For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോസ് വാട്ടർ കൊണ്ട് കണ്ണുകളെ പരിപാലിക്കാം

By Johns Abraham
|

സൗന്ദര്യസംരക്ഷണത്തിന് പാരമ്പര്യമായി തന്നെ ഉപയോഗിക്കുന്ന ഒന്നാണ് റോസ് വാട്ടര്‍. ചര്‍മ്മസംരക്ഷണത്തിനും കണ്ണുകളുടെ സംരക്ഷണത്തിനും റോസ് വാട്ടര്‍ ഒരു പോലെ ഉപയോഗിക്കാം.

d

സുന്ദരിയാകാന്‍ ഇന്ന് പലരും റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. അടി മുതല്‍ മുടി വരെയുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് സൗന്ദര്യ വിദഗ്ദര്‍ നിര്‍ദേശിക്കുന്നത് റോസ് വാട്ടര്‍ ഉപയോഗിക്കാനാണ്.

ഗ്ലിസറിനും റോസ് വാട്ടറും

ഗ്ലിസറിനും റോസ് വാട്ടറും

1. ചന്ദനവും റോസ് വാട്ടറും കലര്‍ത്തിയ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്ണിന് നല്ല കുളിര്‍മ ലഭിക്കും.

2. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ അകറ്റാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ റോസ് വാട്ടറില്‍ മുക്കിയ കോട്ടണുപയോഗിച്ച് മുഖം തടവിയാല്‍ മതി.

3. വരണ്ട ചര്‍മ്മത്തിനും എണ്ണമയമുളള ചര്‍മ്മത്തിനും ഒരു പോലെ യോജിച്ച ക്ലെന്‍സറും മോയ്‌സചറൈസറുമാണ് റോസ് വാട്ടര്‍.

4. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ അകലും.

ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും

ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും

5. കുളിക്കാനുള്ള വെള്ളത്തില്‍ നാലോ അഞ്ചോ തുള്ളി റോസ് വാട്ടര്‍ കലര്‍ത്തിയാല്‍ ശരീരം ഫ്രഷ് ആവുന്നതോടൊപ്പം നല്ല സുഗന്ധവും ലഭിക്കും.

6. രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് ശരീരത്തില്‍ റോസ് വാട്ടര്‍ പുരട്ടിയാല്‍ ശരീരത്തിലെ അഴുക്ക് കളയുന്നതിനൊപ്പം ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

7. എല്ലാ ചര്‍മ്മത്തിലും റോസ് വാട്ടര്‍ ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തുപയോഗിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്‍മ്മത്തിനും , വരണ്ട ചര്‍മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്‍ നമ്മുടെ ചര്‍മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.

കോശങ്ങളുടെ ക്ഷതം തടയുന്നു

കോശങ്ങളുടെ ക്ഷതം തടയുന്നു

റോസ് വാട്ടറില്‍ കണ്ണിലെ കോശങ്ങളുടെ ക്ഷതം തടയാന്‍ സഹായിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്‌സിഡന്റുകള്‍ ലിപിഡ് പെറോക്‌സേഷന്‍ തടസ്സം ഉണ്ടാക്കുന്നവയാണ്. അതിനാല്‍ റോസ് വാട്ടര്‍ കണ്ണിന് ചുറ്റുമുള്ള ചര്‍മ്മകോശങ്ങളെ സംരക്ഷിക്കുന്നു.

കണ്ണിന്റെ പ്രായത്തെ പിടിച്ച് നിര്‍ത്തുന്നു

കണ്ണിന്റെ പ്രായത്തെ പിടിച്ച് നിര്‍ത്തുന്നു

ഒരാളുടെ പ്രായം ഏറ്റവും അധികം ബാധിക്കുന്നത് കണ്ണുകളെയാണ്. എന്നാല്‍ കണ്ണില്‍ പ്രകടമാകുന്ന പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ റോസ് വാട്ടറിന്റെ ഉപയോഗം വളരെയധികം സഹായിക്കും. ദിവസം റോസ് വാട്ടര്‍ ഉപയോഗിച്ച് കണ്ണ് മസാജ് ചെയ്യുന്ന വ്യക്തികളുടെ കണ്ണുകള്‍ വളരെയധികം തിളക്കമുള്ളതും കൂടുതല്‍ പ്രസരിപ്പ് തുടിക്കുന്നതുമായിരിക്കും.

