For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണുകളില്‍ വീക്കമില്ല, പരിഹാരത്തിന് മിനിട്ടുകള്‍

|

നിങ്ങളോട് ഞാൻ തുറന്ന് പറയട്ടെ, ഉറക്കം കൂടുതലോ കുറവോ ആയാൽ ഉണരുമ്പോൾ എന്റെ കണ്ണിന് താഴെ വീക്കം കാണാറുണ്ട്. ചുരുക്കത്തിൽ, എങ്ങനെയൊക്കെ ആയാലും ഞാൻ എപ്പോഴും തളർച്ചയോടും കണ്ണിന് താഴെ അനാവശ്യ 'ആഭരണത്തോടും' കൂടിയാണ് എഴുന്നേൽക്കുന്നത് എന്ന് സാരം! നിങ്ങൾക്കും എന്റെ ഇതേ അവസ്ഥ ഉണ്ടാകാറുണ്ടോ?

<strong>Most read: പേരയില കൊണ്ട് തീര്‍ക്കാം ഏത് വായ്‌നാറ്റത്തേയും</strong>Most read: പേരയില കൊണ്ട് തീര്‍ക്കാം ഏത് വായ്‌നാറ്റത്തേയും

പഫർ മീനുകളെ പോലെ വീർത്ത കണ്ണുകളുമായിട്ടാണോ നിങ്ങൾ ഉറക്കം ഉണരുന്നത്? ആണെങ്കിൽ, നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നു! കണ്ണിന് താഴെ നീർക്കെട്ട് മാറുവാൻ പ്രയോഗിക്കാവുന്ന ഏറ്റവും നല്ല മാസ്കുകൾ ഞാൻ നിങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്. അത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം. കണ്ണിന്റെ വീക്കം മാറുവാനുള്ള ഏറ്റവും നല്ല മാസ്കുകൾ ;

വാണ്ടർ ബ്യൂട്ടി ബാഗേജ് ക്ലെയിം ഗോൾഡ്‌ ഐ മാസ്ക്

വാണ്ടർ ബ്യൂട്ടി ബാഗേജ് ക്ലെയിം ഗോൾഡ്‌ ഐ മാസ്ക്

ഇത് നിങ്ങളുടെ കണ്ണിന് താഴെയുള്ള വീക്കം മാറ്റുന്നതിനൊപ്പം കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളും നീക്കം ചെയ്യുന്നു. കണ്ണിന് താഴെയുള്ള വളരെ മൃദുലമായ ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനും ഇത് സഹായിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള സ്വർണ്ണ തരികൾ ചൂട് താങ്ങിനിർത്തുകയും, മേദസ്സ് പെട്ടെന്ന് ആവിയാകാതെ ജലാംശം നിയന്ത്രിക്കുവാനും സഹായിക്കുന്നു. മാസ്കിൽ അടങ്ങിയിട്ടുള്ള ഇലാസ്റ്റിക് ആവരണം ഇത് ഇളകിപ്പോകാതിരിക്കുവാനും സഹായിക്കുന്നു. ഹയാലൂറോണിക്ക് ആസിഡ്, ആലോവേര സത്തുകൾ, ലാവണ്ടർ ഓയിൽ എന്നിവ അടങ്ങിയിരിക്കുന്നു. സൂക്ഷ്മമായി പ്രവർത്തിക്കുന്നു.ജലാംശം നിലനിർത്തുന്നു.

ബയോറിപ്പബ്ലിക് ലോസ്റ്റ് ബാഗേജ് അണ്ടർ ഐ എമർജൻസി റിപ്പയർ മാസ്ക്

ബയോറിപ്പബ്ലിക് ലോസ്റ്റ് ബാഗേജ് അണ്ടർ ഐ എമർജൻസി റിപ്പയർ മാസ്ക്

രാത്രിയിൽ ഒരുപോള കണ്ണടയ്ക്കാൻ സാധിച്ചില്ലെങ്കിൽ പോലും കണ്ണിന് താഴെ വീക്കം ഉണ്ടാക്കില്ലെന്ന് പനിനീർ അടങ്ങിയിട്ടുള്ള ഈ മാസ്ക് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ആദ്യ ഉപയോഗത്തിൽ തന്നെ കണ്ണിന് താഴെയുള്ള നീർക്കെട്ട് ശ്രദ്ധിക്കപ്പെടാതെയാക്കുവാൻ ഈ മാസ്കിന് സാധിക്കുന്നു. കണ്ണിന് താഴെയുള്ള ചർമ്മത്തിൽ ജലാംശം നിലനിർത്തുക വഴി കണ്ണിന് ഉന്മേഷവും ഇവ നൽകുന്നു. ഹയാലൂറോണിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുത്ത വളയങ്ങൾ എന്നിവ അകറ്റുന്നു. യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാൻ ഉത്തമം. ഡർമറ്റൊളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയത്.

