Just In
- 1 hr ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 3 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 4 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
- 4 hrs ago
പ്രസവ വേദനയെ എളുപ്പത്തിലാക്കും അക്യുപ്രഷര്‍ പോയിന്റുകള്‍
Don't Miss
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Automobiles
ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്
- News
കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു; ഉപരാഷ്ട്രപതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
- Movies
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന് അനു ജോസഫ്', ആശംസകൾ നേർന്ന് ആരാധകർ
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
- Sports
IND vs WI: സഞ്ജു ഏകദിന ടീമില്‍! ധവാന് ക്യാപ്റ്റന്‍- ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു
- Travel
മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..
പ്രായം കൂടിയാല്‍ ക്ഷീണിക്കുന്നത് ചര്‍മ്മമാണ്: അവഗണിക്കരുത് ഇതെല്ലാം
ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ ഓരോരുത്തരിലും ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതാണ്. കാരണം പ്രായമാവുന്നത് എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. നിങ്ങളില്‍ വാര്‍ദ്ധക്യം പിടികൂടുന്നു എന്നതിന്റെ ആദ്യ സൂചനയാണ് പലപ്പോഴും ചര്‍മ്മത്തില്‍ കാണുന്നത്. ചര്‍മ്മത്തിലെ ചുളിവുകളും വരള്‍ച്ചയും മറ്റ് പ്രശ്നങ്ങളും എല്ലാം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതൊന്നും പലരും ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് സത്യം. പലരും ചര്‍മ്മത്തിലെ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ ആഗ്രഹിക്കുന്ന ഫലം പലപ്പോഴും ലഭിക്കുന്നില്ല. എന്ന് മാത്രമല്ല ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
പ്രായവും ചര്‍മ്മവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. പലപ്പോഴും വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ പലര്‍ക്കും കഴിയണം എന്നില്ല. പലപ്പോഴും കൊളാജന്‍ ഉത്പാദനം കുറയുന്നതും ചര്‍മ്മ കോശങ്ങളുടെ ആരോഗ്യം നശിക്കുന്നതും എല്ലാം പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തെ പെട്ടെന്ന് പ്രായമാക്കുന്നതിലേക്ക് എത്തിക്കുന്നുണ്ട്. ശ്രദ്ധിക്കാതിരുന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ചര്‍മ്മത്തിന് മാത്രമല്ല നിങ്ങളുടെ ആത്മവിശ്വാസത്തിനും വിലക്ക് വീഴ്ത്തുന്നു. എന്തൊക്കെയാണ് പ്രായമാവുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

ചര്‍മ്മത്തില്‍ വളര്‍ച്ചകള്‍ ശ്രദ്ധിക്കണം
നിങ്ങള്‍ പ്രായമാവുമ്പോള്‍ ചര്‍മ്മത്തിലുണ്ടാവുന്ന ചെറിയ ചില മാറ്റങ്ങളാണെങ്കില്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. ഇവ പിന്നീട് ഗുരുതരമായ അവസ്ഥകളിലേക്ക് എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയരുത്. ഇതിലൊന്നാണ് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചെറിയ വളര്‍ച്ചകള്‍. നിസ്സാരമെന്ന് കരുതി പലരും ഇത് വിട്ടുകളയുന്നു. എന്നാല്‍ അത് ശ്രദ്ധിക്കണം. കാരണം ഇവ പലപ്പോഴും അരിമ്പാറ, പാലുണ്ണി, അല്ലെങ്കില്‍ ചര്‍മ്മത്തില്‍ തവിട്ട് നിറത്തില്‍ കാണുന്ന ചര്‍മ്മപ്രശ്നങ്ങള്‍, പിങ്ക് നിറത്തില്‍ കാണുന്ന പാച്ചസുകള്‍, എന്നിവയെല്ലാമാവും. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിക്കണം. ഇവയെല്ലാം സാധാരണ പ്രായമാവുന്നവരില്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ സൂക്ഷിച്ചില്ലെങ്കില്‍ അവ ചര്‍മ്മമായി മാറാനുള്ള സാധ്യതയുണ്ട്. ഇതില്‍ ക്യാന്‍സര്‍ സാധ്യതയേയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് ഓരോ ചെറിയ മാറ്റവും ശ്രദ്ധിക്കണം.

