For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലെണ്ണ തേച്ച് കുളിക്കണമെന്ന് ആയുര്‍വ്വേദം, കാരണം

ആയുര്‍വ്വേദ വിധി പ്രകാരം കുളിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

കുളി നമ്മുടെ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. നമ്മുടെ വ്യക്തിശുചിത്വത്തിന്റേയും ആരോഗ്യത്തിന്റേയും എല്ലാം പ്രാധാന്യം നല്‍കുന്ന ഒന്നാണ് കുളി. കുളിക്കുമ്പോള്‍ അത് നമുക്ക് നല്‍കുന്ന ഉന്മേഷം ചില്ലറയല്ല. എന്നാല്‍ എങ്ങനെയെങ്കിലും കുളിച്ചാല്‍ അത് നമ്മുടെ സൗന്ദര്യത്തെ സഹായിക്കുകയില്ല. സൗന്ദര്യം മാത്രമല്ല ആരോഗ്യവും ഇത്തരത്തില്‍ വളരെ വലിയ പ്രാധാന്യം കുളിക്ക് നല്‍കുന്നു. കുളി നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. വ്യക്തിശുചിത്വം പാലിയ്ക്കണം എന്നത് ഓരോരുത്തരുടേയും കടമയാണ്. എന്നാല്‍ കുളിയ്ക്കുമ്പോള്‍ പല കാര്യങ്ങളിലും നമ്മള്‍ ശ്രദ്ധ നല്‍കണം. പലരും ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ വെറുതേയൊരു കാക്കക്കുളി കൊണ്ട് കാര്യം കഴിയ്ക്കുന്നു.

കുളിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ആയുര്‍വ്വേദം പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമുക്ക് ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് കുളി. കുളിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍എന്നാല്‍ കുളിയ്ക്കുമ്പോള്‍ ആയുര്‍വ്വേദ വിധിപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം. കാരണം ഇത്തരം കാര്യങ്ങള്‍ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കും.

പാദസംരക്ഷണത്തിന് ഒറ്റമൂലികള്‍, വിള്ളല്‍ ഇനിയില്ലപാദസംരക്ഷണത്തിന് ഒറ്റമൂലികള്‍, വിള്ളല്‍ ഇനിയില്ല

എന്നാല്‍ വൃത്തിയും കുളിക്കുമ്പോള്‍ പ്രധാനപ്പെട്ട ഒന്നാണ്. കുളിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് സൗന്ദര്യത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കുന്നു. ആയുര്‍വ്വേദത്തിനോട് ഇഷ്ടവും അതിന് പ്രാധാന്യവും നല്‍കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് അത് കുളിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആയുര്‍വ്വേദ പ്രകാരം കുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

എണ്ണതേച്ചൊന്നു കുളിക്കാം

എണ്ണതേച്ചൊന്നു കുളിക്കാം

കുളിക്കുമ്പോള്‍ വെറുതേ ഒരല്‍പം എണ്ണയെടുത്ത് തേക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി കുളിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് എണ്ണ വെക്കാം. കാരണം എണ്ണ തേച്ച് കുളിക്കുന്നതിനേക്കാള്‍ മറ്റൊന്നും ആരോഗ്യത്തിനും സൗന്ദര്യത്തിനും ലഭിക്കാനില്ല എന്നതാണ് സത്യം. എണ്ണ തേച്ച് കുളിയ്ക്കുന്നതിനാണ് ആയുര്‍വ്വേദം പ്രാധാന്യം കല്‍പ്പിയ്ക്കുന്നത്. ഇത് ശരീരത്തിന് ആരോഗ്യവും മൃദുത്വവും നല്‍കുന്നു. ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് എണ്ണ തേച്ച് കുളിയിലൂടെ ലഭിക്കുന്നത്. നമ്മളെ വലക്കുന്ന പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എണ്ണ തേച്ച് കുളി. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

നല്ലെണ്ണ തേച്ച് കുളിക്കാം

നല്ലെണ്ണ തേച്ച് കുളിക്കാം

സാധാരണയായി എണ്ണ തേച്ച് കുളിക്കുമ്പോള്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എണ്ണ തേച്ച് കുളിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. പക്ഷേ ആയുര്‍വ്വേദം പറയുന്നത് എണ്ണ തേച്ച് കുളിക്ക് ഏറ്റവും നല്ലത് നല്ലെണ്ണ തന്നെയാണ്. ഇത് എക്‌സിമ പോലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് നല്ലെണ്ണ തേച്ചുള്ള കുളി വളരെ നല്ലതാണ്. തേച്ചു കുളിയ്ക്കാന്‍ ഏറ്റവും ഉത്തമം നല്ലെണ്ണയാണ്. എന്നാല്‍ വെളിച്ചെണ്ണയെ പാടേ അവഗണിക്കേണ്ട ആവശ്യമില്ല. കാരണം വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

മരുന്ന് ചേര്‍ത്ത എണ്ണകള്‍

മരുന്ന് ചേര്‍ത്ത എണ്ണകള്‍

മുടി വളരുന്നതിനും ചര്‍മസംരക്ഷണത്തിനും ചര്‍മത്തിലെ അലര്‍ജി മാറുന്നതിനും എല്ലാം പലപ്പോഴും പല വിധത്തിലുള്ള പച്ചമരുന്നുകള്‍ ചേര്‍ത്ത എണ്ണ തേച്ച് കുളിക്കുന്നവരുണ്ട്. ചിലപ്പോള്‍ പലരും പല ഔഷധഗുണങ്ങള്‍ നിറഞ്ഞ എണ്ണയും കാച്ചിതേച്ച് കുളിയ്ക്കും. ഇതും കൂടുതല്‍ ഫല സിദ്ധിനല്‍കുന്നു. പിണ്ഡതൈലവും, നാല്‍പ്പാമരാദി തൈലവും എല്ലാം ഇത്തരത്തില്‍ ഗുണം നല്‍കുന്നതാണ്. മാത്രമല്ല കേശസംരക്ഷണത്തിന് നീലിഭൃംഗാദി എണ്ണയും മറ്റും ഉപയോഗിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏത് വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നതിനും ഏറ്റവും മികച്ച ഒന്നാണ് മരുന്ന് ചേര്‍ത്ത എണ്ണകള്‍.

