For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യഭാഗത്തെ ഷേവിംങ് ദുരന്തമാകാതിരിക്കാന്‍

By Aparna
|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു വിഭാഗമാണ് ഇന്നുള്ളത്. പലപ്പോഴും ഇത് പല വിധത്തില്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് സൗന്ദര്യത്തിന് നല്ലൊരു പങ്ക് ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെയാണ് പണ്ടുള്ളതിനേക്കാള്‍ സൗന്ദര്യത്തിന് ഇത്രയധികം പ്രാധാന്യം പലരും നല്‍കുന്നത്.

ഷേവിംങിന് അതുകൊണ്ട് തന്നെയാണ് പലരും പ്രാധാന്യം നല്‍കുന്നത്. മുഖം മാത്രമല്ല സ്ത്രീകളും പുരുഷന്‍മാരും സ്വകാര്യഭാഗങ്ങള്‍ വരെ ഷേവ് ചെയ്യുന്നവരാണ്. എന്നാല്‍ ഇതിന് മുന്‍പ് അതുണ്ടാക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ചിലരില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതിലുപരി പലരുടേയും ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയിരിക്കും. ഇത്തരം അവസ്ഥകളില്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ എന്തൊക്കെയാണ്‌ കൃത്യമായി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കൂ.

ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് വേണം ഷേവ് ചെയ്യാന്‍ അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. മാത്രമല്ല റേസര്‍ബമ്പ്‌സ് പ്രതിരോധിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

<strong>Most read: പേരയില കൊണ്ട് തീര്‍ക്കാം ഏത് വായ്‌നാറ്റത്തേയും</strong>Most read: പേരയില കൊണ്ട് തീര്‍ക്കാം ഏത് വായ്‌നാറ്റത്തേയും

സൗന്ദര്യസംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഷേവ് ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഷേവ് ചെയ്യുന്നവരില്‍ വില്ലനാവുന്ന ഒന്നാണ് പലപ്പോഴും റേസര്‍ ബമ്പുകള്‍. അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എന്നാല്‍ പലരും ഇത്തരം അസ്വസ്ഥതകളെ അവഗണിക്കുകയാണ് പതിവ്. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനായി മാറുന്നത്. പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങള്‍. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അതികഠിനമായ പാര്‍ശ്വഫലങ്ങളാണ് ഇത് ഉണ്ടാക്കുന്നത്. അതുകൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ ഇതിനെക്കുറിച്ച് അറിയണം എന്ന് നോക്കാവുന്നതാണ്.

 എന്താണ് റേസര്‍ ബമ്പ്‌സ്

എന്താണ് റേസര്‍ ബമ്പ്‌സ്

ഷേവ് ചെയ്യുന്നവര്‍ക്ക് റേസര്‍ ബമ്പുകള്‍ പതിവാണ്. എന്നാല്‍ ഷേവ് ചെയ്യുമ്പോള്‍ ഏതാനും രോമങ്ങള്‍ അകത്തേക്ക് വളയുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് വരുമ്പോഴും അകത്തേക്ക് വളഞ്ഞ് തന്നെയാണ് വളരുന്നത്. ഇവ പിന്നീട് ചര്‍മ്മത്തിലേക്ക് തുളച്ച് കയറി പിന്നീട് അസ്വസ്ഥതയും അലര്‍ജിയും മറ്റ് പ്രശ്‌നങ്ങളും കുരുക്കള്‍ പോലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഇതാണ് റേസര്‍ ബമ്പ്‌സ് എന്ന് പറയുന്നത്.

 സ്ത്രീകളിലും പുരുഷന്‍മാരിലും

സ്ത്രീകളിലും പുരുഷന്‍മാരിലും

സ്ത്രീകളിലും പുരുഷന്‍മാരിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ പരിഹാരങ്ങള്‍ നമുക്ക് ചെയ്യാം എന്ന് നോക്കാവുന്നതാണ്.