മുറിവ് ഉണങ്ങാന്‍ കാലതാമസം
മുറിവ് എല്ലാവരിലും ഉണ്ടാവുന്നുണ്ട്, എന്നാല്‍ രണ്ടോ മൂന്നോ ദിവസം ഗുരുതരമല്ലാത്ത മുറിവാണെങ്കില്‍ അത് ഉണങ്ങുന്നു. പക്ഷേ പ്രായമാവുന്നതോടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചെറിയ മുറിവ് പോലും ഉണങ്ങുന്നതിന് കാലതാമസം നേരിടുന്നു. അതിന് പിന്നിലെ കാരണം പലപ്പോഴും ചര്‍മ്മത്തില്‍ സംഭവിക്കുന്ന മുറിവ് ഉണക്കുന്നതിനുള്ള ചര്‍മ്മത്തിന്റെ കഴിവ് നഷ്ടപ്പെടുന്നതാണ്. ഇത് മാത്രമല്ല നിങ്ങളില്‍ ജീവിത ശൈലി രോഗങ്ങളായ പ്രമേഹം പോലുള്ളവ ഉണ്ടെങ്കിലും ഇതേ അവസ്ഥയിലൂടെ ശരീരം കടന്നു പോവുന്നുണ്ട്. അത് കൂടാതെ നിങ്ങള്‍ക്കുണ്ടാവുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എല്ലാം പലപ്പോഴും അള്‍സര്‍, സിര മുതലായവ പോലുള്ള വിട്ടുമാറാത്ത മുറിവിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം.

ചര്‍മ്മത്തിന്റെ ആരോഗ്യമില്ലായ്മ
പ്രായമാവുമ്പോള്‍ ചര്‍മ്മത്തിന് ആരോഗ്യമില്ലായ്മ അനുഭവപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് സാധാരണയായി കാണപ്പെടുന്ന ഒരു ചര്‍മ്മാവസ്ഥയാണ്. വരണ്ട ചര്‍മ്മം നിങ്ങളില്‍ പലപ്പോഴും പോറലുകള്‍, ചര്‍മ്മത്തിലെ വിള്ളലുകള്‍, ചര്‍മ്മത്തിലുണ്ടാവുന്ന രക്തസ്രാവം മറ്റ് സ്കിന്‍ ഇന്ഫെക്ഷനുകള് എന്നിവയ്ക്ക് കാരണമാകും. എന്നാല്‍ എന്താണ് ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ക്ക് പുറകില്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന സെബാസിയസ് ഗ്രന്ഥികളില്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക ഓയില്‍ കുറയുന്നതാണ് ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നത്. ഇതെല്ലാം നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പ്രായമാവുന്നതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.

ലെന്റിഗോ
ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ലെന്റിഗോ എന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്താണ് ലെന്റിഗോ എന്ന് നിങ്ങള്‍ക്കറിയാമോ? ചര്‍മ്മത്തിലെ കളര്‍ പിഗ്മെന്റ് അടങ്ങിയ കോശങ്ങള്‍ കുറയുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് ബ്രൗണ്‍ നിറത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടുന്ന ഒരു പാടാണ്. ഇതിന്റെ ഫലമായി പലപ്പോഴും ചര്‍മ്മം വിളറിയതും കട്ടി കുറഞ്ഞതുപോലെയും കാണപ്പെടുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി സൂര്യപ്രകാശം ഏല്‍ക്കുന്നതുപോലെ ചര്‍മ്മം പുറത്ത് കാണിക്കരുത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. സൂര്യപ്രകാശം ചര്‍മ്മത്തില്‍ അടിച്ചാല്‍ പ്രായമായരില്‍ പലപ്പോഴും ബ്രൗണ്‍ നിറത്തിലുള്ള ചര്‍മ്മം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത്
ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രായമാവുന്നതോടെ ചര്‍മ്മത്തില്‍ ഇലാസ്തികത കുറയുന്നു എന്നാണ് പറയുന്നത്. ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് കണ്ണുകള്‍, കവിള് എന്നീ ഭാഗങ്ങളിലെ ചര്‍മ്മത്തിലേക്കുള്ള ഞരമ്പുകള്‍ അയയുന്നതോടെ പലപ്പോഴും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തില്‍ ചിരിക്കുമ്പോള്‍ വരകള്‍ പോലെ കാണപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്. പ്രായമാവുമ്പോള്‍ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ക്രീമും മറ്റും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്.

പൊതുവായ കാര്യങ്ങള്‍
ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളില്‍ നിന്ന് മോചനം നേടുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പ്രായത്തിനനുസരിച്ച്, വേണം മുകളില്‍ പറഞ്ഞ ചര്മ്മപ്രശ്നത്തെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ടത്. ഇത് കൂടാതെ വെയില്, അതി കഠിനമായ തണുപ്പ് എന്നിവയെല്ലാം ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മത്തിലെ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സണ്‍സ്ക്രീന്‍ സ്ഥിരമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒരു പരിധി വരെ നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നുണ്ട്. ഇത് കൂടാതെ നല്ല ഭക്ഷണം കഴിക്കുകയും നല്ലതുപോലെ വെള്ളം കുടിക്കുകയും ചെയ്യാവുന്നതാണ്. ഇതെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
തലയോട്ടിയിലുണ്ടാവുന്ന
ചൊറിച്ചിലും
ദുര്‍ഗന്ധവും
ഞൊടിയിടക്കുള്ളില്‍
നീക്കാം
most read:ചര്‍മ്മത്തിലെ മറുകിനെ താനെ പറിച്ചെറിയും ടീ ട്രീ ഓയില്‍