 ഇരുണ്ട നിറത്തെ തടയുന്നു

ഇരുണ്ട നിറത്തെ തടയുന്നു

പലവിധ കാരണങ്ങളാല്‍ കണ്ണിന് ചുറ്റും പടരാന്‍ സാധ്യയുള്ള ഇരുണ്ട നിറത്തെ തടയാന്‍ റോസ് വാട്ടര്‍ വളരെയധികം സഹായിക്കുന്നു. റോസ് വാട്ടര്‍ പഞ്ഞിയിലോ പരുത്തി തുണിലോ മുക്കി കണ്ണിന് ചുറ്റും ഇരുണ്ട നിറങ്ങളുള്ള ഭാഗങ്ങില്‍ പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു.

കണ്ണ് കഴുകാന്‍

കണ്ണ് കഴുകാന്‍

ക്ഷീണിച്ച കണ്ണുകള്‍ക്ക് സാന്ത്വനമേകാന്‍ റോസ് വാട്ടര്‍ വളരെ ഫലപ്രദമാണ്. നിങ്ങള്‍ ദൈര്‍ഘ്യമേറിയ മണിക്കൂറുകള്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്ന ഒരാളാണെങ്കില്‍, നിങ്ങളുടെ കണ്ണില്‍ സമ്മര്‍ദം സ്വാഭാവികമാണ്.

ഇത്തരത്തിലുള്ളവര്‍ റോസ് വാട്ടര്‍ ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കണ്ണിന്റെ ക്ഷീണത്തെ ഇല്ലാതെയാക്കാന്‍ സഹായിക്കുന്നു.

കണ്ണില്‍ നിന്ന് പൊടിപടലുകളെ നീക്കംചെയ്യുന്നു

കണ്ണില്‍ നിന്ന് പൊടിപടലുകളെ നീക്കംചെയ്യുന്നു

കണ്ണില്‍ പൊടിപടലങ്ങള്‍ പെട്ടുപോയാല്‍ റോസ് ജലം ഇവിടെ നിങ്ങളെ സഹായിക്കും. നിങ്ങള്‍ കിടക്കയില്‍ കിടക്കുന്നതിനു മുന്‍പ് നിങ്ങളുടെ കണ്ണില്‍ കുറച്ച് തുള്ളി വെള്ളം ഒഴിക്കുക. ചെറുതായി അമര്‍ത്തുക ഇത് കണ്ണിലെ പൊടിയുടെ കണികകളെ പെട്ടെന്ന് പുറത്തുകൊണ്ടുവരാന്‍ സഹായിക്കും.

നിങ്ങളുടെ ദൈനംദിന കണ്ണ് പരിചരണത്തിനായി റോസ് ജലം ഉപയോഗിക്കുന്ന ചില എളുപ്പമുള്ള വഴികള്‍ ഇതാ. ഇത് തയ്യാറാക്കാനും ഉപയോഗിക്കാനും ഒന്നോ രണ്ടോ മിനിറ്റ് എടുക്കും.

ഇരുണ്ട സര്‍ക്കിളുകള്‍ക്ക്്

ഇരുണ്ട സര്‍ക്കിളുകള്‍ക്ക്്

..ആവശ്യമുള്ളത്

2 ടേബിള്‍സ്പൂണ്‍ തണുത്ത പാല്‍

2 ടേബിള്‍സ്പൂണ്‍ തോസ് വാട്ടര്‍

..നിങ്ങള്‍ ചെയ്യേണ്ടത്

തണുത്ത പാലും റോസ് വാട്ടറും നന്നായി മിക്‌സ് ചെയ്യുക.

രണ്ട് കോട്ടണ്‍ പാഡുകള്‍ അല്ലെങ്കില്‍ കോട്ടണ്‍ ബോളുകള്‍ മുക്കി നിങ്ങളുടെ കണ്ണിന്മേല്‍ വയ്ക്കുക

20-25 മിനുട്ട് കഴിഞ്ഞ് അവ നീക്കം ചെയ്യുക.

