For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടയിടുക്കിലെ ചൊറിച്ചിലും ഗന്ധവും :തൈര് ഒറ്റമൂലി

തുടയിടുക്കിലെ ചൊറിച്ചിലും ഗന്ധവും :തൈര് ഒറ്റമൂലി

|

സ്വകാര്യ ഭാഗത്തെ ചൊറിച്ചിലും ദുര്‍ഗന്ധവുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചം സ്ത്രീകളെ. ശാരീരിക പ്രത്യകതകള്‍ കാരണം സ്ത്രീകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു സാധ്യതയേറുന്നത്. ഇതു മാത്രമല്ല, തുടയിടുക്കിലെ കറുപ്പും പലരേയും അലട്ടുന്ന ഒന്നാണ്.

ഈ മൂന്നു പ്രശ്‌നങ്ങള്‍ക്കും കാരണങ്ങള്‍ പലതുണ്ടെങ്കിലും പ്രധാനപ്പെട്ട കാരണം അണുബാധയാണ്. ഈ ഭാഗത്തെ ആരോഗ്യകരമായ ബ്ാക്ടീരിയ നശിച്ചു പോകുന്നതാണ് ഇതിനു കാരണമാകുന്നത്.

ഇതിനു പല തരത്തിലെ കാരണങ്ങളുണ്ടാകാം. വൃത്തിക്കുറവു മുതല്‍യീസ്റ്റ് ബാധ ,ഗൊണോറിയ, പഞ്ചാസാര അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കല്‍ 4. ബാക്ടീരിയ ബാധ, പെല്‍വിക്ക് രോഗങ്ങള്‍,ലൈംഗിക രോഗങ്ങള്‍,ശുചിത്വത്തിലെ പോരായ്മ,ലൈംഗികാവയവങ്ങളിലെ പുഴുക്കടി ,റുകിയ വസ്ത്രങ്ങള്‍ ധരിക്കല്‍ , വെള്ളം ചീറ്റി കഴുകല്‍, ചിലതരം സോപ്പുകള്‍ ഉപയോഗിക്കല്‍എന്നിവയെല്ലാം ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്.

ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് തൈര്. തൈര് പല തരത്തിലും ഇത്തരത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിയ്ക്കാം.

തൈരില്‍

തൈരില്‍

തൈരില്‍ ധാരാളം പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ രഹസ്യഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇവ ഏറ്റവും ഉത്തമമാണ്. തൈര് ഈ ഭാഗത്തു പുരട്ടുന്നത് ഈ ഭാഗത്തെ ചൊറിച്ചില്‍ അകറ്റും. ഈ ഭാഗത്തുള്ള ഇരുണ്ട നിറത്തിന് ഇതൊരു നല്ല പരിഹാരമാണ്. ഇതിലെ ലാക്ടിക് ആസിഡാണ് സഹായിക്കുന്നത്. ഇതുപോലെ തൈരു പുരട്ടുന്നതു മാത്രമല്ല, തൈര് കഴിയ്ക്കുന്നതും സ്വകാര്യഭാഗത്തെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

തൈര്

തൈര്

തൈര് യോനിയുടെ ദുര്‍ഗനധം അകറ്റാന്‍ ഏറെ നല്ലതാണ്. ഉയര്‍ന്ന തോതില്‍ ലാക്ടോ ബാസിലസ് അടങ്ങിയതിനാല്‍ യോനിയിലെ പി.എച്ച് നിലവാരം നിലനിര്‍ത്താനാകും. യോനിയില്‍ തൈര് നേരിട്ടും പുരട്ടാവുന്നതാണ്. കട്ടിത്തൈര് വെള്ളത്തില്‍ കലര്‍ത്തിയ ശേഷം കോട്ടണ്‍ റോള്‍ ഇതില്‍ മുക്കിയ ശേഷം യോനീഭാഗത്ത് അഞ്ച് മിനിറ്റ് വെച്ചാല്‍ മതി. ഇതിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് യോനി കഴുകുക.

തൈരിനൊപ്പം കറ്റാര്‍ വാഴ ജെല്ലും

തൈരിനൊപ്പം കറ്റാര്‍ വാഴ ജെല്ലും

തൈരിനൊപ്പം കറ്റാര്‍ വാഴ ജെല്ലും കലര്‍ത്തി ഈ ഭാഗത്തെ അസ്വസ്ഥതയ്ക്കും ചൊറിച്ചിലിനും അണുബാധയ്ക്കുമെല്ലാം പരിഹാരം കാണാം. കററാര്‍ വാഴയും അണുനാശിനിയാണ്. ചര്‍മത്തിന് ഏറെ ഗുണകരമവും. ഇത് കലര്‍ത്തി പുരട്ടുന്നത് കറുപ്പകറ്റാനും യോനീദുര്‍ഗന്ധത്തിനുമെല്ലാം ഏറെ ആരോഗ്യകരമാണ്.

