For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റത്തെ അല്‍പം സമയമെടുത്താണെങ്കിലും പൂര്‍ണമായും മാറ്റും ആയുര്‍വ്വേദം

|

ആയുര്‍വ്വേദം എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ ഫലങ്ങള്‍ താമസിക്കുന്നതാണ് പലരേയും നിരാശപ്പെടുത്തുന്നത്. എന്നാല്‍ ആയുര്‍വ്വേദത്തിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പൂര്‍ണഫലം ലഭിക്കുന്നതും തന്നെയാണ് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും. വായ്‌നാറ്റം എന്നത് പലരിലും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ്. അമിതമായി ഉണ്ടാവുന്ന വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദം പ്രയോഗിക്കാവുന്നതാണ്. നമ്മുടെ പല്ലുകള്‍, മോണകള്‍, നാവ് എന്നീ ഭാഗങ്ങളില്‍ ഉണ്ടാവുന്ന സൂക്ഷ്മാണുക്കളാണ് പലപ്പോഴും വായ്‌നാറ്റത്തിന് കാരണമാകുന്നത്.

ആയുര്‍വേദം അനുസരിച്ച്, നമുക്ക് പക്ഷേ ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. മോശം ദന്തശുചിത്വവും ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്ന പിത്തദോഷത്തിന്റെ അസന്തുലിതാവസ്ഥ എന്നിവയെല്ലാം വായ്‌നാറ്റത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഭക്ഷണങ്ങള്‍, ചില രോഗങ്ങള്‍, നമ്മുടെ തന്നെ ചില ശീലങ്ങള്‍ എന്നിവയെല്ലാം തന്നെയാണ് പലപ്പോഴും വായ്‌നാറ്റത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ വായ്‌നാറ്റത്തെ പ്രതിരോധിക്കാന്‍ നമ്മളെ സഹായിക്കുന്ന ചില ഘടകങ്ങളും ആയുര്‍വ്വേദ പരിഹാരങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 കുടലിന്റെ ആരോഗ്യം സംരക്ഷിക്കുക

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുക

ചിലരില്‍ കുടലിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവരില്‍ പലപ്പോഴും വായ്‌നാറ്റത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇതിന്‍െ പ്രധാന കാരണം എന്നത് ദഹന നാളത്തിലെ ബാക്ടീരിയകളെ ഇത് ബാധിക്കുന്നതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കുടലിന്റേ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം പ്രോബയോട്ടിക്‌സ് കഴിക്കുന്നത് നമ്മുടെ കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ക്ക് സഹായകമാവുന്നു. ആരോഗ്യകരമായ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ് ആരോഗ്യമുള്ള കുടല്‍ ബാക്ടീരിയ എന്ന് നമുക്കറിയാം. അതുകൊണ്ട് കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കുക.

ശരീരത്തിന് വീക്കം സംഭവിക്കുന്നത്

ശരീരത്തിന് വീക്കം സംഭവിക്കുന്നത്

ശരീരത്തിന് ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം സംഭവിക്കുന്നതും ദന്താരോഗ്യത്തെ മോശമായി ബാധിക്കുന്നു. ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങളും വ്യായാമവും ലഭിച്ചാല്‍ ഒരു പരിധി വരെ നമുക്ക് പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇതിന് സാധിക്കാത്ത അവസ്ഥയില്‍ പലപ്പോഴും ശരീരത്തിന് വീക്കം സംഭവിക്കുകയും ചെയ്യുന്നു. ഇതിന് ധാരാളം വെള്ളവും പഴങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്. മുന്തിരി, സെലറി, ബ്ലൂബെറി, ഇഞ്ചി, മഞ്ഞള്‍ എന്നിവയും അത്തരത്തിലുള്ള നിരവധി ഉല്‍പ്പന്നങ്ങളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള വസ്തുക്കളും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതെല്ലാം വായയുടെ ആരോഗ്യത്തിനും വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

എനര്‍ജി ഡ്രിങ്ക്

എനര്‍ജി ഡ്രിങ്ക്

എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് എനര്‍ജി ഡ്രിങ്ക് കുടിക്കുക. ഇത് നിങ്ങളുടെ ദഹനാരോഗ്യത്തിനും വായ്‌നാറ്റത്തിനും പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. ഒരു കാരറ്റ്, പകുതി മാതളനാരങ്ങ, അര ബീറ്റ്‌റൂട്ട് എന്നിവ നല്ലതുപോലെ മിക്‌സ് ആക്കി കുടിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് ദഹനാരോഗ്യത്തിന് മാത്രമല്ല വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. 10 ബദാം, 5 വാല്‍നട്ട്, 1 തൊലികളഞ്ഞ ഏലക്ക, അര ടീസ്പൂണ്‍ പെരുംജീരകം പൊടി,1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, നെല്ലിക്ക 2 എന്നിവ മിക്‌സ് ചെയ്ത് സ്മൂത്തി ആക്കി കുടിക്കുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും വായ്‌നാറ്റത്തിനും പ്രതിരോധം തീര്‍ക്കുന്നു

ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍

ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍

ആയുര്‍വ്വേദത്തിലുണ്ട് ഇതിനെ പ്രതിരോധിക്കുന്ന മാര്‍ഗ്ഗങ്ങള്‍. അതില്‍ ഒന്നാണ് ചീര. ചീരയുടെ ഇലകള്‍ പച്ചക്ക് ചവക്കുന്നത് വായ് നാറ്റത്തെ ചെറുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. അത് കൂടാതെ ഭക്ഷണത്തിന് ശേഷം അല്‍പം പെരുംജീരകം കഴിക്കുന്നതും അല്ലെങ്കില്‍ രണ്ട് തുളസി ഇലകള്‍ ചവക്കുന്നതും വായ്‌നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇത് കൂടാതെ ഒരു കഷ്ണം മത്തങ്ങ കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ഇത് നിങ്ങളുടെ ദന്താരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ആര്യവേപ്പിന്റെ തണ്ട്

ആര്യവേപ്പിന്റെ തണ്ട്

ആര്യവേപ്പിന്റെ തണ്ട് ഉപയോഗിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ പല്ല് തേച്ചിട്ടുണ്ടോ? എന്നാല്‍ സത്യമാണ്, ആര്യവേപ്പിന്റെ തണ്ട് ഉപയോഗിച്ച് പല്ല് തേക്കുന്നതിലൂടെ നിങ്ങളുടെ വായ്‌നാറ്റം മാത്രമല്ല ഇല്ലാതാവുന്നത്, ഇത് നിങ്ങളുടെ പല്ലിലെ അസ്വസ്ഥതളും കറയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല്ലില്‍ ഒളിഞ്ഞിരിക്കുന്ന സൂക്ഷ്മാണുക്കളെ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു ആര്യവേപ്പിന്റെ തണ്ട്. പണ്ടുള്ളവര്‍ ഇത് കൊണ്ടാണ് പല്ല് തേച്ചിരുന്നത്. ഇനി നിങ്ങള്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നവരെങ്കില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ബ്രഷ് മാറ്റുന്നതിന് ശ്രദ്ധിക്കണം.

 ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം

ഇത് എന്തുകൊണ്ടും നിങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്ന ഒന്നാണ്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം എല്ലാ ദിവസവും കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ അണുബാധക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. അത് കൂടാതെ എല്ലാ വിധത്തിലുള്ള ദന്തപ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും രാവിലേയും വൈകിട്ടും ഒരു ഗ്ലാസ്സ് ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണം പറയാതെ വയ്യ.

വിട്ടുമാറാത്ത വായ്‌നാറ്റം; അതൊരു രോഗമാണ് അതിലേറെ അപകടവുംവിട്ടുമാറാത്ത വായ്‌നാറ്റം; അതൊരു രോഗമാണ് അതിലേറെ അപകടവും

വായ്‌നാറ്റം നിസ്സാരമല്ല, ഗുരുതരരോഗങ്ങള്‍ പുറകേവായ്‌നാറ്റം നിസ്സാരമല്ല, ഗുരുതരരോഗങ്ങള്‍ പുറകേ

English summary

Ayurvedic Tips To Get Rid Of Bad Breath In Malayalam

Here in this article we are sharing some ayurvedic tips to get rid of bad breath in malayalam. Take a look
Story first published: Friday, July 1, 2022, 19:01 [IST]
X
Desktop Bottom Promotion