For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര രോമം നീക്കാന്‍ എള്ളെണ്ണയും കടലമാവും

ശരീര രോമം നീക്കാന്‍ എള്ളെണ്ണയും കടലമാവും

|

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ചില പ്രത്യേക ശരീര സ്വഭാവങ്ങളുണ്ട്. ചില കാര്യങ്ങള്‍ പുരുഷന് നല്ലതെങ്കിലും സ്ത്രീയ്ക്കു നല്ലതാകില്ല. സ്ത്രീയ്ക്കു നല്ലതായ ചിലതു പുരുഷനു നല്ലതാകില്ല.

ഇതുപോലെയാണ് രോമങ്ങളുടെ കാര്യം. ശരീര രോമം പുരുഷനെ സംബന്ധിച്ചിടത്തോളം നല്ലതാണെങ്കിലും സ്ത്രീകള്‍ക്ക് ഇത് അത്ര നല്ലതല്ല. ഇവരെ സംബന്ധിച്ചിടത്തോളം ഇതൊരു സൗന്ദര്യ പ്രശ്‌നവുമാണ്. ശരീരത്തിലെ രോമം സ്ത്രീകള്‍ക്ക് അപകര്‍ഷതാ ബോധം വരുത്തുന്ന ഒന്നാണ്.

സ്ത്രീകള്‍ ശരീരത്തിലെ രോമം നീക്കാന്‍ വാക്‌സിംഗ്, ത്രെഡിംഗ് തുടങ്ങിയ വഴികളാണ് പൊതുവേ അവലംബിയ്ക്കാറ്. ഇവ വേദനയുണ്ടാക്കുന്നതാണ്. മാത്രമല്ല, വീണ്ടും ശരീര രോമം വളരുകയും ചെയ്യും.

എന്നാല്‍ വേദനയില്ലാതെ ശരീര രോമം നീക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്. വീട്ടുവൈദ്യമെന്നു പറയാം. തികച്ചും പ്രകൃതിദത്ത വഴികളിലൂടെ ചെയ്യാവുന്ന ഇത്തരം വിദ്യകള്‍ പൂര്‍ണ ഫലം ഉറപ്പു നല്‍കുന്ന ഒന്നു കൂടിയാണ്.

സ്ത്രീകളുടെ ശരീര രോമം നീക്കാനും വളരാതെ ഇരിയ്ക്കാനും സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ

മഞ്ഞള്‍, എള്ളെണ്ണ, കടലമാവ്

മഞ്ഞള്‍, എള്ളെണ്ണ, കടലമാവ്

മഞ്ഞള്‍, എള്ളെണ്ണ, കടലമാവ് എന്നിവ കലര്‍ത്തി

ശരീരത്തിലെ രോമവളര്‍ച്ച തടയാം. ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇത്രതന്നെ കടലമാവ് എന്നിവ കലര്‍ത്തുക. ഇതിലേയ്ക്ക് അല്‍പം എള്ളെണ്ണ ഒഴിയ്ക്കണം. നല്ലപോലെ കൂട്ടിക്കലര്‍ത്തി രോമമുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് അല്‍പം ചൂടുവെള്ളം തൊട്ട് മൃദുവായി ഉരയ്ക്കുക. പിന്നീട് ചൂടുവെള്ളത്തില്‍ കഴുകാം.ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യാം.

നാരങ്ങാനീര്

നാരങ്ങാനീര്

ബ്ലീച്ചിംഗ് ഇഫക്ടുള്ള നാരങ്ങാനീര് ശരീരത്തിലെ രോമ വളര്‍ച്ച തടയാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, അരക്കപ്പു ചൂടുവെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് രോമമുള്ളിടത്തു പുരട്ടുക. 20 മിനിറ്റു കഴിയുമ്പോള്‍ ഇത് പതുക്കെ ചൂടുവെള്ളത്തില്‍ നനച്ച് ഉരച്ച് കഴുകുക.

പഞ്ചസാര

പഞ്ചസാര

1 ടേബിള്‍സ്പൂണ്‍ പഞ്ചസാര, 1 ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തണം ഇത് പഞ്ചസാര അലിഞ്ഞു തീരുന്നതുവരെ പതുക്കെ ചൂടാക്കുക. ലായനി കട്ടിയാണെങ്കില്‍ ഇതില്‍ അല്‍പം വെള്ളം ചേര്‍ക്കുക. കട്ടി കുറവെങ്കില്‍ കോണ്‍സ്റ്റാര്‍ച്ച് ചേര്‍ക്കാം. ഇത് ചെറുചൂടോടെ വാക്‌സിംഗ് സ്ട്രിപ്പുപയോഗിച്ചു സാധാരണ വാക്‌സിംഗ് ചെയ്യുന്ന പോലെ ഉപയോഗിയ്ക്കാം.

