For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയും മുഖവും നശിപ്പിക്കും ശീലങ്ങള്‍

അല്‍പം ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍

|

മുടിയുടെ സൗന്ദര്യവും മുഖത്തിന്റെ ആരോഗ്യവും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ വരുത്തുന്ന അശ്രദ്ധയാണ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പരമാവധി ഒഴിവാക്കിയാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും കാത്തു സൂക്ഷിക്കുന്നു. മേക്കപ്പ് കളയാതെ ഉറങ്ങുകയോ കാലാവധി കഴിഞ്ഞ സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

കഷണ്ടി മാറ്റാന്‍ കര്‍പ്പൂര തുളസി മാജിക്‌കഷണ്ടി മാറ്റാന്‍ കര്‍പ്പൂര തുളസി മാജിക്‌

ഇന്ന് പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് മുടി കൊഴിച്ചില്‍ , മുഖത്ത് ചുളിവുകള്‍ വരുക , മുഖത്ത കറുത്ത പാടുകള്‍ വരിക , ഇതിനെല്ലാം കാരണം മിക്കപ്പോഴം നിങ്ങളുടെ അശ്രദ്ധമായ സൗന്ദര്യ ശൈലികള്‍ ആവാം. എന്നാല്‍ കൃത്യമായി ഇതെന്തെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞാല്‍ ആശീലം നിങ്ങള്‍ക്ക് ഇല്ലാതാക്കാം.

മേക്കപ്പ് കഴുകി കളയാതെ ഉറങ്ങുക

മേക്കപ്പ് കഴുകി കളയാതെ ഉറങ്ങുക

പലരും ചെയ്യുന്ന ഒന്നാണ് മേക്കപ്പ് കഴുകി കളയാതെ ഉറങ്ങാന്‍ കിടക്കുക എന്നത്. ക്ഷീണിച്ചാണ് പുറത്തുനിന്നും വീട്ടില്‍ വരുന്നതെങ്കില്‍ പലരും അതേപടി ഉറങ്ങാന്‍ പോവും. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിന് വളരെയധികം പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. മാത്രമല്ല മേക്കപ്പും പുറത്തുനിന്നുളള പൊടിയും അഴുക്കും ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ച്് ഇത്് മുഖക്കുരുപോലുളള ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാക്കും

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

രാത്രി ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പസമയം ചര്‍മസംരക്ഷണത്തിനായി മാറ്റി വെക്കുക. വെളിച്ചണ്ണയോ ഒലീവ് ഓയിലോ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുക, ശേഷം വീര്യം കുറഞ്ഞ ക്ലെന്‍സര്‍ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും.

സ്ഥിരമായി മുടി വെട്ടരുത്

സ്ഥിരമായി മുടി വെട്ടരുത്

നിങ്ങള്‍ക്ക് നീണ്ട മുടിയാണെങ്കില്‍ അത് വെട്ടാന്‍ ശ്രമിക്കാറുണ്ടോ? മുടി സ്ഥിരമായി വെട്ടിയാലേ വളരൂ എന്നത് പലപ്പോഴും ഒരു തെറ്റായ ധാരണയാണ്. എന്നാല്‍ മുടിയുടെ തുമ്പ് ആവശ്യമുളളപ്പോള്‍ വെട്ടേണ്ടതാണ് വെട്ടിയില്ലങ്കില്‍ തുമ്പ് പിളര്‍ന്ന് മുടി പൊട്ടിപ്പോവാന്‍ സാധ്യതയുണ്ട്.

പ്രതിവിധികള്‍

പ്രതിവിധികള്‍

മുടി 4-5 മാസം കൂടുമ്പോള്‍ വെട്ടുക. മുടിയുടെ തുമ്പ് പിളരുന്നുണ്ടങ്കില്‍ മുടി വളര്‍ത്തുന്ന എണ്ണകള്‍ പുരട്ടുക. എണ്ണ പുരട്ടാന്‍ പരമാവധി ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കുക.

 ചൂടുവെളളത്തിലുളള കുളി

ചൂടുവെളളത്തിലുളള കുളി

ചൂടുവെളളത്തിലുളള കുളി നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മുടിയിലും ചര്‍മ്മത്തിലുമുളള പ്രകൃതിദത്തമായ എണ്ണമയം ഇല്ലാതാക്കുന്നു. കളഞ്ഞുപോവൂന്നു. ഇത് മുടിയും ചര്‍മ്മവും വരണ്ടു പൊട്ടാന്‍ ഇടയാക്കുന്നു.

പ്രതിവിധികള്‍

പ്രതിവിധികള്‍

മുടിയും ചര്‍മ്മവും വരണ്ടു പൊട്ടുന്നത് തടയാന്‍ ചൂടുവെളളത്തില്‍ കുളിച്ചശേഷം കുറച്ച് തണുത്ത വെളളം മുടിയിലും ചര്‍മ്മത്തിലും ഒഴിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മവും മുടിയും തിളക്കമുളളതും ആരോഗ്യമുളളതുമാക്കുന്നു.

മുടിയില്‍ കളിക്കുന്നത്

മുടിയില്‍ കളിക്കുന്നത്

എപ്പോഴും മുടിയെ തൊട്ടുതലോടി ഇരിക്കുന്ന ശീലം പലരിലും ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തില്‍ മുടിയുടെ സൗന്ദര്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മുടി കൊഴിയാനും മുടിയില്‍ കെട്ടുവീഴാനും മുടി പൊട്ടാനും ഇടയാക്കുന്നു.

 പ്രതിവിധികള്‍

പ്രതിവിധികള്‍

മുടി പിറകില്‍ കെട്ടിവയ്ക്കുക ഇത് മുടിയില്‍ കളിക്കുന്ന ശീലം ഒരു പരിധിവരെ മാറാന്‍ ഇടയാക്കും. മിനുസമുളള ചീപ്പുകള്‍ ഉപയോഗിക്കുക ഇത് കെട്ടുവീണ മുടി പെട്ടന്നു ശരിയാക്കാന്‍ സഹായിക്കും. മാത്രമല്ല മുടിയുടെ ആരോഗ്യത്തിനായി വേണ്ടത്ര വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

English summary

Surprising habits that ruin your skin and hair

Surprising habits that ruin your skin and hair, read on to know more about it
Story first published: Thursday, March 15, 2018, 18:22 [IST]
X
Desktop Bottom Promotion