ഈ മിശ്രിതം തുടര്‍ച്ചയായി ഉപയോഗിക്കുന്നത്് കണ്ണിന് ചുറ്റും ഉണ്ടാകുന്ന ഇരുണ്ട നിറത്തെ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

ഐ വാഷായി ഉപയോഗിക്കാം

ഐ വാഷായി ഉപയോഗിക്കാം

..ആവശ്യമുള്ളത്

1 കപ്പ് തണുത്ത വെള്ളം

2 ടീസ്പൂണ്‍ റോസ് വാട്ടര്‍

..നിങ്ങള്‍ ചെയ്യേണ്ടത്

് തണുത്ത വെള്ളം നിറഞ്ഞ ഒരു കപ്പ്, റോസ് വാട്ടര്‍ ചേര്‍ത്ത് മിശ്രിതം നന്നായി മിക്‌സ് ചെയ്യുക.

ഈ മിശ്രിതം ഉപയോഗിച്ച് കണ്ണ് നന്നായി കഴുകുകയോ കണ്ണില്‍ തളിക്കുകയോ ചെയ്യുക.

അത് കണ്ണിലെ എണ്ണമയത്തെ പൂര്‍ണ്ണമായി ഇല്ലാതെയാക്കും കള്ളിന് പുതിയ ഊര്‍ജ്ജം പകരാനും സഹായിക്കും.

മിശ്രിതം കണ്ണില്‍ ഉപയോഗിച്ച ശേഷം ടവല്‍ ഉപയോഗിച്ച് മിശ്രിതം നന്നായി തുടച്ചു കളയുകയും വേണം.

കണ്ണില്‍ കരട് കുടുങ്ങിയാല്‍

കണ്ണില്‍ കരട് കുടുങ്ങിയാല്‍

..ആവശ്യമുള്ളത്

റോസ് വാട്ടര്‍

ഒരു ഐ ഡ്രോപ്പര്‍

..നിങ്ങള്‍ ചെയ്യേണ്ടത്

കരട് കുടുങ്ങിയ കണ്ണുകളില്‍ ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടര്‍ ഡ്രോപ്പര്‍ ഉപയോഗിച്ച് ഒഴിക്കുക അതിന് ശേഷം നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുക. കുറച്ച് സമയത്തിന് ശേഷം കണ്ണുകള്‍ സാവധാനത്തില്‍ തുറക്കുക. കണ്ണിനെ കരടിനെ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും.

കണ്ണിലെ ചുവപ്പ് നിറത്തിന്

കണ്ണിലെ ചുവപ്പ് നിറത്തിന്

..ആവശ്യമുള്ളത്

റോസ് വാട്ടര്‍

ഐ ഡ്രോപ്പര്‍

നിങ്ങള്‍ ചെയ്യേണ്ടത്

കണ്ണില്‍ ചവപ്പ് നിറം ബാധിച്ച് കഴിഞ്ഞാല്‍ റോസ് വാട്ടര്‍ 2-3 തുള്ളി ഡ്രോപ്പര്‍ ഉപയോഗിച്ച് കണ്ണിലേക്ക് ഒഴിക്കുക ശേഷം നിങ്ങളുടെ കണ്ണുകള്‍ അടച്ച് കുറഞ്ഞത് 10 മിനിറ്റ് ഇരിക്കണം. ഒരു തവണ ചെയ്യ്താല്‍ ഉടന്‍ ഫലം ലഭിക്കില്ല എങ്കിലും തുടര്‍ച്ചയായി ചെയ്യുന്നത് കണ്ണിലെ ചുവപ്പ് നിറത്തെ കുറയ്ക്കാന്‍ സഹായിക്കും.

English summary

surprising-benefits-of-rose-water-for-the-eyes

Rose Water is one of the traditional uses of beauty care. rose water can be used to protect skin and protect your eyes,
Story first published: Monday, July 16, 2018, 10:39 [IST]
X
Desktop Bottom Promotion