Latest Updates
-
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
ഡൽഹിയിൽ കനത്ത ഈർപ്പം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
2026 ജൂൺ 16 വൃദ്ധി യോഗം: സാമ്പത്തിക കുതിപ്പിന് തുടക്കം; ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടങ്ങൾ! -
മിഥുനത്തിൽ ബുധാദിത്യ രാജയോഗം: ഈ 5 രാശിക്കാർക്ക് ഇന്ന് മുതൽ സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
ജൂൺ 17: ചന്ദ്ര-ശുക്ര സംയോഗം; ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം! -
2026 ജൂൺ 16: ചന്ദ്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും!
നഖവും വിരൽമടക്കും തിളങ്ങാൻ ടൂത്ത്പേസ്റ്റ് ഇങ്ങനെ
പലരും മുഖത്തെ കറുപ്പിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. എങ്ങനെയെങ്കിലും അത് മാറിയാൽ മതി എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. എന്നാല്‍ ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് പലപ്പോഴും വിരൽ മടക്കിലെ കറുപ്പ്. ഇതിന് പരിഹാരം കാണുന്നതിന് ടൂത്ത് പേസ്റ്റ് നല്ലതാണ്. പലരുടേയും പരാതിയാണ് കൈവിരലിലെ മടക്കുകളിലുള്ള കറുത്ത നിറവും നഖത്തിന്റെ നിറം മാറ്റവും. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ടൂത്ത് പേസ്റ്റ്.
നഖത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും കൈവിരലിലെ മടക്കിലെ കറുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ടൂത്ത് പേസ്റ്റ്. പലവിധ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും ടൂത്ത് പേസ്റ്റില്‍ പരിഹാരം ഉണ്ട്. ഇവ നോക്കി പല കാര്യങ്ങളിലും നമുക്ക് മുന്നോട്ട് പോകാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല ചെറിയ മാർഗ്ഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ടൂത്ത് പേസ്റ്റ്. അവ എന്തൊക്കെയെന്ന് നോക്കാം.

കൈവിരലിലെ കറുപ്പിനെ ഇല്ലാതാക്കാൻ ഇനി അൽപം ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. പേസ്റ്റ് അല്പം കൈവിരലില്‍ തേച്ച് പിടിപ്പിക്കുക. ഒരു സെല്ലോ ടേപ്പ് കൊണ്ട് അത്രയും ഭാഗം ചുറ്റി വെയ്ക്കുക. അല്പസമയ്ത്തിനു ശേഷം എടുത്തു മാറ്റം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ കൈവിരലിലെ കറുത്ത നിറം മാറുന്നു. കൈമടക്കിൽ ഉണ്ടാവുന്ന ഏറ്റവും വലിയ കറുപ്പ് നിറത്തെ പരിഹരിക്കാൻ ടൂത്ത് പേസ്റ്റ് മികച്ചതാണ്.

നഖത്തിനും നിറത്തിനും
ഇത് എന്തൊക്കെ ഗുണങ്ങൾ നഖത്തിന് നൽകുന്നു എന്ന് നോക്കാം. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ടൂത്ത് പേസ്റ്റ്. അല്പം പേസ്റ്റ് എടുത്ത് നഖത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. ഇത് നഖത്തിലെ മഞ്ഞ നിറം ഇല്ലാതാക്കി നഖത്തിന് നിറം നല്കുന്നു.

നെയില്‍ പോളിഷ് കളയാന്‍
നെയിൽ പോളിഷ് ഇട്ട് കഴിയുമ്പോഴാണ് പലപ്പോഴും അത് വേണ്ടെന്ന് പലർക്കും തോന്നുന്നത്. അതിന് പരിഹാരം കാണുന്നതിന് അൽപം നെയിൽ പേസ്റ്റ് മതി. നെയില്‍ പോളിഷ് കളയാന്‍ റിമൂവര്‍ ഉപയോഗിക്കുമ്പോള്‍ അത് നഖത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിയ്ക്കും. എന്നാല്‍ ഇനി പേസ്റ്റ് മതി നെയില്‍ പോളിഷ് കളയാന്‍. ഇതിനു മുകളില്‍ അല്പം പേസ്റ്റ് വെച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. നെയില്‍ പോളിഷ് പോവും.

നാരങ്ങ നീരും പേസ്റ്റും
വിരൽ മടക്കിലെ കറുത്ത നിറത്തിന് പരിഹാരം കാണാൻ പല മാർഗ്ഗങ്ങള്‍ ഉണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. നാരങ്ങ നീര് കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാവുന്നതാണ്. നാരങ്ങാ നീരില്‍ അല്പം പേസ്റ്റ് മിക്സ് ചെയ്ത് കൈവിരലിന്റെ മടക്കില്‍ തേച്ച് പിടിപ്പിക്കുക. ഇത് അല്പസമയത്തിന് ശേഷം കഴുകിക്കളയാം. ഇതാകട്ടെ കൈവിരല്‍ മടക്കിലുള്ള ഇരുണ്ട നിറത്തെ ഇല്ലാതാക്കുന്നു.

നഖം പൊട്ടുന്നുവോ
നല്ല ഭംഗിയുള്ള നഖം പെട്ടെന്ന് പൊട്ടിപ്പോയാൽ അത് നിങ്ങളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. നഖം പൊട്ടിപ്പോവുന്നത് പലപ്പോഴും നമ്മളെയെല്ലാം അലട്ടുന്ന പ്രശ്നമാണ്. ഇതിനും പരിഹാരമാണ് പേസ്റ്റ്. പേസ്റ്റ് നഖത്തിനു ചുറ്റും കട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ നല്ലതു പോലെ മസ്സാജ് ചെയ്തതിനു ശേഷം ഒലീവ് ഓയില്‍ തേച്ച് പിടിപ്പിക്കുക. ഇത് കൂടി ചേര്‍ത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് നഖത്തിന് ഉറപ്പ് നല്‍കും എന്ന് മാത്രമല്ല തിളക്കവും നല്കുന്നു. നഖത്തിലെ മഞ്ഞ നിറത്തിനും പരിഹാരം കാണുന്നു.

സോപ്പ് വെള്ളവും പേസ്റ്റും
കുളിക്കാൻ മാത്രമല്ല സോപ്പ് കൈ മടക്കിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു സോപ്പ്. അതിനായി അല്പം സോപ്പ് വെള്ളത്തില്‍ പേസ്റ്റ് കലര്‍ത്തുക. ഇതില്‍ കൈവിരല്‍ മുക്കി വെയ്ക്കുക. അല്പസമയത്തിനു ശേഷം ശ്രദ്ധിച്ചാല്‍ കാവിരലിലെ മടക്കിന് നിറം വര്‍ദ്ധിച്ചതായി കാണാം. പെട്ടെന്ന് നഖത്തിൽ വരെ മാറ്റം കാണാവുന്നതാണ്.

വിനാഗിരിയും പേസ്റ്റും
പേസ്റ്റില്‍ വിനാഗിരി മിക്സ് ചെയ്ത് വിരലിലും നഖത്തിലുമായി തേച്ചു പിടിപ്പിക്കുക. ഇതും നഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും കൈവിരലിലെ മടക്കുകളിലുണ്ടാകുന്ന കറുത്ത പാടിനേയും നീക്കാനും സഹായിക്കുന്നു. അതുകൊണ്ട് മുകളിൽ പറഞ്ഞവയെല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications