Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
ചർമ്മകാന്തിയ്ക്കും ചർമ്മപ്രതിവിധികൾക്കും യോഗ
ഇന്ത്യയിലെ പുരാതന സംസ്തൃതഭാഷയിൽനിന്നും വരുന്ന 'യോഗ' എന്ന പദം രണ്ട് കാളകളെ തമ്മിൽ പൂട്ടുക എന്ന അർത്ഥത്തിൽ 'നുകംവയ്ക്കുക' എന്നാണ് അക്ഷരാർത്ഥത്തിൽ അർത്ഥമാക്കുന്നത്. യോഗാ പരിശീലനവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുമ്പോൾ ഈ വാക്ക് അർത്ഥമാക്കുന്നത്, നമുക്കേവർക്കും അറിയാവുന്നപോലെ, 'ഏകീകരണം' എന്നാണ് - അതായത് മനസ്സിന്റെയും, ശരീരത്തിന്റെയും, ആത്മാവിന്റെയും ഏകീകരണം.

മനസ്സിനും ശരീരത്തിനും പ്രയോജനപ്രദമായ ഒരു വലിയ വ്യായാമരൂപമായതുകൊണ്ട്, ആരോഗ്യത്തെയും സൗന്ദര്യത്തെയും മെച്ചപ്പെടുത്തുന്ന ജീവിതമാറ്റത്തിന്റെ ഒരു അനുഭവമാകാൻ യോഗയ്ക്ക് കഴിയുമെന്ന് പലരും വാദിക്കുന്നു. നിങ്ങൾ യോഗ പരിശീലിക്കേണ്ടിയിരിക്കുന്നു എന്നതിനുള്ള ഏതാനും കാരണങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. സാധാരണ വ്യായാമചര്യയെക്കാളും ഇത് ഉപരിയാണ്.

1. നിങ്ങളുടെ ആത്മവിശ്വാസത്തെ യോഗ മെച്ചപ്പെടുത്തുന്നു
സ്ഥിരമായുള്ള യോഗാപരിശീലനം ആത്മവിശ്വാസം നിറഞ്ഞുതുളുമ്പാൻ നിങ്ങളെ സഹായിക്കും, മാത്രമല്ല ആത്മവിശ്വാസമുള്ള വ്യക്തിയുടെ ചുറ്റും കൂടുവാൻ ആളുകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ശാരീരികമായി നോക്കിയാൽ, നിങ്ങളുടെ മുതുകിനെയും ചുമലുകളെയും ഈ വ്യായാമം ബലപ്പെടുത്തും, ബാഹ്യാകാരത്തെ മെച്ചപ്പെടുത്തും, നീണ്ടുനിവർന്ന് നടക്കുമ്പോൾ നിങ്ങൾ തല ഉയർത്തിപ്പിടിച്ചിരിക്കുകയും ചെയ്യും.

2. യോഗ നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നു
നിങ്ങളുടെ രക്തചംക്രമണത്തെ യോഗ മെച്ചപ്പെടുത്തുകയും ശരീരത്തിൽനിന്നും വിഷാംശങ്ങൾ നീക്കം ചെയ്യപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെയും ശരീരസുഖത്തിന്റെയും അനുഭവം നൽകുന്നു എന്നതിന് പുറമെ നിങ്ങളുടെ ചർമ്മത്തിന്റെ ജീവസ്സുറ്റ തിളക്കത്തെ വീണ്ടെടുക്കുകയും ചെയ്യുന്നു.

3. യോഗ മനക്ലേശത്തെ കുറയ്ക്കുന്നു
മനക്ലേശത്തിൽനിന്നുള്ള ആശ്വാസം എന്ന പ്രയോജനം യോഗയ്ക്കുണ്ട്. മനക്ലേശത്തിന്റെ അളവ് നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിനെ സ്വാധീനിക്കുന്നു. ക്ഷീണിച്ചും മനക്ലേശത്തിലും നിലകൊള്ളുകയാണെങ്കിൽ, അത് നിങ്ങളുടെ മുഖത്ത് പ്രകടമാകുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ബാഹ്യരൂപത്തെ അത് ബാധിക്കുന്നു. മാത്രമല്ല, ശരീരഭാരം കൂട്ടുവാനും മനക്ലേശത്തിന് കഴിയും. യോഗയിലെ ശരീരനിലകളും ശ്വസനവ്യായാമങ്ങളും മനക്ലേശത്തെ അകറ്റിനിറുത്തുവാനും, മനസ്സിനെ ശാന്തമാക്കുവാനും, കൂടുതൽ അയവ് തോന്നുവാനും, അങ്ങനെതന്നെ കാണപ്പെടുവാനും സഹായിക്കും.

