For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുവന്നു മൃദുലമായ ചുണ്ടുകൾക്ക് ചില എളുപ്പമാർഗ്ഗങ്ങൾ

ചുവന്നു മൃദുലമായ ചുണ്ടുകൾ ആരോഗ്യത്തിന്റെ ലക്ഷണമാണ്.

|

ചുണ്ടുകൾ മുഖത്തിന്റെ ഒരു പ്രധാന ഘടകമാണ്. സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതിൽ ചുണ്ടുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. മുഖത്തിനു ഉൗഷ്മളതയും പ്രസാദാത്മകതയും പ്രദാനം ചെയ്യുന്നതും ചുണ്ടുകളാണ്. ചുവന്നു മൃദുലമായ ചുണ്ടുകൾ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ചുണ്ടുകളിൽ സ്വേദഗ്രന്ഥികൾ ഇല്ല. അതുകൊണ്ടു പുറമെ നിന്നു ജലാംശം നൽകി അത് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

knmn

ചുവന്നു മൃദുലമായ ചുണ്ടുകൾ ലഭിക്കാൻ എന്തു ചെയ്യണം എന്നു നോക്കാം

1. വരണ്ട് ഉണങ്ങി പൊട്ടിയ ചുണ്ടുകൾ മുഖത്തിന്റെ അഴക് ഇല്ലാതെയാക്കും. എപ്പോഴും ഒരു ലിപ്ബാം കയ്യിൽ സൂക്ഷിക്കുക. ലിപ്ബാം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. പെട്രോളിയം ജെല്ലി കൊണ്ടുള്ളതൊ അല്ലെങ്കിൽ പെട്രോളിയം ജെല്ലി അടങ്ങിയതോ ഒഴിവാക്കുക. അവ ഭാവിയിൽ ദോഷം ചെയ്യും. പ്രകൃതിദത്ത ബീസ് വാക്സ്, കാഡിലാക് വാക്സ്,ഗ്ലിസറിൻ, ബദാം ഒായിൽ, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ ലിപ്ബാം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എറ്റവും നല്ല ലിപ്ബാം വൈറ്റമിൻ ഇ ആണ്.

2. വെള്ളം ധാരാളം കുടിക്കുക. ശരീരത്തിലെ ജലാംശം ചുണ്ടുകൾക്ക് ചുവന്ന നിറവും തുടുപ്പും നൽകുന്നു. ഏത് കാലാവസ്ഥയിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ബാഹ്യമായ പരിചരണം മാത്രം മതിയാവില്ല.

3. ലിപ്സ്റ്റിക്ക് ഇടുന്നതിനു മുൻപ് ലിപ്ബാം തേക്കുക. ലിപ്സ്റ്റിക്ക് പലപ്പോഴും ചുണ്ടുകളെ വരണ്ടതാക്കുന്നു. ലിപ്ബാം പുരട്ടിയാൽ ഇത് ഒഴിവാക്കാം. ധാരാളം ക്രീം അടങ്ങിയ മിനുസമായ ലിപ്സ്റ്റിക്ക് ഉപയോഗിക്കുക

4. എപ്പോഴും ചുണ്ടുകൾ ഉരച്ച് വൃത്തിയാക്കുക. ഉരക്കുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. രാത്രി കിടക്കുന്നതിനു മുൻപ് ചുണ്ടിൽ ധാരാളം ക്രീം അടങ്ങിയ ലിപ്ബാമോ അല്ലെങ്കിൽ വെണ്ണയോ പുരട്ടുക. രാവിലെ മൃദുലമായ ബ്രഷ് കൊണ്ടു ചുണ്ട് ഉരച്ച് വൃത്തിയാക്കുക. പഞ്ചസാരയും ലിപ്ബാമും ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഇത് ചുണ്ടിൽ പുരട്ടി അല്പനേരം വട്ടത്തിൽ ഉരച്ച് നനഞ്ഞ തുണി കൊണ്ടു തുടക്കുക.ചുണ്ടുകൾ സുന്ദരവും മൃദുലവും ആയിത്തീരും.

