Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
കക്ഷത്തിലെ കറുപ്പ് മാറ്റും നാട്ടുപ്രയോഗം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ പലരും അനുഭവിക്കുന്നുണ്ട്. ചര്‍മസംരക്ഷണത്തിന് വില്ലനാവുന്ന ഒരു അവസ്ഥയാണ് കക്ഷത്തിലെ കറുപ്പ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള് പരീക്ഷിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് തന്നെ വില്ലനായി മാറുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
കക്ഷത്തിലെ കറുപ്പ് കാരണം പലപ്പോഴും കൈ ഇറക്കം കുറഞ്ഞ വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥയിലാണ് പലരും. ഇത് കക്ഷത്തിലെ കറുപ്പിനെ എടുത്ത് കാണിക്കുന്നു. മാത്രമല്ല പലരുടേയും ആത്മവിശ്വാസത്തേയും ഇത് ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കിയാല്‍ മതി എന്ന് തന്നെയായിരിക്കും പലരും ചിന്തിച്ചിട്ടുണ്ടാവുക.
കക്ഷത്തിലെ കറുപ്പ് പലപ്പോഴും ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ അനുവദിക്കാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ചില കാര്യങ്ങള്‍ക്ക് വേണ്ടി അല്പം സമയം കണ്ടെത്തിയാല്‍ ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇടക്ക് സൗന്ദര്യസംരക്ഷണത്തിന് വേണ്ടിയും അല്പം സമയം ചിലവഴിക്കേണ്ടത് അത്യാവശ്യമാണ്. കക്ഷത്തിലെ കറുപ്പ് പ്രത്യേകിച്ച് സ്ത്രീകളില്‍ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. ഇതിന് പരിഹാരം കാണുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

പാല് ഉപയോഗിക്കാം
പാലിന്റെ പത സൗന്ദര്യസംരക്ഷണത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് മാത്രം എന്ന് വിചാരിക്കുന്നത് നല്ലതല്ല. കാരണം സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പാല്‍പ്പത. ഇത് ഉറങ്ങാന്‍ പോവും മുന്‍പ് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ഒരാഴ്ച തുടര്‍ന്നാല്‍ അത് പല വിധത്തില്‍ നമ്മളെ അലട്ടുന്ന കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നാരങ്ങ
നാരങ്ങ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് സൗന്ദര്യത്തിന് മാത്രമല്ല ചര്‍മ്മത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നാരങ്ങ രണ്ടായി മുറിച്ച് ഇത് കൊണ്ട് കക്ഷത്തില്‍ നല്ലതു പോലെ ഉരസുക. ഇത്തരത്തില്‍ ചുരുങ്ങിയത് 15 മിനിട്ടെങ്കിലും ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് പല വിധത്തില്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന കറുത്ത നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് നീര്
ഉരുളക്കിഴങ്ങ് നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഉരുളക്കിഴങ്ങ് നീര് എടുത്ത് ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കുക. അല്പ സമയത്തിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. നല്ലൊരു ആസ്ട്രിജന്റ് ഗുണം നല്കുന്നു ഉരുളക്കിഴങ്ങ് നീര്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം നല്കി ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കക്ഷത്തിലെ കറുപ്പിന് ഇതിലും വലിയ പരിഹാരമാര്‍ഗ്ഗം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

ചന്ദനം
ചന്ദനം കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ചന്ദനം അരച്ച് പുരട്ടുന്നത് സൗന്ദര്യത്തിനുണ്ടാക്കുന്ന ഇത്തരം കറുത്ത പാടുകള്‍ക്കും നിറത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചന്ദനം നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ ആക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതിലുള്ള പ്രകൃതിദത്തമായ ഘടകങ്ങള്‍ ചര്‍മ്മത്തിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ അല്പം ബേക്കിംഗ് സോഡ മിക്സ് ചെയ്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഓറഞ്ച് തൊലി
ഓറഞ്ച് തൊലി കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഓറഞ്ച് തൊലി അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കി ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ ഇത് ചര്‍മ്മത്തിലെ കറുപ്പിനെ അകറ്റി നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ നിറം
പലരുടേയും ചര്‍മ്മത്തിന്റെ നിറം അല്പം ഇരുണ്ടതായിരിക്കും. ഇത്തരത്തില്‍ നിറം ഉള്ളത് നിങ്ങളുടെ കക്ഷത്തിന്റെ നിറവും കറുപ്പ് ആവുന്നതിന് കാരണമാകുന്നുണ്ട്. മൃതകോശങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സ്ക്രബ്ബ് ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു പരിധി വരെ ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊണ്ട് ഇത്തരം പ്രതിസന്ധിയെ പരിഹരിക്കാവുന്നതാണ്. ഒലീവ് ഓയില്‍ അല്പം പഞ്ചസാര മിക്സ് ചെയ്ത് ഇത് കൊണ്ട് കക്ഷത്തില്‍ നല്ലതു പോലെ സ്ക്രബ്ബ് ചെയ്യുക. അത്തരത്തില്‍ ചെയ്യുന്നത് ഒരു പത്ത് മിനിട്ടെങ്കിലും തുടരേണ്ടതാണ്. ഇത് ചര്‍മ്മത്തിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ സ്ക്രബ്ബ് ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications