വെളുത്ത പല്ലുകള്‍ക്ക് ചില പൊടികൈകള്‍

By johns abraham
Subscribe to Boldsky

നല്ല വെളുത്ത പല്ലുകള്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ പല്ലിന്റെ വെളുപ്പ് നിറം നമ്മള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുകയില്ല.

എന്നാല്‍ പണവും സമയവും അധികം ചെലവഴിക്കാതെ നല്ല വെളുത്ത പല്ലുകള്‍ സ്വന്തമാക്കാനുള്ള വഴികള്‍ പരിചയപ്പെടാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ആവശ്യമുള്ളത്

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ

ടൂത്ത് പേസ്റ്റ്

നിങ്ങള്‍ ചെയ്യേണ്ടത്

ടൂത്ത് പേസ്റ്റും ബേക്കിംഗ് സോഡയും നന്നായി മിക്‌സ് ചെയ്യുക.

ഈ മിശ്രിതം ഉപയോഗിച്ച്് പല്ല് തേക്കുക.

അതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും.

എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു

ബേക്കിംഗ് സോഡയില്‍ മഞ്ഞ നിറത്തിലുള്ള പുകള്‍ വെളുക്കാന്‍ വളരെയധികം സഹായിക്കുന്നു. കൂട്ടിന് ടൂത്ത് പേസ്റ്റ്കൂടി ചേരുമ്പോള്‍ അത് മികച്ച ഫലം തരുന്നു.

ബേക്കിംഗ് സോഡയും ടൂത്ത്‌പേസ്റ്റും മിക്‌സഡ് ചെയ്യുമ്പോള്‍ അതിലേക്ക് കുറച്ച് നാരങ്ങ നീര് വെളുത്ത വിനാഗിരി എന്നിവ ഉപയോഗിച്ച് ബേക്കിംഗ് സോഡ ഇളക്കുന്നത് കൂടുതല്‍ ഫലം നല്കാന്‍ ഇടയാക്കും.

ആഴ്ചയില്‍ രണ്ട് മിനിറ്റ് വരെ ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കിയാല്‍ പല്ലുകളില്‍ നിങ്ങള്‍ക്ക് അത്ഭുതങ്ങളും വേണം.

പല്ല് വെളുപ്പിക്കാന്‍ ഓറഞ്ച് തൊലി

പല്ല് വെളുപ്പിക്കാന്‍ ഓറഞ്ച് തൊലി

ആവശ്യമുള്ളത്

ഒരു ഓറഞ്ചിന്റെ തൊലി

നിങ്ങള്‍ ചെയ്യേണ്ടത്

ഓറഞ്ച് തൊലി എടുത്തു പല്ലില്‍ മഞ്ഞ നിറമുള്ള ഭാഗത്ത് തേയ്ക്കുക.

ഓറഞ്ച് നീര് മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ പല്ലില്‍ ഇരിക്കാന്‍ അനുവദിക്കുക

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് രാത്രി മുഴുവന്‍ ഇത് ചെയ്യുന്നത് നിങ്ങളുടെ മഞ്ഞനിറത്തിലുള്ള പല്ലുകള്‍ വെളുപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കും.

..എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു

ഓറഞ്ച് തൊലിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കും.

സ്‌ട്രോബെറി

സ്‌ട്രോബെറി

ആവശ്യമുള്ളത്

3 4 സ്‌ട്രോബെറി

നിങ്ങള്‍ ചെയ്യേണ്ടത്

സ്‌ട്രോബറിയെ എടുത്ത് നന്നായി ചതച്ച് എടുക്കുക.

ചതച്ച സ്‌ട്രോബെറി പല്ലുകളില്‍ മസാജ് ചെയ്യുക.

3. മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ സ്്‌ട്രോബറി ഉപയോഗിച്ച് പല്ല് തേക്കുക.

പത്ത് ദിവസം ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് രാത്രിയില്‍ സ്‌ട്രോബറി ഉപയോഗിച്ച് പല്ല് മസാജ് ചെയ്യ്താല്‍ . നിങ്ങള്‍ക്ക് വ്യക്തമായ ഫലങ്ങള്‍ കാണാന്‍ സാധിക്കും

..എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു

സ്‌ട്രോബറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പല്ലുകള്‍ക്ക് നല്ലനിറം നല്കാന്‍ സഹായിക്കുന്നു.

 ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ആവശ്യമുള്ളത്

ഒരു ചെറിയ കുപ്പി ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഒരു ഗ്ലാസ് ചൂട് വെള്ളം

നിങ്ങള്‍ ചെയ്യേണ്ടത്

1. ചൂടുവെള്ളത്തില്‍ ഒരു ചെറിയ കപ്പ് ഹൈഡ്രജന്‍ പെറോക്‌സൈഡ് മിക്‌സ് ചെയ്യുക.

2. ഈ മിശ്രിതം വായിലേക്ക് ഉള്‍ക്കൊള്ളുകയും രണ്ട് മിനിറ്റ് ഇത് വായില്‍ വയ്ക്കുകകയും ചെയ്യുക.

ഹൈഡ്രജന്‍ പെറോക്‌സൈഡും വെള്ളവും വായില്‍ ഉള്‍ക്കൊള്ളുന്നത് തുടര്‍ച്ചയായി പത്ത. ദിവസമെങ്കിലും തുടര്‍ന്നാല്‍് നല്ല ഫലം ലഭിക്കും

എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു

ഹൈഡ്രജന്‍ പെറോക്‌സൈഡ് വെളുപ്പിക്കുന്ന വസ്തുക്കളാണ്, അതിനാല്‍ പല്ലിന്റെ നിറം പകരാന്‍ ഇത് സഹായിക്കുന്നു.

