For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മകോശങ്ങളും കൊളാജനും കൂട്ടി ചര്‍മ്മം മിനുക്കാന്‍ മത്തങ്ങ വിത്ത് എണ്ണ

|

രുചികരമായ പച്ചക്കറികളില്‍ ഒന്നാണ് മത്തങ്ങ. ഇത് സാധാരണയായി വിവിധ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നു. മത്തങ്ങയെ എല്ലാവരും കാര്യമാക്കി എടുക്കാറുണ്ടെങ്കിലും മത്തങ്ങ വിത്തുകള്‍ ആരുംതന്നെ ശ്രദ്ധിക്കാറില്ല. കാരണം അതിന്റെ പോഷക മൂല്യങ്ങളെക്കുറിച്ച് ആളുകള്‍ക്ക് അറിയില്ല. ചര്‍മ്മത്തിനും മുടിയ്ക്കും അനുയോജ്യമായ വിവിധ ഗുണങ്ങളും ഇത് നല്‍കുന്നുണ്ട്. മത്തങ്ങ വിത്തുകള്‍ സിങ്ക്, ഒമേഗ-3, ഒമേഗ 6, ഇരുമ്പ്, കാല്‍സ്യം, അമിനോ ആസിഡുകള്‍, മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും മത്തങ്ങ വിത്തുകള്‍ കഴിക്കേണ്ടത് ആവശ്യമാണ്. ചര്‍മ്മത്തിന് അത്യന്താപേക്ഷിതമായ സിങ്കും വിറ്റാമിന്‍ ഇയും മത്തങ്ങ വിത്ത് എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഈ എണ്ണ പുതിയ ചര്‍മ്മകോശങ്ങളും കൊളാജനും ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇവ നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

Most read: തിളങ്ങുന്ന ചര്‍മ്മത്തിന് സഹായിക്കും ഈ 5 യോഗാമുറകള്‍Most read: തിളങ്ങുന്ന ചര്‍മ്മത്തിന് സഹായിക്കും ഈ 5 യോഗാമുറകള്‍

മത്തങ്ങ വിത്ത് എണ്ണ നിങ്ങളുടെ ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും സംരക്ഷിക്കാനും പുതുക്കാനും സഹായിക്കുന്നു. ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത് ഒരു അത്ഭുതകരമായ ആന്റി-ഏജിംഗ് ഘടകമാണ്. മത്തങ്ങ വിത്ത് എണ്ണയില്‍ മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവ ഉള്‍പ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും മത്തങ്ങ വിത്ത് എണ്ണ നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ചര്‍മ്മത്തിന്റെ ദൃഢത വര്‍ദ്ധിപ്പിക്കുന്നു

ചര്‍മ്മത്തിന്റെ ദൃഢത വര്‍ദ്ധിപ്പിക്കുന്നു

പ്രധാനമായും വിറ്റാമിന്‍ സി, സിങ്ക് എന്നിവയുടെ പോഷകഗുണങ്ങളുള്ള മത്തങ്ങ വിത്ത് എണ്ണ നിങ്ങളുടെ ചര്‍മ്മത്തെ ഉറപ്പിക്കുന്നതിലും ദൃഢമാക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. മത്തങ്ങ വിത്ത് എണ്ണയുടെ കുറച്ച് തുള്ളി ഉപയോഗിച്ചാല്‍ ചര്‍മ്മം ദൃഢമായി നിലനിര്‍ത്താന്‍ സാധിക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമം

എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമം

നിങ്ങളുടെ ടി-സോണ്‍ ഏരിയയ്ക്ക് സമീപമുള്ള സെബം കൂടുതലായി കാണപ്പെടാം. മത്തങ്ങ വിത്ത് എണ്ണ നിങ്ങളുടെ ചര്‍മ്മത്തെ കൊഴുപ്പില്ലാത്തതാക്കുകയും പ്രകൃതിദത്തവും മനോഹരവുമായ തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് മികച്ചതാണ്.

Most read:എണ്ണമയമുള്ള മുഖത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മ്മത്തിന് കേട്Most read:എണ്ണമയമുള്ള മുഖത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മ്മത്തിന് കേട്

ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞത്

ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞത്

മത്തങ്ങ വിത്ത് എണ്ണയിലെ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയുടെ ഉയര്‍ന്ന ഉള്ളടക്കം മികച്ച ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍, പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ മത്തങ്ങ വിത്ത് എണ്ണ സഹായിക്കുന്നു.

