For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടക്കിടക്ക് മുഖം കഴുകുന്നവർ അൽപം ശ്രദ്ധിക്കുക

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ട്. ഇതിൽ ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കാൻ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാൽ ഇവയുടെ പാർശ്വഫലങ്ങളെക്കുറിച്ച് ഉപയോഗിച്ച് കുറച്ച് കഴിയുമ്പോഴാണ് എല്ലാവർക്കും മനസ്സിലാവുന്നത്. അതുകൊണ്ട് ആദ്യ ഉപയോഗത്തിൽ ഫലം കണ്ടാലും പിന്നീട് അൽപം ശ്രദ്ധിച്ച് ഉപയോഗിക്കാൻ എല്ലാവരും നിർബന്ധിതരാവും. കാരണം അത്രക്കാണ് പാര്‍ശ്വഫലങ്ങൾ എന്നത് തന്നെ കാരണം.

<strong>most read: ബീറ്റ്റൂട്ട്നീരും തേനും തെളിഞ്ഞ നിറത്തിന് ഒറ്റമൂലി</strong>most read: ബീറ്റ്റൂട്ട്നീരും തേനും തെളിഞ്ഞ നിറത്തിന് ഒറ്റമൂലി

സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഇനി പല വിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യസംരക്ഷണം മാത്രമല്ല സൗന്ദര്യസംരക്ഷണവും ഒരു വെല്ലുവിഴി ആയി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്തിനധികം മുഖം കഴുകുന്നത് പോലും വളരെയധികം ശ്രദ്ധിക്കേണ്ടതായി മാറിയിട്ടുണ്ട്. മുഖം കഴുകുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. സാധാരണ നാല് തവണയിൽ കൂടുതൽ മുഖം കഴുകുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളുടെ ചര്‍മ്മത്തിന്‍റെ കാര്യം പോക്കാണ്. മുഖം കഴുകുമ്പോള്‍ ചർമ്മത്തിന് വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 കൂടുതൽ തവണ കഴുകുമ്പോൾ

കൂടുതൽ തവണ കഴുകുമ്പോൾ

മുഖം കഴുകുന്നത് നല്ലതാണ് എന്നാല്‍ ഇതിന്റെ എണ്ണം കൂടുമ്പോഴാണ് അത് പ്രശ്നമുണ്ടാക്കുന്നത്. കാരണം ഒന്നിൽ കൂടുതൽ തവണ മുഖം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ അത് നാല് തവണയിൽ കൂടുതലാവുമ്പോഴാണ് പ്രശ്നമാവുന്നത്. കാരണം ഇത് മുഖത്തെ ചർമ്മത്തിന് ഉണ്ടാവുന്ന സോഫ്റ്റ്നസ് കളയുന്നു. മാത്രമല്ല ചർമ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു.

ചർമ്മം വരണ്ടതാക്കുന്നു

ചർമ്മം വരണ്ടതാക്കുന്നു

ചർമ്മം വരണ്ടതാക്കുന്നതിനും ഈ അമിത മുഖം കഴുകൽ കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിച്ചാൽ മാത്രമേ അത് ചർമസംരക്ഷണത്തിനും കൂടി സഹായിക്കുകയുള്ളൂ. ഏത് ചർമ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് ചർമ്മത്തിന് കൂടുതൽ പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് എത്തരുത് എന്ന കാര്യം ശ്രദ്ധിക്കണം. അല്ലെങ്കിൽ പ്രതിസന്ധികൾ വർദ്ധിക്കുന്നു.

സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു

സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു

ചർമ്മത്തിൽ സ്വാഭാവികമായി ഒരു എണ്ണമയം ഉണ്ട്. ഇത് നഷ്‌ടപ്പെടുന്നതിന് പലപ്പോഴും ഈ മുഖം കഴുകൽ കാരണമാകുന്നു. ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധ നൽകിയില്ലെങ്കിൽ അത് ചർമ്മത്തിന് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. സ്വാഭാവികമായ എണ്ണമയത്തിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.

മുഖക്കുരു സാധ്യത

മുഖക്കുരു സാധ്യത

പലപ്പോഴും കൂടുതൽ തവണ മുഖം കഴുകുന്നവരിൽ മുഖക്കുരുവിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ചർമ്മവും കൈയ്യുമായുള്ള സംസർഗ്ഗം കൂടുന്നത് തന്നെ കാരണം. മാത്രമല്ല ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്‌ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകിയില്ലെങ്കിൽ അത് ചർമ്മത്തിൽ മുഖക്കുരുവിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

 അമിതവിയർപ്പും അഴുക്കും

അമിതവിയർപ്പും അഴുക്കും

അമിതവിയർപ്പും അഴുക്കും ഉണ്ടാക്കുന്ന അസ്വസ്ഥത മൂലം മുഖം കഴുകുന്നവരുണ്ട്. എന്നാൽ പലപ്പോഴും ഇത് ചെയ്യുന്നത് പല വിധത്തില്‍ ചർമ്മത്തിൽ ബാക്ടീരിയ വർദ്ധിക്കുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മുഖം കഴുകല്‍ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ചർമ്മത്തിൽ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്.

 ചർമ്മത്തിന്റെ സ്വാഭാവികത

ചർമ്മത്തിന്റെ സ്വാഭാവികത

ചർമ്മത്തിന്റെ സ്വാഭാവികത നഷ്‌ടപ്പെടുന്ന അവസ്ഥയിലേക്കാണ് അത് നിങ്ങളെ എത്തിക്കുന്നത്. ചർമ്മത്തിലെ പല വിധത്തിലുള്ള അവസ്ഥകൾക്ക് ഇത് പരിഹാരം നൽകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥയെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം എന്ന് പറയുന്നത് അമിതമായി മുഖം കഴുകാതിരിക്കുക എന്നതാണ്. ഇത് ശ്രദ്ധിച്ചാൽ മുഖത്തിന് തിളക്കവും ആരോഗ്യവും നമുക്ക് വര്‍ദ്ധിപ്പിക്കാൻ സാധിക്കുന്നു.

Read more about: skin care മുഖം
English summary

excessive washing of your face can affect your skin

excessive washing of your face can affect your skin read on.
X
Desktop Bottom Promotion