Latest Updates
-
ഓഗസ്റ്റ് 17: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉറപ്പ്! -
നാഗപഞ്ചമി 2026: ഇന്ന് നാഗദേവതകളെ ആരാധിച്ചാൽ ലഭിക്കും ഐശ്വര്യം; പൂജാ മുഹൂർത്തവും പ്രത്യേകതകളും അറിയാം -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾക്ക് വിട; നൈക്കാ സെയിലിൽ ഇന്ന് വൻ ഓഫറുകൾ, ഈ ഉൽപ്പന്നങ്ങൾ മിസ്സാക്കരുത്! -
ഓണവെയിലിൽ ചർമ്മം കരിവാളിക്കുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഓണത്തിന് വീടൊരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? ഈ തെറ്റ് ചെയ്താൽ ഐശ്വര്യം പോകും! -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; തിരക്കില്ലാതെ പാചകം ചെയ്യാം -
ചിങ്ങം ഒന്നിന് വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ശ്രദ്ധിക്കൂ; ഐശ്വര്യത്തിന് ഈ ദിശയിൽ വെക്കണം! -
വീടിന്റെ ഐശ്വര്യം കൂട്ടണോ? പ്രധാന വാതിലിൽ നെയിംപ്ലേറ്റ് വെക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത്! -
വീടിന്റെ വാതിലിൽ നെയിംപ്ലേറ്റ് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ്! -
ചിങ്ങമാസത്തിലെ ഈർപ്പം ചർമ്മത്തെയും മുടിയെയും തളർത്തുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ 7 ദിവസത്തെ ബ്യൂട്ടി റീസെറ്റ് പരീക്ഷിക്കൂ
നല്ല കട്ടത്താടിയും മീശയും വളരും നാടന്‍ ഒറ്റമൂലി
താടിയും മീശയും പുരുഷത്വത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. എത്രയൊക്കെ വളര്‍ന്നിട്ടും താടിയും മീശയും വളരുന്നില്ലല്ലോ എന്ന് പരാതിപ്പെടുന്നവരാണ് പലരും. പല യുവാക്കളേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായിരിക്കും ഇത്. പലതും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ക്ക് ഇനി ചില നാടന്‍ ഒറ്റമൂലികളിലൂടെ പരിഹാരം കാണാവുന്നതാണ്. പലപ്പോഴും പലതും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ ഇനിയും ഒരു അങ്കത്തിന് ബാല്യമില്ലാത്തവര്‍ ആയിരിക്കും.
കൂടെ പഠിച്ചവര്‍ക്കും കൂട്ടുകാര്‍ക്കും എല്ലാം നല്ല കട്ടത്താടിയും മീശയും ഉണ്ടാവുന്നു. എന്നാല്‍ പലപ്പോഴും നിങ്ങള്‍ക്ക് താടിയും മീശയും ഇല്ലാത്തത് വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. കട്ടിയുള്ള താടിയും മീശയും എല്ലാം പുരുഷ ലക്ഷണങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്.
താടി വളര്‍ത്താതെ ക്ലീന്‍ ഷേവ് ചെയ്ത് നടക്കുന്നവരും ചില്ലറയല്ല. എന്നാല്‍ പലരും താടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്, പക്ഷേ വളരില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക് ഇനി പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ചില നാടന്‍ പ്രയോഗങ്ങള്‍ നോക്കാം. താടി നല്ലതു പോലെ കരുത്തോടെ വളരാന്‍ സഹായിക്കുന്ന ചില നാടന്‍ പ്രയോഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഒരോ പ്രായം വരുന്നതോടെ ആണ്‍കുട്ടികള്‍ക്ക് താടിയും മീശയും വരുന്നുണ്ട്. എന്നാല്‍ പലരിലും താടിയും മീശയും വളരുന്നില്ല എന്നതാണ് സത്യം. ഇതിന് പരിഹാരം കാണുന്നതിന് ഉള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവണക്കെണ്ണ
ആവണക്കെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സാധിക്കും. ഉറങ്ങുന്നതിന് മുന്‍പ് ആവണക്കെണ്ണ അല്പം താടിയിലും മീശയിലും നല്ലതു പോലെ തേച്ച് പിടിപ്പിച്ച് രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. ഇങ്ങനെ കൃത്യമായി രണ്ടാഴ്ച ചെയ്യുക. ഇത് താടിയും മീശയും വളരുന്നതിന് സഹായിക്കുന്നു. ആവണക്കെണ്ണ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. താടിയിലും മീശയിലും മാത്രമേ പുരട്ടാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് അമിത രോമവളര്‍ച്ചക്ക് കാരണമാകുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. വെളിച്ചെണ്ണ കൊണ്ട് താടിയും മീശയും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇതില്‍ അല്പം റോസ്മേരി ഓയിലും കൂടി മിക്സ് ചെയ്യുക. ഇത് പതിനഞ്ച് മിനിട്ടെങ്കിലും താടിയിലും മീശയിലും തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് പെട്ടെന്ന് തന്നെ താടിയും മീശയും ഇല്ലാത്ത പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നെല്ലിക്കയെണ്ണ
നെല്ലിക്കയെണ്ണ കൊണ്ട് നമുക്ക് താടിയും മീശയും ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കാവുന്നതാണ്. രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കക്ക് പ്രത്യേക കഴിവാണ് ഉള്ളത്. ഇതില്‍ അല്പം കടുകിന്റെ ഇല കൂടി ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയണം. കഴുകാന്‍ നല്ലതു പോലെ തണുത്ത വെള്ളം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്പം കടുകിന്റെ ഇല അരച്ച് അതില്‍ അല്പം നെല്ലിക്ക പേസ്റ്റ് രൂപത്തില്‍ ആക്കി അതില്‍ മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ താടിയും മീശയും ഇല്ലാത്ത വിഷമത്തെ ഇല്ലാതാക്കുന്നു.