4. യോഗ നിങ്ങളെ കൂടുതൽ ബോധമുള്ളവരാക്കുന്നു
യോഗ പരിശീലിക്കുന്നവർക്ക് ജീവിതത്തോടും അവർക്കുചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും വളരെ വലിയ ബന്ധം അനുഭവപ്പെടുന്നു. ജീവിതത്തിൽ വളരെ കാര്യങ്ങളുണ്ടെന്ന് കേവലം സ്വയം കാണുന്നതിനേക്കാൾ കൂടുതൽ അവർ കാണുകയും, ചെയ്യുന്ന ഏതൊരു കാര്യത്തിലും ജീവിതത്തോടുള്ള ആകർഷണീയമായ ഈ സ്‌നേഹം നന്നായി അവരിൽ തിളങ്ങിനിൽക്കുകയും ചെയ്യുന്നു.

5. നിങ്ങളുടെ ചർമ്മത്തിന് തിളക്കവും സൗന്ദര്യവും യോഗ നൽകുന്നു
ഒരു വ്യക്തിയിലെ സ്വാഭാവിക സൗന്ദര്യത്തെ വെളിവാക്കുന്നതിനുവേണ്ടി യോഗയിലെ ചില ശരീരനിലകൾ ശുപാർശചെയ്യപ്പെടാറുണ്ട്. അവ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും, ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകുന്നതിനുവേണ്ടി കൂടുതൽ ഓക്‌സിജൻ കോശങ്ങളിലേക്ക് കടന്നുപോകാൻ സഹായിക്കുകയും ചെയ്യുന്നു.
ഒട്ടകനില, ത്രികോണനില തുടങ്ങിയ ഹൃദയനാളങ്ങളെ തുറക്കുവാൻ സഹായിക്കുന്ന വ്യായാമനിലകൾ ശ്വാസകോശത്തെയും, മാറിടത്തെയും, ഹൃദയത്തെയും തുറന്ന് ഓക്‌സിജനെ ചർമ്മത്തിലേക്ക് ഒഴുക്കുന്നു എന്നതുകൊണ്ട് തിളക്കമാർന്ന ചർമ്മത്തിന് ഏറ്റവും നല്ലതാണ്. കാന്തിയുള്ളതും ചെറുപ്പം തുടിക്കുന്ന വർണ്ണത്തോടുകൂടിയതുമായ ചർമ്മത്തിന് ഇത് അത്യന്താപേക്ഷിതമാണ്.