ചര്‍മ്മത്തിന് ജലാംശവും മോയ്‌സ്ചറൈസേഷനും നല്‍കുന്നു

ചര്‍മ്മത്തിന് ജലാംശവും മോയ്‌സ്ചറൈസേഷനും നല്‍കുന്നു

ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് മത്തങ്ങ വിത്ത് ഓയില്‍. ഇത് ചര്‍മ്മത്തിന് ജലാംശവും ആഴത്തിലുള്ള മോയ്‌സ്ചറൈസേഷനും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇത് എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ അധിക സെബം സന്തുലിതമാക്കുന്നു. വരണ്ടതും സെന്‍സിറ്റീവായതുമായ ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.

Most read:കണ്ണിന് ചുറ്റും ചര്‍മ്മം വരളുന്നുവോ? കാരണവും പരിഹാരവും ഇതാMost read:കണ്ണിന് ചുറ്റും ചര്‍മ്മം വരളുന്നുവോ? കാരണവും പരിഹാരവും ഇതാ

സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്തുന്നു

സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്തുന്നു

സെന്‍സിറ്റീവ് സ്‌കിന്‍ ടോണ്‍ ഉള്ള ആളുകള്‍ക്ക് ഒരു സ്‌കിന്‍ സേവറാണ് മത്തങ്ങ വിത്ത് എണ്ണ. ഇത് പാടുകള്‍ മായ്ക്കുകയും നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് മുഖക്കുരു അകറ്റുകയും ചെയ്യുന്നു.

കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു

കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു

മത്തങ്ങ വിത്ത് എണ്ണയിലെ വിറ്റാമിന്‍ എ യുടെ സത്ത കോശങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. നിലവിലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കുന്നു.

Most read:ടാനിംഗ്, പിഗ്മെന്റേഷന്‍, പാടുകള്‍ എന്നിവയ്ക്ക് വിട; മുഖം വെളുക്കാന്‍ കാരറ്റ് ജ്യൂസ്Most read:ടാനിംഗ്, പിഗ്മെന്റേഷന്‍, പാടുകള്‍ എന്നിവയ്ക്ക് വിട; മുഖം വെളുക്കാന്‍ കാരറ്റ് ജ്യൂസ്

മുടികൊഴിച്ചില്‍ നിയന്ത്രിക്കുന്നു

മുടികൊഴിച്ചില്‍ നിയന്ത്രിക്കുന്നു

മത്തങ്ങ വിത്ത് എണ്ണയുടെ പതിവ് ഉപയോഗം മുടികൊഴിച്ചില്‍ സാധ്യതകളെ നിയന്ത്രിക്കുന്നു. ഈ എണ്ണയിലെ സുപ്രധാന പോഷകങ്ങള്‍ നിങ്ങളുടെ മുടിയെ മൃദുവും മിനുസമുള്ളതുമാക്കുന്നു.

മുടി വളര്‍ച്ച ഉത്തേജിപ്പിക്കുന്നു

മുടി വളര്‍ച്ച ഉത്തേജിപ്പിക്കുന്നു

മത്തങ്ങ വിത്ത് എണ്ണ പുരട്ടുന്നത് ആരോഗ്യമുള്ളതും തിളക്കമുള്ളതും കട്ടിയുള്ളതുമായ മുടി ഉറപ്പാക്കുന്നു. നിങ്ങളുടെ മുടിയില്‍ ഏതാനും തുള്ളി മത്തങ്ങ വിത്ത് എണ്ണ തേക്കുക. ഇത് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുക മാത്രമല്ല, അകാല കഷണ്ടിയില്‍ നിന്ന് മുക്തി നേടാനും സഹായിക്കും.

English summary

Benefits of Pumpkin Seed Oil For Skin And Hair in Malayalam

Here, you can discover all the achievable benefits from Pumpkin Seed Oil for your Hair and Skin.
Story first published: Thursday, March 24, 2022, 16:31 [IST]
X
Desktop Bottom Promotion