കറുവപ്പട്ടയും നാരങ്ങ നീരും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നാരങ്ങ നീരും കറുവപ്പട്ടയും നല്‍കുന്നത്. എന്നാല്‍ ആണുങ്ങളില്‍ താടിയും മീശയും വളര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് കറുവപ്പട്ടയും നാരങ്ങ നീരും. ഇത് രണ്ടും മിക്സ് ചെയ്ത് താടിയിലും മീശയിലും പുരട്ടുക. ഇത്തരത്തില്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ മീശയില്ല താടിയില്ല എന്ന പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

യൂക്കാലിപ്സ് ഓയില്‍
യൂക്കാലിപ്സ് ഓയില്‍ കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇതില്‍ അല്പം ഒലീവ് ഓയില്‍ മിക്സ് ചെയ്യുക. ശേഷം മുഖത്ത് ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ തേച്ച് പിടിപ്പിക്കണം. ഇത് മുഖത്തെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് നല്ല കട്ടിയുള്ള താടിയും മീശയും വരുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്. കാരണം ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം പലരും നിര്‍ദ്ദേശിക്കുന്നത് പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം തന്നെയാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് മാത്രമല്ല നല്ല കട്ടിയുള്ള താടിയും മീശയും വരുന്നതിനും അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് താടിയും മീശയും വളരുന്നതിന് അത്യാവശ്യമായി വേണ്ട ഒന്നാണ്.

വിറ്റാമിന്‍ നിറഞ്ഞ ഭക്ഷണം
വിറ്റാമിന്‍ നിറഞ്ഞ ഭക്ഷണമാണ് മറ്റൊന്ന്. ഇത് ശ്രദ്ധിച്ചില്ലെങ്കിലും ഇത്തരം പ്രതിസന്ധികള്‍ പലരേയും അലട്ടുന്നു. ഇത് മുഖത്തെ രോമവളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മുഖത്തെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ നിറഞ്ഞ ഭക്ഷണം. ഇതെല്ലാം താടി രോമത്തേയും മീശയേയും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഷേവ് ചെയ്യുന്നത്
ആഴ്ചയില്‍ ഒരിക്കല്‍ ഷേവ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കാനും പുതിയ രോമങ്ങള്‍ക്ക് വളരാനുള്ള ഇടം നല്‍കാനും സഹായിക്കുന്നു.

ചര്‍മ്മം വൃത്തിയായി കഴുകുന്നത്
ചര്‍മ്മം വൃത്തിയായി കഴുകാം. അതും വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച്. ഇത് ചര്‍മ്മത്തെ വൃത്തിയാക്കുന്നതിനും രോമകൂപങ്ങള്ക്കിടയിലുള്ള അഴുക്കിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

നന്നായി ഉറങ്ങുന്നത്
നന്നായി ഉറങ്ങുന്നതും താടി വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ മുഖത്തെ ഡാമേജ് കോശങ്ങളെ ഇല്ലാതാക്കുന്നു. ഇത് താടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു. എന്തൊക്കെയാണ് താടി വളര്‍ച്ചയെ വേഗത്തിലാക്കാന്‍ ചെയ്യേണ്ടത് എന്നു നോക്കാം

വെള്ളം കുടിയ്ക്കുക
ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

പാരമ്പര്യം പ്രധാനഘടകമാണ് എന്നതും സത്യം. പാരമ്പര്യമായി താടിയില്ലാത്തവര്‍ക്ക് മിക്കവാറും നിരാശയായിരിക്കും ഫലം. എങ്കിലും പല വഴികളും പരീക്ഷിക്കാമെന്നതും പ്രത്യേകതയാണ്.



Click it and Unblock the Notifications