 തൈലം തേച്ചും കുളിയ്ക്കാം

തൈലം തേച്ചും കുളിയ്ക്കാം

ചിലര്‍ തൈലം തേച്ച് കുളിയ്ക്കുന്നത് കേട്ടിട്ടില്ലേ. ഇതും ചര്‍മ്മത്തിലെ അഴുക്കും മറ്റും ഇല്ലാതാക്കി ആരോഗ്യം പ്രദാനം ചെയ്യുന്നു. പ്രസവശേഷം തൈലം തേച്ച് കുളി ഒരു ചടങ്ങാണ്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏറ്റവും ആദ്യം സൗന്ദര്യ സംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനും സഹായിക്കുന്ന ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈലം തേച്ച് കുളിക്കുന്നത്. ചര്‍മ്മത്തിലുണ്ടാവുന്ന അലര്‍ജിയും മറ്റും പരിഹരിക്കാന്‍ സഹായിക്കുന്നു ഇത്തരത്തിലുള്ള തൈലങ്ങള്‍. ആയുര്‍വ്വേദ ചിട്ടപ്രകാരം ജീവിച്ചാല്‍ അത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നു.

താളി തേച്ച് കുളി

താളി തേച്ച് കുളി

ഇന്നത്തെ കാലത്ത് താളി തേച്ച് കുളി വെറും സ്വപ്‌നം മാത്രമാണ്. കാരണം താളി തേച്ച് കുളിയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് പലരേയും ഷാമ്പൂ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ താളി തേച്ച് കുളിയ്ക്കുന്നത് മുടിയ്ക്കും ആരോഗ്യം നല്‍കുന്നു. മുടിക്ക് ആരോഗ്യം മാത്രമല്ല നല്ല തിളക്കവും നിറവും ഉറപ്പും ബലവും എല്ലാം നല്‍കുന്നു. പല വിധത്തില്‍ കേശസംരക്ഷണത്തിന് സഹായിക്കുന്നു താളിതേച്ചുള്ള കുളി. അതുകൊണ്ട് തന്നെയാണ് പണ്ടുള്ളവര്‍ക്ക് നല്ല അഴകുള്ള മുടി ലഭിച്ചത് തന്നെ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

പൊടികള്‍

പൊടികള്‍

ചെറുപയര്‍ പൊടി, പീച്ചിങ്ങപ്പൊടി തുടങ്ങിയവ ഉപയോഗിച്ചാണ് പണ്ടുള്ളവര്‍ കുളിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ അവര്‍ക്കുണ്ടായിരുന്നില്ല. ഇത്തരത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പല ചര്‍മപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇത്തരത്തില്‍ ഉള്ള പൊടികള്‍. ചര്‍മ്മത്തിലെ അലര്‍ജി, എക്‌സിമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ചെറുപയര്‍ തേച്ച് കുളിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ പൊടികള്‍ ഉപയോഗിക്കാം.

പീച്ചിങ്ങ

പീച്ചിങ്ങ

പീച്ചിങ്ങ നല്ലതു പോലെ ഉണക്കിയും ഉപയോഗിക്കാം. ഇന്നാണ് പലപ്പോഴും പ്ലാസ്റ്റിക് കൊണ്ടുള്ള സ്‌ക്രബ്ബറുകള്‍ ഉപയോഗിച്ച് കൊണ്ടിരുന്നത്. എന്നാല്‍ അതിനെല്ലാം പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ പീച്ചിങ്ങ ഉണക്കി ഉപയോഗിച്ചാല്‍ അത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിനും സൗന്ദര്യത്തിനും രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് പീച്ചിങ്ങ. പ്രകൃതിദത്തമായ സ്‌ക്രബ്ബര്‍ ആയി യാതൊരു ഭയവും കൂടാതെ തന്നെ നമുക്ക് ഇത്ഉപയോഗിക്കാവുന്നതാണ്.

 തണുത്ത വെള്ളത്തിലെ കുളി

തണുത്ത വെള്ളത്തിലെ കുളി

കുളിക്കുമ്പോള്‍ തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കുക. ഇതാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കാവുന്നതാണ്. ഷവറിലും മറ്റും കുളിക്കുമ്പോള്‍ അത് കേശസംരക്ഷണത്തിന് പലപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് പല വിധത്തില്‍ അത് ആരോഗ്യത്തിനും സൗന്ദര്യത്തിനുംസഹായിക്കുന്നു. ഏത് തരത്തിലുള്ള മുടിക്കും പെട്ടെന്ന് കരുത്ത് നഷ്ടപ്പെടുത്തുന്നതിനും മുടി കൊഴിഞ്ഞ് പോവുന്നതിനും ചൂടുവെള്ളത്തിലെ കുളി കാരണമാകുന്നു.

English summary

skin care benefits of bath according to ayurveda

Here are some beauty benefits of bath according to ayurveda.
X
Desktop Bottom Promotion