ജൊവാന വർഗാസ് ബ്രൈറ്റ് ഐ ഹൈഡ്രേറ്റിങ് മാസ്ക്

ജൊവാന വർഗാസ് ബ്രൈറ്റ് ഐ ഹൈഡ്രേറ്റിങ് മാസ്ക്

ഇതിൽ അടങ്ങിയിട്ടുള്ള സവിശേഷമായ 3-ആക്ട്ടീവ് ഇൻഗ്രിഡിയന്റ് ഫോർമുല കണ്ണിന് താഴെയുള്ള നീർക്കെട്ട് അകറ്റുകയും ചർമ്മത്തിന് അയവ് വരുത്തുകയും ചെയ്യുന്നു. ചർമ്മത്തിന് ജലാംശം നിലനിർത്തുവാനും കണ്ണിന് താഴെയുള്ള ചർമ്മം ഉദ്ദീപിപ്പിക്കുവാനും ഇത് സഹായിക്കുന്നു. കൂടാതെ, ആ ഭാഗത്ത് ചുളിവുകൾ വരാതിരിക്കാനും ചർമ്മത്തിന് പ്രായം തോന്നിക്കാതിരിക്കുവാനും വളരെ ഉപകാരപ്രദമാണ് ഈ മാസ്ക്. ഇരട്ടിമധുരത്തിന്റെ സത്തുകളും ഹയാലൂറോണിക്ക് ആസിഡും അടങ്ങിയിരിക്കുന്നു. ന്യൂറോപെപ്റ്റിഡ്സ് അടങ്ങിയിരിക്കുന്നു. ചർമ്മത്തിന് തെളിച്ചമേകുന്ന ആർബുട്ടിൻ അടങ്ങിയിരിക്കുന്നു.

ഷിസീഡോ ബെനിഫിയൻസ് എക്സ്പ്രസ് സ്മൂത്തിങ് ഐ മാസ്ക്

ഷിസീഡോ ബെനിഫിയൻസ് എക്സ്പ്രസ് സ്മൂത്തിങ് ഐ മാസ്ക്

ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് തടയുന്നതിനുള്ള ഒരു പ്രധാന ചേരുവയാണ് റെറ്റിനോൾ. ഇത് നിങ്ങൾ ഇതുവരെ പ്രയോഗിച്ചിട്ടില്ലെങ്കിൽ ഈ മാസ്ക് ഉപയോഗിച്ച് നോക്കു. ഷിസീഡോയുടെ ഈ ഉൽപ്പന്നം നിങ്ങളുടെ കണ്ണിന്റെ വീക്കം മാറ്റുന്നതിനൊപ്പം ചർമ്മത്തിലെ ചുളിവുകളും അകറ്റുന്നു. ത്വക്കിന്റെ ഗുണവും മൃദുലതയും മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുന്നു. റെറ്റിനോൾ അടങ്ങിയിരിക്കുന്നു. 15 മിനിട്ടുകൾക്കുള്ളിൽ കണ്ണിന്റെ താഴെയുള്ള വീക്കവും പാടുകളും നീക്കം ചെയ്യുന്നു. ഡർമറ്റൊളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തിയത്. ഒപ്തമോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തിയത്.

ഏർണോ ലാസ്ലോ മൾട്ടി ടാസ്‌ക് ഐ സെറം മാസ്ക്

ഏർണോ ലാസ്ലോ മൾട്ടി ടാസ്‌ക് ഐ സെറം മാസ്ക്

ഏർണോ ലാസ്ലോ ഉൽപ്പന്നങ്ങളുടെ ഏറ്റവും നല്ല കാര്യം എന്തെന്നാൽ, ബൊട്ടാണിക്കൽ സത്തുകൾ അടങ്ങിയിട്ടുള്ളതിനാൽ വളരെ വേഗം ഫലം കാണും എന്നതാണ്. ഈ ഹൈഡ്രോജെൽ മാസ്ക് നിങ്ങളുടെ കണ്ണിന്റെ തളർച്ചയെ മാറ്റുകയും, കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളും വീക്കവും അകറ്റുകയും, കണ്ണിന് കൂടുതൽ തെളിച്ചമേകുകയും ചെയ്യുന്നു. പാരബെൻ അടങ്ങിയിട്ടില്ല. ബ്ളാക്ക് ഹെഡിനും മുഖക്കുരുവിനും കാരണമാകില്ല. ചർമ്മത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നില്ല.

