Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുഖത്തിന് തിളക്കം നല്കാൻ കറിവേപ്പില ആവിപിടിക്കാം
കറിവേപ്പില കേശസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പലപ്പോഴും കറിവേപ്പില എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. കൃത്യമായ രീതിയില്‍ സൗന്ദര്യസംരക്ഷണത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും കറിവേപ്പില ഉപയോഗിക്കാം.
കറിവേപ്പില എങ്ങനെയെല്ലാം ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കും എന്ന് നോക്കാം. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിനും നിറം വര്‍ദ്ധിപ്പിക്കാനും കറിവേപ്പില ഉപയോഗിക്കാം. എങ്ങനെയെല്ലാം കറിവേപ്പില മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്ന് നോക്കാം.

മുഖത്തിന് നിറം നല്കാന്
നിറം കുറവ് എന്നതും എപ്പോഴും വലക്കുന്ന ഒരു സൗന്ദര്യ പ്രതിസന്ധിയാണ്. അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നവര്‍ക്ക് കറിവേപ്പില തൈരില്‍ അരച്ച് മുഖത്ത് തേക്കാവുന്നതാണ്. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആവി പിടിക്കുകയും ചെയ്യാവുന്നതാണ്.

മുഖക്കുരു മാറ്റാന്‍
കറിവേപ്പില അല്പം മഞ്ഞള്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖക്കുരു എന്ന പ്രതിസന്ധിയേയും അതിന്റെ പാടുകളേയും നമുക്ക് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖത്തിന് നല്ല തിളക്കം നല്‍കുന്നതിനും നമുക്ക് ഇതിലൂടെ സാധിക്കുന്നു.

താരന്
പാലും കറിവേപ്പിലയും മിക്സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഏതെങ്കിലും ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ എന്നന്നേക്കുമായി അകറ്റുന്നു.

ചൊണങ്ങുകളും പാടും
ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ മാറ്റാന്‍ മാത്രമല്ല മുറിവുകളും പൊള്ളലുകളും, കീടങ്ങളുടെ കടിയും മറ്റും ഭേദമാക്കാനും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില പാലിനൊപ്പം തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഒരു കോട്ടണ്‍ ബോള്‍ ഇതില്‍ മുക്കി പ്രശ്നമുള്ളിടത്ത് തേയ്ക്കുക.

മുടി വളരാന്‍
മുടി വളരാത്തത് പലരേയും സങ്കടത്തിലാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ആ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. അല്പം കറിവേപ്പില വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധിക്കും പരിഹാരം കാണുന്നു.

ചുളിവുകള്‍
കറിവേപ്പിലയില്‍ അല്പം മുള്‍ട്ടാണി മിട്ടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ ചുളിവകറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പ്രായമാകുന്നു എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില.

മുഖക്കുരു പാടുകള്‍
മുഖക്കുരു മാറിയാലും പലപ്പോഴും പാടുകള്‍ പ്രതിസന്ധി ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പാടുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കറിവേപ്പിലയില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖക്കുരു പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
