Latest Updates
-
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ -
ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് പറ്റാറുണ്ടോ? വാസ്തു പ്രകാരം ഐശ്വര്യം നിലനിർത്താൻ ചെയ്യേണ്ടത്
സ്വകാര്യഭാഗത്തെ ചൊറിച്ചിലും കറുപ്പിനും തൈരുപരിഹാരം
സ്വകാര്യഭാഗത്തെ കറുപ്പകറ്റും തൈര്
സ്വകാര്യ ഭാഗത്തെ അസ്വസ്ഥതകള്‍ പലപ്പോഴും സ്ത്രീയേയും പുരുഷനേയും വിഷമത്തിലാക്കുന്ന ഒന്നാണ്. പലരും നാണക്കേടു കാരണം ഇതിനു കാര്യമായ ചികിത്സ നേടാനും പോകില്ല. ഇതു പലപ്പോഴും വലിയ പ്രശ്നങ്ങള്‍ക്ക് ഇട വരുത്തും. പ്രത്യേകിച്ചും അണുബാധ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ടാണ് ചൊറിച്ചിലെങ്കില്‍.
പലപ്പോഴും സ്വകാര്യഭാഗത്തെ ഇത്തരം അസ്വസ്ഥതകള്‍ കൂടുതലായി അലട്ടുന്നതു സ്ത്രീകളെയാണ്. പഞ്ചസാര അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കല്‍, വൃത്തിക്കുറവു മുതല്യീസ്റ്റ്, ബാക്ടീരിയ ബാധ, കോട്ടനല്ലാത്ത അടിവസ്ത്രം, രഹസ്യ രോഗങ്ങള്‍, ഡൗച്ചിംഗ് പോലെയുള്ള വെള്ളം ചീറ്റി കഴുകല്‍, സോപ്പും ഇതുപോലെയുള്ളവയും ഈ ഭാഗത്ത് ഉപയോഗിയ്ക്കുന്നത് ഇവയെല്ലാം തന്നെ ഇവിടുത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ ബാധിയ്ക്കും. അണുബാധയും ചൊറിച്ചിലും ഉണ്ടാകാന്‍ സാധ്യതയേറും. ഇത് ഈ ഭാഗത്തെ ചര്‍മത്തെയും ബാധിയ്ക്കും. ചര്‍മത്തിന്റെ നിറവും മാറും.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിയ്ക്കാവുന്ന വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. തികച്ചും സുരക്ഷിതമായി രഹസ്യഭാഗത്തെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉപയോഗിയ്ക്കാവുന്ന ഒന്നാണ് നാം ഭക്ഷണ വസ്തുവായി ഉപയോഗിയ്ക്കുന്ന തൈര്. തൈരും തനിയെയും പല തരത്തിലും രഹസ്യഭാഗത്തെ ചൊറിച്ചിലിനും കറുപ്പിനും പരിഹാരമായി ഉപയോഗിയ്ക്കാം.

തൈരില്‍
തൈരില്‍ പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രഹസ്യഭാഗത്തെ ദുര്‍ഗന്ധത്തിനും അണുബാധയ്ക്കും ചൊറിച്ചിലിനുമെല്ലാം പരിഹാരമായി ഉപയോഗിയ്ക്കാം. ഈ ഭാഗത്തുള്ള ഇരുണ്ട നിറത്തിന് ഇതൊരു നല്ല പരിഹാരമാണ്. ഇതിലെ ലാക്ടിക് ആസിഡാണ് സഹായിക്കുന്നത്. ഈ ഭാഗത്തെ ചൊറിച്ചില്‍ അകറ്റാനും ദുര്‍ഗന്ധത്തിനുമെല്ലാം നല്ലൊരു പരിഹാരമാണിത്.

കറ്റാര്‍ വാഴ
തൈരു പോലെ തന്നെ കറ്റാര്‍ വാഴയും ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇവിടുത്തെ ഇരുണ്ട നിറത്തിനും ദുര്‍ഗന്ധത്തിനും ചൊറിച്ചിലിനും കറ്റാര്‍വാഴയുടെ ജെല്ലും തൈരും കലര്‍ത്തി ഉപയോഗിയ്ക്കാം. ഇതെല്ലാം ഈ ഭാഗത്ത് സുരക്ഷിതമായി ഉപയോഗിയ്ക്കാവുന്നവയാണ്. പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ഉപയോഗിയ്ക്കാം.

ആര്യവേപ്പില
ആര്യവേപ്പിലയ്ക്കൊപ്പം തൈരുപയോഗിയ്ക്കാം. തൈരില്‍ ആര്യവേപ്പില അരച്ചു ചേര്‍ത്ത് ഈ ഭാഗത്തു പുരട്ടാം. ആര്യവേപ്പില അണുനാശിനിയാണ്. ചര്‍മത്തിനു ഇതേറെ നല്ലതാണ്. ഇതിനൊപ്പം പച്ചമഞ്ഞള്‍ ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്.

മഞ്ഞള്‍
തൈരില്‍ ഒരു നുള്ളു മഞ്ഞള്‍ ചേര്‍ത്തിളക്കി ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തിന് നിറം, അണുബാധയും ചൊറിച്ചിലും നീക്കുക, ഇതു വഴി ദുര്‍ഗന്ധത്തിനും പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. പച്ചമഞ്ഞള്‍ അരച്ചു ചേര്‍ത്ത് ഉപയോഗിയ്ക്കുകയോ നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ക്കുകയോ ചെയ്യാം.

പേരയുടെ ഇല
പേരയുടെ ഇലയും ഇതിനുള്ള പരിഹാരമാണ്. പേരയുടെ ഇലയില്‍ ടാനിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവയുണ്ട്. പേരയുടെ തളിരില അരച്ച് തൈരില്‍ ചേര്‍ത്തിളക്കി പുരട്ടുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം തന്നെയാണ്. പേരയില തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

വെളിച്ചെണ്ണ
വെളിച്ചെണ്ണ യോനീഭാഗത്തെ പ്രശ്നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇതിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. വെളിച്ചെണ്ണ തനിയെ പുരട്ടാം. ഇതും തൈരും ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്. രഹസ്യഭാഗത്തെ ചൊറിച്ചിലിനും ചര്‍മ പ്രശ്നങ്ങള്‍ക്കും ദുര്‍ഗന്ധത്തിനുമെല്ലാം ഇതു നല്ലൊരു പരിഹാരമാണ്.

ഇവയെല്ലാം ഉപയോഗിയ്ക്കുമ്പോള്‍
ഇവയെല്ലാം ഉപയോഗിയ്ക്കുമ്പോള്‍ ഇവ ഉളളിലേയ്ക്കു കടക്കാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക. ഈ ഭാഗം ശുദ്ധജലം ഉപയോഗിച്ചു വൃത്തിയാക്കുക, വാസന ദ്രവ്യങ്ങളോ സോപ്പോ പോലുള്ളവ ഉപയോഗിയ്ക്കാതിരിയ്ക്കുക. കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുക, വൃത്തി പാലിയ്ക്കുക എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങള്‍ അകററി നിര്‍ത്താന്‍ സഹായിക്കും.



Click it and Unblock the Notifications