ചാന്റെകൈൽ ഗോൾഡ് എനർജയ്‌സിങ് ഐ റിക്കവറി മാസ്ക്

ചാന്റെകൈൽ ഗോൾഡ് എനർജയ്‌സിങ് ഐ റിക്കവറി മാസ്ക്

സ്വർണ്ണ സത്തുകൾ കണ്ണിന് താഴെ പുരട്ടുന്ന അനുഭവം ആസ്വദിക്കണോ? എങ്കിൽ ഈ മാസ്ക് അതിനുള്ള അവസരം ഒരുക്കുന്നു. കണ്ണിന് അസ്വസ്ഥതയുള്ളപ്പോൾ കുളിർമ്മയേകുന്ന മാർഗ്ഗമാണിത്. ചർമ്മത്തിലെ ജലാംശം നിർനിർത്തുകയും കണ്ണിന്റെ വീക്കം നീക്കുകയും, അതുവഴി കണ്ണിന് ഉണർവെക്കുകയും ചെയ്യുന്നു ഇത്. കണ്ണെരിച്ചിൽ ഇല്ലാത്തതിനാൽ കണ്ണിന് താഴെ പുരട്ടാവുന്ന ഏറ്റവും നല്ല മാസ്‌കാണിത്. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നു.പാരബെൻ അടങ്ങിയിട്ടില്ല. എഫ്താലേറ്റ്‌സ്, സൽഫേറ്റ്, മിനറൽ ഓയിൽ, ഡിറ്റർജൻറ് എന്നിവയിൽ നിന്ന് മുക്തം.

 അമോർപെസിഫിക് ടൈം ടാർഗറ്റഡ് ഐ മാസ്ക്

അമോർപെസിഫിക് ടൈം ടാർഗറ്റഡ് ഐ മാസ്ക്

മൂക്കിൽ ഉപയോഗിക്കുന്ന സ്ട്രിപ്പുകളുടെ അതേ രൂപത്തിലുള്ള ഈ സ്ട്രിപ്പുകൾ കണ്ണിന് താഴെ, പുരികത്തിനും കണ്ണിനും ഇടയിൽ എന്ന് വേണ്ട, ഏത് ഭാഗത്തും ഒട്ടിക്കാവുന്നതാണ്. ഗ്രീൻ ടീ വെള്ളം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയതിനാൽ കണ്ണിന്റെ വീക്കവും അകറ്റുവാനും ചർമ്മത്തിന്റെ യുവത്വം നിലനിർത്തുവാനും ഇവ സഹായിക്കുന്നു. ശരീരത്തിലെ ഏത് ഭാഗത്തും ഉപയോഗിക്കാം. ബാക്കി വരുന്ന സിറം മുഖത്തും കഴുത്തിലും പുരട്ടാം. ഉന്മേഷമേകുന്നു.

എലിമിസ് പ്രോ-കൊളാജെൻ ഹൈഡ്രാ ജെൽ ഐ മാസ്ക്

എലിമിസ് പ്രോ-കൊളാജെൻ ഹൈഡ്രാ ജെൽ ഐ മാസ്ക്

നിങ്ങളുടെ കണ്ണുകളുടെ തളർച്ചയും വീക്കവും നീക്കം ചെയ്യുന്നതിനായി ക്ലിനിക്കലി തെളിയിച്ച മാർഗ്ഗമാണിത്. ഇതിൽ അടങ്ങിയിട്ടുള്ള ഹയാലൂറോണിക്ക് ആസിഡ് കണ്ണിന് കീഴെയുള്ള ചർമ്മം മൃദുലമാക്കുവാനും ദൃഢമാക്കുവാനും സഹായിക്കുന്നു. ഇതിലൂടെ കാഴ്ച കൂടുതൽ വ്യക്തവും തെളിമയുള്ളതുമായിത്തീരുന്നു.

 റിങ്കിൾസ് ഷ്മങ്കിൾസ് ഐ സ്മൂത്തിങ് കിറ്റ്

റിങ്കിൾസ് ഷ്മങ്കിൾസ് ഐ സ്മൂത്തിങ് കിറ്റ്

കണ്ണിന് ചുറ്റുമുള്ള ചർമ്മത്തിന് യുവത്വം നിലനിർത്തുവാൻ സഹായിക്കുന്ന മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഐ പാഡുകളാണിവ. രാത്രി കിടക്കുന്നതിന് മുൻപ് ഇത് ഉപയോഗിച്ചാൽ രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ കൺതടങ്ങൾ കൂടുതൽ തെളിമയോടും ഉന്മേഷത്തോടുംകൂടി കാണാൻ സാധിക്കും. കൺതടങ്ങളിലെ പാടുകളും ചുളിവുകളും നീർക്കെട്ടും അകറ്റുവാനും ഇത് സഹായിക്കുന്നു. 10 തവണ വരെ വീണ്ടും ഉപയോഗിക്കാവുന്നതാണ്. മെഡിക്കൽ ഗ്രേഡ്, അലർജിയിൽ നിന്ന് മുക്തം.

English summary

Under-Eye Masks For Puffiness

best under-eye masks right here for you. Take a look.
X
Desktop Bottom Promotion