For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണോ? കര്‍പ്പൂര തൈലം ഈ വിധം പുരട്ടൂ

|

സൗന്ദര്യം സംരക്ഷിക്കാനായി നിരവധി എണ്ണകള്‍ ഉപയോഗിക്കുന്നു. അത്തരത്തില്‍ നിങ്ങളുടെ ചര്‍മ്മ സംരക്ഷണം ഉറപ്പുനല്‍കുന്ന മികച്ചൊരു എണ്ണയാണ് കര്‍പ്പൂര എണ്ണ. കര്‍പ്പൂരം ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഒരു പഴക്കമുള്ള ഘടകമാണ്, ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വളരെ ഉപയോഗപ്രദമാണ്.

Most read: തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍Most read: തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍

കര്‍പ്പൂര എണ്ണ നീരാവി ഉപയോഗിച്ചാണ് വേര്‍തിരിച്ചെടുക്കുന്നത്. മുഖക്കുരു പാടുകള്‍ സുഖപ്പെടുത്തുന്നത് മുതല്‍ ചര്‍മ്മത്തെ സുന്ദരമാക്കുന്നതുന്നത് വരെ, കര്‍പ്പൂര തൈലം ഒരുപാട് ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. കര്‍പ്പൂര തൈലം നിങ്ങളുടെ ചര്‍മ്മത്തിന് എങ്ങനെ ഗുണം ചെയ്യുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

മുഖക്കുരു സുഖപ്പെടുത്തുന്നു

മുഖക്കുരു സുഖപ്പെടുത്തുന്നു

പ്രായഭേദമന്യേ എല്ലാവര്‍ക്കും മുഖക്കുരു പ്രശ്‌നങ്ങള്‍ വരുന്നു. ഇതില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ നിരവധി രീതികളും വഴികളും പരീക്ഷിക്കുന്നു. എന്നാല്‍, കര്‍പ്പൂര എണ്ണ ഉപയോഗിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു ഫലപ്രദമായ മാര്‍ഗമാണ്. കര്‍പ്പൂര എണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കാരണം ഇത് വീക്കം ലഘൂകരിക്കാനും മുഖക്കുരു പൂര്‍ണ്ണമായും സുഖപ്പെടുത്താനും സഹായിക്കുന്നു.

ചൊറിച്ചിലുള്ള ചര്‍മ്മത്തെ ചികിത്സിക്കുന്നു

ചൊറിച്ചിലുള്ള ചര്‍മ്മത്തെ ചികിത്സിക്കുന്നു

കര്‍പ്പൂര എണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിലെ ചൊറിച്ചില്‍ എളുപ്പത്തില്‍ ശമിപ്പിക്കുന്നു. ചര്‍മ്മ കോശങ്ങളെ ശാന്തമാക്കുന്നതിലൂടെ ചര്‍മ്മത്തിലെ ചൊറിച്ചിലും പ്രകോപിപ്പിക്കലും ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ഓര്‍ഗാനിക് അല്ലെങ്കില്‍ നേര്‍പ്പിക്കാത്ത കര്‍പ്പൂര എണ്ണ പതിവായി പ്രയോഗിച്ചാല്‍ ചര്‍മ്മത്തിന്റെ ചുവപ്പ് നേരിടാന്‍ കഴിയും. ഇത് ചൊറിച്ചില്‍ എളുപ്പത്തില്‍ നീക്കുന്നു.

Most read:മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തംMost read:മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തം

സൂര്യാതപം ചികിത്സിക്കുന്നു

സൂര്യാതപം ചികിത്സിക്കുന്നു

കര്‍പ്പൂര എണ്ണ മുഖക്കുരുവിനും പാടുകള്‍ക്കും മാത്രമല്ല, ചര്‍മ്മത്തിലെ പൊള്ളല്‍ നീക്കാനും സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മം സൂര്യതാപം മൂലം പൊള്ളലേറ്റിറ്റുണ്ടെങ്കില്‍, അത് എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കര്‍പ്പൂര എണ്ണ ഫലപ്രദമാണ്. അല്‍പം കര്‍പ്പൂര തൈലം എടുത്ത് വെള്ളത്തില്‍ ലയിപ്പിച്ച് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മത്തെ സുഖപ്പെടുത്തുന്നു.