പരിപ്പും ഉരുളക്കിഴങ്ങും

പരിപ്പും ഉരുളക്കിഴങ്ങും

പരിപ്പും ഉരുളക്കിഴങ്ങും രോമ വളര്‍ച്ച തടയാനുള്ള നല്ലൊരു വഴിയാണ്‌.പരിപ്പു കുതിര്‍ത്തു. ഇതും ഉരുളക്കിഴങ്ങും അരച്ച് തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി രോമം നീക്കേണ്ടിടത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

മുട്ട, കോണ്‍സ്റ്റാര്‍ച്ച്

മുട്ട, കോണ്‍സ്റ്റാര്‍ച്ച്

മുട്ട, കോണ്‍സ്റ്റാര്‍ച്ച് എന്നിവ രോമ വളര്‍ച്ച തടയാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. ഒരു മുട്ടയുടച്ചത്, അര ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇത് നല്ലൊരു പേസ്റ്റാക്കി ചര്‍മത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം.

മുട്ടവെള്ള-

മുട്ടവെള്ള-

മേല്‍ച്ചുണ്ടിലെ രോമം നീക്കാന്‍ സഹായിക്കുന്ന മുട്ട വിദ്യ മറ്റൊന്നുണ്ട്. മുട്ടവെള്ള-1 കടലമാവ്-1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍ എന്നിവ കലര്‍ത്തുക. ഈ പേസ്റ്റ് മേല്‍ച്ചുണ്ടില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഉണങ്ങിയ ഇത് ഒരു മാസ്‌ക് പോലെയാകും.രോമ വളര്‍ച്ചയുടെ വിപരീതഭാഗത്തേയ്ക്ക് ഇത് ബലമായി പൊളിച്ചെടുക്കുക. ഒരാഴ്ചയില്‍ മൂന്നു നാലു തവണ ഇതു ചെയ്യുന്നത് രോമം നീക്കുക മാത്രമല്ല, രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യും.മുട്ടവെള്ളയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തും ഈ വഴി പരീക്ഷിയ്ക്കാം.

പച്ചപ്പപ്പായ, പച്ച മഞ്ഞള്‍, കടലമാവ്

പച്ചപ്പപ്പായ, പച്ച മഞ്ഞള്‍, കടലമാവ്

പച്ചപ്പപ്പായ, പച്ച മഞ്ഞള്‍, കടലമാവ് എന്നിവ കലര്‍ത്തി പുരട്ടുന്നത് രോമ വളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ്.പച്ചപ്പപ്പായ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ചു പേസ്റ്റാക്കുക. അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കടലമാവ്, നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 2 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, ഏതാനും തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എ്ന്നിവയും ചേര്‍ത്തിളക്കുക. പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു തവണ അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുക. ഗുണമുണ്ടാകും.

മഞ്ഞളും ആര്യവേപ്പില

മഞ്ഞളും ആര്യവേപ്പില

മഞ്ഞളും ആര്യവേപ്പില അരച്ചതും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതവും രോമം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും നല്‍കാനാകും. മുഖരോമം നീക്കുന്നതിനൊപ്പം തന്നെ മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

തേന്‍, ഓറഞ്ച്‌ ജ്യൂസ്‌, പഞ്ചസാര

തേന്‍, ഓറഞ്ച്‌ ജ്യൂസ്‌, പഞ്ചസാര

തേന്‍, ഓറഞ്ച്‌ ജ്യൂസ്‌, പഞ്ചസാര,എന്നിവ കലര്‍ത്തി മുകളില്‍ പുരട്ടാം. ഇത്‌ മസാജ്‌ ചെയ്‌തു കഴുകിക്കളയാം. രോമകൂപങ്ങളെ കേടുവരുത്തി രോമം നീങ്ങാന്‍ സഹായിക്കും.

കല്ലുപ്പ്

കല്ലുപ്പ്

6 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 5 ടീസ്പൂണ്‍ കല്ലുപ്പ് എന്ന ആനുപാതത്തില്‍ എടുക്കുക. ഇത് 5 ടീസ്പൂണ്‍ പാല്‍, പാകത്തിന് പനിനീര് എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടാം. 15 മിനിറ്റു കഴിഞ്ഞാല്‍ പതുക്കെ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. ശേഷം മുഖത്ത് എന്തെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. ഉപ്പ് ചര്‍മം വരണ്ടതാക്കുന്നതാണ് മോയിസ്ചറൈസര്‍ പുരട്ടണമെന്നു പറയാന്‍ കാരണം. ഇത് അടുപ്പിച്ചു ചെയ്യാം.

English summary

Simple Home Remedies To Remove Body Care

Simple Home Remedies To Remove Body Care, Read more to know about,
Story first published: Tuesday, August 14, 2018, 23:14 [IST]
X
Desktop Bottom Promotion