ചിലര്‍ക്ക് അടിക്കടി

ചിലര്‍ക്ക് അടിക്കടി

ചിലര്‍ക്ക് അടിക്കടി അണുബാധ ഉണ്ടാകുന്നത് സാധാരണയാണ്. ഇത്തരക്കാര്‍ ആഹാരത്തില്‍ തൈരുള്‍പ്പെടുത്തുന്നതും ഏറെ നല്ലതാണ്. തൈര് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കായുള്ള പ്രോബയോട്ടിക്‌സ് ശരീരത്തിന് നല്‍കുന്നു. ഇതാണ് കാരണം.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില അരച്ചു പുരട്ടുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം യോനീഭാഗത്തെ ദുര്‍ഗന്ധവും ചൊറിച്ചിലും മാറ്റാന്‍ നല്ലതാണ്. ഇതിനൊപ്പം പച്ചമഞ്ഞള്‍ ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്. എന്നാല്‍ യോനിയ്ക്കുള്ളിലേയ്ക്കു കടക്കാതിരിയ്ക്കാന്‍ ശ്രദ്ധ വേണം. തുളസിയും ആര്യവേപ്പിലയും പച്ചമഞ്ഞളും ഒരുമിച്ചിട്ടു വെള്ളം തിളപ്പിച്ച് ഈ ഭാഗം കഴുകുന്നതും പരിഹാരമാണ്

 വെറ്റില

വെറ്റില

മുറുക്കാനുപയോഗിയ്ക്കുന്ന വെറ്റിലയാണ് മറ്റൊരു പരിഹാര വഴി. വെറ്റില വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുത്ത് കഴിഞ്ഞാല് പിന്നെ ഈ വെള്ളം കൊണ്ട് സ്വകാര്യഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. ഇത് പെട്ടെന്ന് തന്നെ ദുര്ഗന്ധത്തെ ഇല്ലാതാക്കാന് സഹായിക്കുന്നു.

ഉലുവ

ഉലുവ

തലേ ദിവസം വെള്ളത്തിലിട്ട് വെച്ച് ഉലുവ പിറ്റേ, ദിവസം രാവിലെ വെറും വയറ്റില് കഴിയ്ക്കുന്നതും നല്ലതാണ്. ഇതും പരിഹാരമാണ്.രണ്ട് ടീസ്പൂണ്‍ ഒരു ഗ്ളാസ് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടുവെക്കുക. പിറ്റേദിവസം രാവിലെ എഴുന്നേറ്റയുടന്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് ഈ വെള്ളം കുടിക്കുക. രണ്ട് ആഴ്ച ഇത് തുടരുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ യോനീഭാഗത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇതിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് ഈ ഭാഗത്തെ അണുബാധയില്‍ നിന്നുള്ള ചൊറിച്ചില്‍ മാറ്റുന്നു. വെളിച്ചെണ്ണ പുരട്ടുന്നത് ഏറെ നല്ലതാണ്. യോനിയുടെ ഉള്ളിലേയ്ക്കു കടക്കാതിരിയ്ക്കാന്‍ ശ്രദ്ധ വേണം.

 നെല്ലിക്ക

നെല്ലിക്ക

2 നെല്ലിക്ക, അര ടീസ്പൂണ്‍ വറുത്ത ജീരക പൗഡര്‍, ഒരു നുള്ള് ഉപ്പ് എന്നിവയുപയോഗിച്ചും ഈ ഭാഗത്തെ ദുര്‍ഗന്ധത്തിനും ചൊറിച്ചിലിനും പരിഹാരം കണ്ടെത്താം. നെല്ലിക്ക കുരു കളഞ്ഞ് അരയ്ക്കാം. ഇതില്‍ ഉപ്പും ജീരക പൊടിയും കലര്‍ത്തി വെള്ളത്തില്‍ ചേര്‍ത്തിളക്കി രണ്ടാഴ്ച കുടിയ്ക്കാം.

പേരയുടെ ഇല

പേരയുടെ ഇല

പേരയുടെ ഇലയും ഇതിനുള്ള പരിഹാരമാണ്. പേരയുടെ ഇലയില്‍ ടാനിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവയുണ്ട്. 4-5 പേരയിലകള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. ഇതു തിളച്ചു പകുതിയാക്കണം. ഇത് വെറുംവയറ്റില്‍ രാവിലെ കുടിയ്ക്കാം. 2 ആഴ്ച കുടിച്ചാല്‍ ഗുണം കിട്ടും.

English summary

How To Use Curd For Private Part Itching In Ladies

How To Use Curd For Private Part Itching In Ladies, Read more to know about, സ്വകാര്യ
X
Desktop Bottom Promotion