 പ്രതിരോധിക്കേണ്ടത് ഇങ്ങനെ

പ്രതിരോധിക്കേണ്ടത് ഇങ്ങനെ

എങ്ങനെയെല്ലാം ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാം എന്ന് നോക്കാം. ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് ചെയ്യാം എന്ന് നോക്കാവുന്നതാണ്. ഇത് ഷേവിംങ് മൂലമുണ്ടാവുന്ന റേസര്‍ബമ്പ്‌സ് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

കുളിച്ച ശേഷം ഷേവ് ചെയ്യുക

കുളിച്ച ശേഷം ഷേവ് ചെയ്യുക

കുളിച്ച് കഴിഞ്ഞ ശേഷം ഷേവ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം അതുപോലെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ നിന്നും പൂര്‍ണമായും രോമം പിഴുത് പോരുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് യാതൊരു വിധത്തിലുള്ള അലര്‍ജിയും റേസര്‍ബമ്പ്‌സ് ഉണ്ടാക്കുന്നും ഇല്ല എന്നതാണ് സത്യം.

<strong>Most read: ആണായാലും പെണ്ണായാലും സ്വകാര്യഭാഗം ഷേവ് ചെയ്യണം</strong>Most read: ആണായാലും പെണ്ണായാലും സ്വകാര്യഭാഗം ഷേവ് ചെയ്യണം

ഷേവിംഗ് ക്രീം അല്ലെങ്കില്‍ ജെല്‍

ഷേവിംഗ് ക്രീം അല്ലെങ്കില്‍ ജെല്‍

സ്വകാര്യഭാഗമാണെങ്കിലും മുഖമാണെങ്കിലും ഷേവ് ചെയ്യുന്നതിന് മുന്‍പ് ഷേവിംങ് ക്രീം അല്ലെങ്കില്‍ ജെല്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും റേസര്‍ബമ്പ്‌സ് ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഷേവിംങ്ങിനു ശേഷമുള്ള ചൊറിച്ചിലും നീറ്റലും ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഗുണമുള്ള ഷേവിംങ് ക്രീം ഉപയോഗിക്കാവുന്നതാണ്.

എപ്പോഴും ഷേവ് ചെയ്യുന്നത്

എപ്പോഴും ഷേവ് ചെയ്യുന്നത്

ചിലരെങ്കിലും അടിക്കടി ഷേവ് ചെയ്യുന്നവരാണ്. അത് മുഖത്താണെങ്കില്‍ പോലും ഇത്തരത്തില്‍ ഇടക്കിടെയുള്ള ഷേവിംങ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇതും റേസര്‍ബമ്പ്‌സിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

 രോമം വളരുന്നതനുസരിച്ച്

രോമം വളരുന്നതനുസരിച്ച്

രോമം വളരുന്നതിന് അനുസരിച്ച് വളരുന്ന ദിശയിലേക്ക് തന്നെ വേണം ഷേവ് ചെയ്യുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം റേസര്‍ബമ്പ്‌സ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.

 കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ ജെല്‍ ഷേവ് ചെയ്തതിന് ശേഷം തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതിലൂടെ റേസര്‍ ബമ്പ്‌സ് എന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

<strong>Most read: പ്രസവിക്കും മുന്‍പറിയണം സ്വകാര്യഭാഗത്തെ സ്വകാര്യം</strong>Most read: പ്രസവിക്കും മുന്‍പറിയണം സ്വകാര്യഭാഗത്തെ സ്വകാര്യം

<strong>Most read: ഉമിക്കരി വെളിച്ചെണ്ണ; പല്ലിലെ ഇളകാത്ത കറ മാറ്റാന്‍</strong>Most read: ഉമിക്കരി വെളിച്ചെണ്ണ; പല്ലിലെ ഇളകാത്ത കറ മാറ്റാന്‍

English summary

How To Prevent Razor Burn and Razor Bumps

In this article we explain how to prevent razor bumps and razor burns. Take a look.
X
Desktop Bottom Promotion