5. ഇരുണ്ട ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കരുത്. മൃദു നിറങ്ങളിലുള്ള മിനുസമായ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കണം. പ്രസിദ്ധമായ കമ്പനികളുടെ ഏറ്റവും മെച്ചപ്പെട്ട ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക

loo

6. റോസാദളങ്ങൾ ചുണ്ടുകളെ മൃദുലമാക്കും.കുറച്ച് റോസാദളങ്ങൾ അരച്ചെടുക്കുക. ഇതിൽ ഒരു ടീസ്പൂൺ തേൻ ചേർക്കണം. ചുണ്ടുകൾക്ക് കറുത്ത നിറം കൂടുതലാണെങ്കിൽ അല്പം പാൽപ്പൊടി ചേർക്കുക. ഈ മിശ്രിതം ചുണ്ടിൽ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിനു ശേഷം നനഞ്ഞ തുണി കൊണ്ടു തുടച്ചു വൃത്തിയാക്കുക. പിന്നീട് ലിപ്ബാം പുരട്ടാം. റോസാദളങ്ങൾ ചുണ്ടുകൾക്ക് പിങ്ക് നിറം നൽകുന്നു. പാൽപ്പൊടിയും തേനും കറുപ്പ് നിറം അകറ്റുന്നു. ഈ മിശ്രിതം എന്നും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

7. പുകവലി ഒഴിവാക്കുക. നിക്കോട്ടീൻ ചുണ്ടുകൾക്ക് കറുത്ത നിറം ഉണ്ടാക്കും

8. ചായയും കാപ്പിയും പാടെ ഒഴിവാക്കുക. ഇതിലടങ്ങിയിരിക്കുന്ന കഫീൻ ചുണ്ടുകളെ കറുപ്പിക്കുന്നു.

9. അധിക സമയം വെയിൽ കൊള്ളരുത്. ചുണ്ടുകൾക്ക് കറുത്ത നിറം വരുന്നത് മെലാനിൻ ശരീരത്തിൽ അധികമുണ്ടാകുമ്പോഴാണ്. വെയിൽ കൊള്ളുന്നത് മെലാനിന്റെ ഉല്പാദനം വർധിപ്പിക്കും അതു കൊണ്ടു എസ്പിഎഫ് തുടങ്ങിയ സൺസ്ക്രീൻ അടങ്ങിയ ലിപ്സ്റ്റിക്ക് ഉപയോഗിക്കുക. ഇവ സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചുണ്ടുകളെ രക്ഷിക്കുന്നു.

10. നല്ല ലിപ്സ്റ്റിക്ക് ഉപയോഗിക്കണം. രാസപദാർത്ഥങ്ങൾ അടങ്ങിയവ ഉപേക്ഷിക്കുക. ഇവയുടെ ദീർഘകാല ഉപയോഗം ചുണ്ടുകളുടെ ആരോഗ്യം നശിപ്പിക്കും. പ്രകൃതി ദത്ത വസ്തുക്കളായ ജോജോബ, ഷീബട്ടർ, മാതളനാരങ്ങയുടെ വിത്തിലടങ്ങിയിരിക്കുന്ന എണ്ണ എന്നിവ അടങ്ങിയ ലിപ്സ്റ്റിക്ക് ഉപയോഗിക്കുക. ലിപ്സ്റ്റിക്ക് ലിപ്ഗ്ലോസ്സ് എന്നിവ നീക്കം ചെയ്യാൻ വെളിച്ചെണ്ണയോ ബദാം ഓയിലോ ഉപയോഗിക്കുക. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കരുത്. അവ അലർജി ഉണ്ടാക്കും.

oi

11. പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം. പഴങ്ങൾ പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കണം. വൈറ്റമിൻ സി ചുണ്ടിലെ ജലാംശം നിലനിർത്തുന്നതിൽ സഹായിക്കുന്നു. കറുപ്പ് നിറം ഇല്ലാതാക്കുന്നു. വൈറ്റമിൻ സി ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം.

12. ക്ലോറിൻ കലർന്ന വെള്ളം ഒഴിവാക്കണം. ക്ലോറിൻ ചുണ്ടുകളെ കറുപ്പുനിറമുള്ളതാക്കുന്നു.

13. പാരമ്പര്യഘടകം. ചിലരുടെ ചുണ്ടുകൾ ജന്മനാൽ കറുത്തതാണ്. ഇത്തരം അവസ്ഥയിൽ ബാഹ്യമായ പരിചരണം കാര്യമായ പ്രയോജനം ചെയ്യില്ല. ഓപ്പറേഷൻ പോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടി വരും.

14. മറ്റു ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ അവലംബിക്കാം. നാരങ്ങാനീര്, ബദാം ഒായിൽ,ഗ്ലിസറിൻ, തേൻ, റോസാദളങ്ങളുടെ എസ്സൻസ്, കുക്കുമ്പർ ജ്യൂസ്, കറ്റാർവാഴ എന്നിവ ചുണ്ടുകളെ ജലാംശമുള്ളതാക്കി സൗന്ദര്യവും തുടുപ്പും നൽകി പരിപോഷിപ്പിക്കുന്നു.

English summary

Tips for Pink Lips

a proper care need to be taken to keep that tinge on the lips. Also lips are the most delicate part of our face which have no oil glands of their own and hence external moisture is very important to keep them baby soft.
Story first published: Wednesday, May 23, 2018, 12:52 [IST]
X
Desktop Bottom Promotion