6. യോഗ നിങ്ങളുടെ ഹൃദയസ്പന്ദന നിരക്കിനെ വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു
ശരീരഭാരത്തെ കുറയ്ക്കുക എന്ന പ്രയോജനവും യോഗയ്ക്കുണ്ട്. ലളിതമായി പറഞ്ഞാൽ, നിലവിലുള്ള ഏറ്റവും നല്ല വ്യായാമരൂപങ്ങളിലൊന്നാണ് യോഗ. ഒരു നിശ്ചിത സമയം യോഗ ചെയ്യുന്നത് ഓടുന്നതിന്റെ അത്രയുംതന്നെ ഹൃദയസ്പന്ദന നിരക്കിനെ വർദ്ധിപ്പിക്കും. നിങ്ങളുടെ ശരീരം മെലിഞ്ഞുവരുവാനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലായ്മചെയ്യുവാനും യോഗ പതിവായി ചെയ്യുന്നത് സഹായിക്കും.
7. നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയെ യോഗ മെച്ചപ്പെടുത്തുന്നു
യോഗയുടെ അസംഖ്യം പ്രയോജനങ്ങളിലൊന്നാണ് മെച്ചപ്പെട്ടതും ബലപ്പെട്ടതുമായ രോഗപ്രതിരോധസംവിധാനം. യോഗയിലെ ശരീരനിലകളും വ്യായാമങ്ങളും ശരീരത്തിൽ മൊത്തത്തിലായി പ്രവർത്തിക്കുകയും, ശരീരത്തിന്റെ പൊതുവായ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് ലഭിക്കുന്ന പുരോഗതിയും, രോഗപ്രതിരോധവ്യവസ്ഥയിലെ അഭിവൃദ്ധിയും, നല്ല ഒതുക്കമുള്ള ശരീരവടിവ് എന്നതിനും പുറമെ നിങ്ങളുടെ ആരോഗ്യമുള്ള ചർമ്മത്തിലും അത് പ്രതിഫലിക്കും.
8. യോഗ നിങ്ങളുടെ മെയ്‌വഴക്കത്തെ മെച്ചപ്പെടുത്തുന്നു
വഴക്കമുള്ളതും മെരുക്കമുള്ളതുമായ ബാഹ്യരൂപമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, തീർച്ചയായും യോഗ നിങ്ങൾക്ക് ആവശ്യമാണ്. യോഗ ശരീരത്തിലെ എല്ലാ പേശികളെയും വലിച്ച് നിവർക്കുകയും വ്യായാമം നൽകുകയും ചെയ്യുന്നു. അങ്ങനെ വലിയ തോതിലുള്ള മെയ്‌വഴക്കത്തിലേക്ക് അത് ഒടുവിൽ നയിക്കുന്നു. കൂടുതൽ വഴക്കമുള്ള ശരീരം കേടുപാടുകൾ ഉണ്ടാകുന്നതിന് വിധേയമല്ലാത്തതുകൊണ്ട് ശരീരത്തിൽ പരിക്കുകൾ ഉണ്ടാകുന്നത് ഒഴിവാക്കുവാൻ സഹായിക്കുന്നു.

9. കൂടുതൽ ചെറുപ്പമാകാൻ യോഗ സഹായിക്കുന്നു
ചെറുപ്പമായി തോന്നുന്ന ബാഹ്യരൂപം എന്ന പ്രയോജനം യോഗ ഉൾക്കൊള്ളുന്നു. ചെറുപ്പവും, നവോന്‌മേഷമുള്ളതുമായ ബാഹ്യരൂപവും ജീവിതവീക്ഷണവും നൽകുവാൻ മനസ്സിലും ശരീരത്തിലും യോഗ പ്രവർത്തിക്കുന്നു. യോഗചര്യകൾ നിങ്ങളെ ഊർജ്ജസ്വലരാക്കുന്നു.
10. യോഗ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു
മെച്ചപ്പെട്ട ദഹനം എന്നത് യോഗയുടെ പ്രയോജനങ്ങളിലൊന്നാണ്. അനാരോഗ്യകരമായ ദഹനേന്ദ്രിയവ്യവസ്ഥ വിരസമായതും, പൊട്ടലുകളും, മറ്റ് പല പ്രശ്‌നങ്ങളുള്ളതുമായ ചർമ്മത്തിന് കാരണമാകും. യോഗയിലൂടെ ദഹനേന്ദ്രിയ വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നത് വളരെ തെളിമയാർന്നതും കാന്തിയുള്ളതുമായ ചർമ്മത്തെ ലഭിക്കുവാൻ സഹായിക്കും.
നിങ്ങളുടെ ചർമ്മത്തിൽ നിങ്ങൾക്ക് നല്ല ആശ്വാസമാണെങ്കിൽ, നിങ്ങളുടെ ചുറ്റും കൂടുന്ന കാര്യത്തിൽ മറ്റുള്ള ആളുകൾക്കും വളരെ ആശ്വാസമായിരിക്കും. മുമ്പെങ്ങും നിങ്ങൾ അനുഭവിച്ചിട്ടില്ലാത്ത മനസ്സമാധാനവും സംതൃപ്തിയും യോഗ കൊണ്ടുവരും.



Click it and Unblock the Notifications