മുഖക്കുരു പാടുകള്‍ സുഖപ്പെടുത്തുന്നു

മുഖക്കുരു പാടുകള്‍ സുഖപ്പെടുത്തുന്നു

മുഖക്കുരു കാരണം നിങ്ങളുടെ മുഖത്ത് പാടുകള്‍ അവശേഷിപ്പിക്കാന്‍ സാധ്യതയുണ്ട്. മുഖക്കുരുവിന്റെ പാടുകള്‍ ചര്‍മ്മത്തിന്റെ പൊള്ളല്‍ മൂലമോ മുഖത്തെ പ്രശ്‌നങ്ങള്‍ മൂലമോ ഉണ്ടാകാം. നിങ്ങള്‍ കുറച്ച് കര്‍പ്പൂരതൈലമെടുത്ത് വെള്ളത്തില്‍ ലയിപ്പിക്കണം. ഇത് നിങ്ങളുടെ മുഖക്കുരു പാടുകളില്‍ പുരട്ടുക. രാത്രി മുഴുവന്‍ വെച്ചിട്ട് രാവിലെ കഴുകി കളയുക. മുഖക്കുരു പാടുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഈ പ്രതിവിധി ദിവസത്തില്‍ രണ്ടുതവണ ചെയ്യുക.

Most read:മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദംMost read:മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം

വിണ്ടുകീറിയ ചര്‍മ്മം സുഖപ്പെടുത്തുന്നു

വിണ്ടുകീറിയ ചര്‍മ്മം സുഖപ്പെടുത്തുന്നു

വിണ്ടുകീറിയ പാദം കാരണം നിങ്ങള്‍ കഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ കര്‍പ്പൂര എണ്ണയുണ്ട്. കര്‍പ്പൂര എണ്ണയുടെ സഹായത്തോടെ നിങ്ങള്‍ക്ക് വിണ്ടുകീറിയ പാദങ്ങള്‍ സുഖപ്പെടുത്താം. നിങ്ങള്‍ ചെയ്യേണ്ടത് കര്‍പ്പൂര എണ്ണയും വെള്ളവും എടുത്ത് മിക്‌സ് ചെയ്ത് നിങ്ങളുടെ പാദങ്ങള്‍ നനയ്ക്കുക. കര്‍പ്പൂര എണ്ണയ്ക്ക് ചര്‍മ്മ വരള്‍ച്ച ഒഴിവാക്കാനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ എളുപ്പത്തില്‍ ഇല്ലാതാക്കാനും കഴിയും. ഇത് ചെയ്തുകഴിഞ്ഞാല്‍ മോയ്‌സ്ചറൈസര്‍ പുരട്ടാനും മറക്കരുത്.

നഖങ്ങളിലെ അണുബാധ സുഖപ്പെടുത്തുന്നു

നഖങ്ങളിലെ അണുബാധ സുഖപ്പെടുത്തുന്നു

നിങ്ങള്‍ നഖത്തിലെ ഫംഗസ് അണുബാധ അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് കര്‍പ്പൂര എണ്ണയുടെ സഹായത്തോടെ അവയില്‍ നിന്ന് മുക്തി നേടാം. കര്‍പ്പൂര എണ്ണയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് അണുബാധ തടയാന്‍ സഹായിക്കുന്നു. കുറച്ച് തുള്ളി കര്‍പ്പൂര എണ്ണ എടുത്ത് നിങ്ങളുടെ നഖം മസാജ് ചെയ്യുക. നഖത്തിലെ അണുബാധയില്‍ നിന്ന് മുക്തി നേടുന്നതിന് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക.

Most read:തല നന്നായാല്‍ മുടിയും നന്നായി; മഴക്കാലത്ത് ഈ മാസ്‌ക് പരീക്ഷിച്ചാല്‍ മുടി തഴച്ചുവളരുംMost read:തല നന്നായാല്‍ മുടിയും നന്നായി; മഴക്കാലത്ത് ഈ മാസ്‌ക് പരീക്ഷിച്ചാല്‍ മുടി തഴച്ചുവളരും

ടി-സോണ്‍ കൈകാര്യം ചെയ്യുന്നു

ടി-സോണ്‍ കൈകാര്യം ചെയ്യുന്നു

കര്‍പ്പൂര എണ്ണ ഒരു മികച്ച എണ്ണയാണ്. ഇത് മുഖത്തെ ടി-സോണ്‍ പ്രദേശത്തെ ശാന്തമാക്കാന്‍ സഹായിക്കുന്നു. കര്‍പ്പൂര എണ്ണയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ കാണപ്പെടുന്നതിനാല്‍ മുഖത്ത് അമിതമായ എണ്ണ ഉല്‍പാദനം തടയാന്‍ ഇതിന് കഴിയും. ഇത് നിങ്ങള്‍ക്ക് വ്യക്തവും തിളങ്ങുന്നതുമായ ചര്‍മ്മം നല്‍കുന്നു.

English summary

Beauty Benefits Of Using Camphor Oil in Malayalam

From healing acne scars to soothing your skin, camphor oil can do a lot. Read on to know more about the beauty benefits of using camphor oil.
Story first published: Tuesday, August 16, 2022, 15:05 [IST]
X
Desktop Bottom Promotion