഇത് ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് ടാനിന് മുകളിലേക്ക് സ്‌പ്രേ ചെയ്യാവുന്നതാണ്. ഇത് ഒരു മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ കഴുകേണ്ടതാണ്. നിങ്ങളുടെ മുഖമുള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളില്‍ നിന്നും ടാന്‍ നീക്കം ചെയ്യാന്‍ ഈ പ്രതിവിധി അനുയോജ്യമാണ്. എന്നിരുന്നാലും, ഒരു അലര്‍ജി പ്രതികരണം ഒഴിവാക്കാന്‍ ഒരു പാച്ച് ടെസ്റ്റ് നടത്താവുന്നതാണ്.

കടലമാവ്

കടലമാവ്

ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കടലമാവ് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും കടലമാവില്‍ പരിഹാരം ഉണ്ട്. ഇതിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നുള്ളതാണ് സത്യം. അതിന് വേണ്ടി തൈരിലോ വെള്ളത്തിലോ അല്‍പം കടലമാവ് മിക്സ് ചെയ്ത് ടാന്‍ ചെയ്ത ഭാഗത്ത് പുരട്ടാവുന്നതാണ്. മിശ്രിതം മൃദുവായി മസാജ് ചെയ്ത് 15-20 മിനിറ്റ് വെക്കേണ്ടതാണ്. ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് നന്നായി ചര്‍മ്മം കഴുകുക. ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും കരുവാളിപ്പ് അകറ്റുന്നതിനും സഹായിക്കുന്നുണ്ട്.

English summary

DIY Tips To Remove A Fake Tan In Malayalam

Here in this article we are sharing some DIY tips to remove a fake tan in malayalam. Take a look.
Story first published: Thursday, November 18, 2021, 12:46 [IST]
X
Desktop Bottom Promotion