വെളുത്ത പല്ലുകള്‍ക്ക് ഉപ്പ്

വെളുത്ത പല്ലുകള്‍ക്ക് ഉപ്പ്

ആവശ്യമുള്ളത്

1 ടീസ്പൂണ്‍ ഉപ്പ്

ടൂത്ത് പേസ്റ്റ്

..നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങളുടെ ടൂത്ത് പേസ്റ്റ് എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക.

ശേഷം നിങ്ങള്‍ സാധാരണയായി ചെയ്യുന്നതുപോലെ ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കുക.

എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു

ഉപ്പ് പല്ലുകളുടെ നിറത്തനും ആരോഗ്യത്തിനും വളരെ നല്ലാതണ്. കാരണം അത് നിങ്ങളുടെ പല്ലുകളുടെ നഷ്ടപ്പെട്ട ധാതുസമ്പത്ത് നിറയ്ക്കാന്‍ സഹായിക്കും. അതാണ് നിങ്ങളുടെ പല്ലുകള്‍ ശുദ്ധീകരിക്കുന്നത്, മാത്രമല്ല അവ ശോഭനമായതാക്കുകയും ചെയ്യുന്നു.

പല്ല് വെളുപ്പിക്കാന്‍ തുളസി

പല്ല് വെളുപ്പിക്കാന്‍ തുളസി

ആവശ്യമുള്ളത്

കുറച്ച് തുളസി ഇലകള്‍

നിങ്ങള്‍ ചെയ്യേണ്ടത്

ചെടിയില്‍ നിന്ന് പറിച്ചെടുത്ത ശേഷം തുളസി ഇലകള്‍ രണ്ടു മണിക്കൂറോളം വെയിലത്ത് ഉണക്കുക.

അതിനു ശേഷം ഇലകള്‍ക്ക് പേസ്റ്റ് രൂപത്തിലാക്കി് പതിവായി ടൂത്ത് പേസ്റ്റിന്റെ കൂടെയോ അല്ലാതെയോ ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കുക.

നിങ്ങളുടെ പതിവ് ബ്രഷിംഗില്‍ തുളസി ഇലകൂടി ചേര്‍ത്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് മാറ്റം കാണാന്‍ സാധിക്കും.

കരി

കരി

ആവശ്യമുള്ളത്

1 ടീസ്പൂണ് കരി പൊടിച്ചത്്

ടൂത്ത്‌പേസ്റ്റ്.

നിങ്ങള്‍ ചെയ്യേണ്ടത്

ഒരു ടീസ്പൂണ്‍ കരി പൊടിച്ചത്് എടുത്ത് താങ്കളുടെ ടൂത്ത് പേസ്റ്റില്‍ മിക്‌സ് ചെയ്യുക

തുടര്‍ന്ന് ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കുക. പല്ലുകളുടെ ദൃശ്യമായ മാറ്റങ്ങള്‍ കാണുന്നത് വരെ ദിവസവും രണ്ട് നേരം ഇത് ചെയ്യുക.

എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു

നാം കഴിക്കുന്ന ഭൂരിഭാഗം ആഹാര ഇനങ്ങളിലും ടാന്നിനുണ്ട്. കരിക്ക് അവയെ ഫലപ്രദമായി നീക്കം ചെയ്യാന്‍ കഴിയും. കരിയുടെ തൊലി ഉപരിതലത്തില്‍ ആവശ്യമില്ലാത്ത വസ്തുക്കളെ ആകര്‍ഷിക്കുകയും അവയുടെ സുഷിരങ്ങളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പല്ലുകളുടെ ഇനാമലിനെ ഇത് ബാധിക്കുന്നുമില്ല. കരി പൊടിച്ച് വെറുതെ പല്ല്

തേക്കുന്നതും പല്ലുകളുടെ വെളുപ്പിന് നല്ലതാണ്.

ആര്യവേപ്പ്

ആര്യവേപ്പ്

ആവശ്യമുള്ളത്

ആര്യവേപ്പ് ഓയില്‍ 3 മുതല്‍ 4 വരെ തുള്ളി

ടൂത്ത് പേസ്റ്റ്

നിങ്ങള്‍ ചെയ്യേണ്ടത്

ആര്യവേപ്പ് എണ്ണയുടെ മൂന്ന് മുതല്‍ നാലു വരെ തുള്ളികള്‍ നിങ്ങളുടെ പതിവായി ടൂത്ത് പേസ്റ്റില്‍ മിക്‌സ് ചെയ്യുക.

ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കുക.

ഈ മിശ്രിതം കൊണ്ട് ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുക, നിങ്ങളുടെ സാധാരണ ടൂത്ത് പേസ്റ്റിനെക്കാള്‍ മികച്ച ഫലങ്ങള്‍ ലഭിക്കുക.

എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു

ആയുര്‍വേദത്തിലെ ഔഷധഗുണമുള്ളവയാണ് മാംഗോസ / വേമം. ഇതിലെ ഒരു പല്ല് വെളുക്കാന്‍ സഹായിക്കുന്നവയാണ്. ടോപ്പോളിക്കല്‍, ഓറല്‍ കെയര്‍ എന്നിവയ്ക്ക് ആര്യവേപ്പ് വളരെ ഫലപ്രദമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    simple-ways-to-whiten-teeth-home-remedies-and-tips

    Let's introduce ways to get a good white teeth without spending money and time.
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more