For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചര്‍മ്മത്തിനെ വിളിച്ച് വരുത്തും ദിവസേനയുള്ള കുളി

|

വരണ്ട ചര്‍മ്മം എന്നത് ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മസംരക്ഷണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വരണ്ട ചര്‍മ്മം. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ പ്രതിസന്ധികളും പലപ്പോഴും നിങ്ങളില്‍ വരണ്ട ചര്‍മ്മത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ അമിതമായി കുളിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം അമിതമായി കുളിക്കുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കുകയും അതിലൂടെ ചര്‍മ്മം വരണ്ടതാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നോക്കാവുന്നതാണ്.

Common Shower Mistakes

എന്നാല്‍ വ്യക്തിശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ടും കുളിക്കുക എന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തിലെ സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇതിലൂടെ സാധിക്കുന്നു. വരണ്ട ചര്‍മ്മം എന്ന ചര്‍മ്മ പ്രശ്‌നം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ എങ്ങനെ മികച്ച രീതിയില്‍ നേരിടാം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

അമിതമായി കുളിക്കുന്നത്

അമിതമായി കുളിക്കുന്നത്

അമിതമായി കുളിക്കുന്നത് പലപ്പോഴും വരണ്ട ചര്‍മ്മത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് വരണ്ട ചര്‍മ്മം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ സ്വാഭാവികത ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്. കാരണം ഇത് നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ചര്‍മ്മത്തെ സംരക്ഷിക്കുന്ന ചില സംരക്ഷിത എണ്ണകള്‍ ഉണ്ട്. ഇത് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു.ഇത് പലപ്പോഴും ചര്‍മ്മത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയും രോഗാണുക്കള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് കുളിക്കുമ്പോള്‍ അധികം സമയം എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

 അപ്പോള്‍ എത്ര തവണ കുളിക്കണം?

അപ്പോള്‍ എത്ര തവണ കുളിക്കണം?

ദിവസത്തില്‍ ഒരു തവണ കുളിക്കണം എന്നാണ് പറയുന്നത്. കാരണം ഇത് ചര്‍മ്മത്തിലെ വിയര്‍പ്പിനെ ഇല്ലാതാക്കുന്നതിനും ദുര്‍ഗന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഒരു തവണ കുളിക്കാവുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ജോലിയേയും ആശ്രയിച്ചിരിക്കുന്നുണ്ട്. കാരണം വെയിലത്ത് ജോലി, കൃഷി, ജിം, ഓട്ടം, ബൈക്കിംഗ് മുതലായവ ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഒരു തവണയെങ്കിലും കുളിക്കേണ്ടതാണ്.

കുളിച്ചില്ലെങ്കില്‍

കുളിച്ചില്ലെങ്കില്‍

എന്നാല്‍ നിങ്ങള്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും കുളിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങള്‍ക്ക് ചെറിയ ചില ചര്‍മ്മ പ്രശ്‌നങ്ങള്‍ നല്‍കുന്നുണ്ട്. മുഖക്കുരു, ദുര്‍ഗന്ധം, അടഞ്ഞ സുഷിരങ്ങള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍, തൊലിപ്പുറത്ത് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇത് നിങ്ങളില്‍ കൂ

ടുതല്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ നിങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ കുളിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും ഒരു നേരം അതുകൊണ്ട് തന്നെ കുളി നിര്‍ബന്ധമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കുളിക്കുമ്പോള്‍ ജലത്തിന്റെ ഊഷ്മാവ് ചെറുചൂടായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇളം ചൂടുള്ള വെള്ളം വേണം ഉപയോഗിക്കുന്നതിന്. നിങ്ങള്‍ കുളിക്കാത്ത ദിവസങ്ങളില്‍, ഒരു ചൂടുള്ള തുണി ഉപയോഗിച്ച് നിങ്ങളുടെ ശരീരം തുടയ്‌ക്കേണ്ടതാണ്. കുളിക്കുന്ന സമയവും ഒരു പ്രധാനപ്പെട്ട കാര്യമാണ്. ദിവസവും മാക്‌സിമം 7 മിനിറ്റ് മാത്രമേ കുളിക്കാന്‍ എടുക്കാവൂ. കുളി കഴിഞ്ഞ് സോഫ്റ്റ് ആയ ടവ്വല്‍ ഉപയോഗിച്ച് വേണം തോര്‍ത്തുന്നതിന്. കുളി കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളില്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കേണ്ടതാണ്. കുളിച്ചതിന് ശേഷം വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ മാര്‍ഗ്ഗങ്ങള്‍ എല്ലാം ചെയ്യാവുന്നതാണ്.

ഇനി വീട്ടിലെ കണ്ടീഷണറില്‍ കാക്കാം മുടിയുടെ ആരോഗ്യംഇനി വീട്ടിലെ കണ്ടീഷണറില്‍ കാക്കാം മുടിയുടെ ആരോഗ്യം

മുടി ഇടക്ക് നിന്ന് പൊട്ടിപ്പോവുന്നുവോ, പരിഹാരം ഇതാമുടി ഇടക്ക് നിന്ന് പൊട്ടിപ്പോവുന്നുവോ, പരിഹാരം ഇതാ

English summary

Common Shower Mistakes That Cause Dry Skin In Malayalam

Here in this article we are sharing common shower mistakes that cause dry skin in malayalam. Take a look
Story first published: Saturday, April 2, 2022, 12:46 [IST]
X
Desktop Bottom Promotion