For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലേയും തുടയിടുക്കിലേയും കറുപ്പിന് 15മിനിട്ട്

കഴുത്തിനു ചുറ്റും തുടയിടുക്കിലും കക്ഷത്തിലും എല്ലാം പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കറുപ്പ്

|
Natural Painkiller in Kitchen: किचन में होतीं हैं ये पेनकिलर्स, जानें कैसे कम करतीं है दर्द |Boldsky

സൗന്ദര്യസംരക്ഷണം എന്ന് പറഞ്ഞാല്‍ അത് ഒരിക്കലും മുഖത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തില്‍ കാലും കൈയ്യും കഴുത്തും മുഖവും എല്ലാം ഒരുപോലെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ശരീരത്തിന്റെ ഓരോ ഭാഗവും പല തരത്തിലാണ് ശ്രദ്ധിക്കേണ്ടത്. മുഖം മാത്രം വൃത്തിയായും ഭംഗിയായും ശ്രദ്ധിച്ചാല്‍ പോരാ. കഴുത്തിനു ചുറ്റുമുണ്ടാവുന്ന കറുപ്പിനെ ഇല്ലാതാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടാവാം.

ഹോര്‍മോണല്‍ ഇംബാലന്‍സ്, പ്രത്യേക മരുന്ന് കഴിക്കുന്നത്, ഗര്‍ഭകാലം, വിറ്റാമിന്റെ അഭാവം, ഉറക്കം കൃത്യമല്ലാത്തത്, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ഇത്തരത്തില്‍ കഴുത്തിന് കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അമിതമായി സൂര്യപ്രകാശം കൊള്ളുന്നതും പലപ്പോഴും കഴുത്തില്‍ കറുപ്പ് നിറം ഉണ്ടാവാന്‍ കാരണമാകുന്നു. പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം ഉണ്ട്.

നിറം വര്‍ദ്ധിപ്പിക്കാന്‍ നാടന്‍ വഴികള്‍ ഇതാനിറം വര്‍ദ്ധിപ്പിക്കാന്‍ നാടന്‍ വഴികള്‍ ഇതാ

കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലതുണ്ട്. പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കാന്‍ കഴുത്തിലെ കറുപ്പ് കാരണമാകുന്നു. വെറുതേ സമയവും പണവും കളയാതെ കഴുത്തിലെ കറുപ്പ് നിറം പൂര്‍ണമായും കളയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗം എന്താണെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു ടേബിള്‍ ഉപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതിലൂടെ കഴുത്തിലെയും തുടയിടുക്കിലേയും കറുപ്പ് നിറത്തെ നമുക്ക് ഇല്ലാതാക്കാം. അതിനായി എങ്ങനെ ഇവയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ മിശ്രിതവും കൂടി മിക്‌സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി ചര്‍മ്മത്തില്‍ തുടയിടുക്കിലും കഴുത്തിലും എല്ലാം കറുപ്പുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യണം. ഒരാഴ്ച കൊണ്ട് തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാവും.

ഗുണങ്ങള്‍

ഗുണങ്ങള്‍

കഴുത്തിലെയും തുടയിടുക്കിലേയും കറുത്ത നിറം ഇല്ലാതാവുന്നു എന്നതിലുപരി മറ്റ് ചില ഉപയോഗങ്ങളും ഇതിലൂടെ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് കൂടാതെ കഴുത്തിലേയും മറ്റ് ശരീരഭാഗങ്ങളിലേയും കറുപ്പകറ്റാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

പുറത്ത് പോവുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്. വെയിലില്ലെന്ന് കരുതി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കരുത്. ഇത് കൂടുതല്‍ കറുപ്പ് നിറവും കരുവാളിപ്പും ഉണ്ടാവാന്‍ കാരണമാകുന്നു.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രമിക്കണം. ഇതെല്ലാം ഇത്തരത്തില്‍ ഉള്ള കരുവാളിപ്പിന് പരിഹാരം കാണുന്ന ഒന്നാണ്.

വെളിച്ചെണ്ണയും ഉപ്പും

വെളിച്ചെണ്ണയും ഉപ്പും

വെളിച്ചെണ്ണയും ഉപ്പും പാലും മിക്‌സ് ചെയ്ത് ഇത്തരം സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യുന്നു. കഴുത്തിലെ കറുപ്പകറ്റാനും ഇത് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ നിറത്തിന് ഇത് സഹായിക്കുന്നു.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ കൊണ്ട് മസ്സാജ് ചെയ്താലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ആല്‍മണ്ട് ഓയിലില്‍ അല്‍പം വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ചുരുങ്ങിയത് 15 മിനിട്ടെങ്കിലും മസ്സാജ് ചെയ്യാം. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇരുണ്ട നിറം അകറ്റി തുടകള്‍ക്കും കഴുത്തിനും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആഴ്ചയില്‍ മൂന്ന് തവണ

ആഴ്ചയില്‍ മൂന്ന് തവണ

ആഴ്ചയില്‍ മൂന്ന് തവണ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളെല്ലാം ശീലമാക്കുക. ആദ്യത്തെ ആഴ്ചയില്‍ തന്നെ ഇത് തുടയിടുക്കിലേയും കഴുത്തിലേയും കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും

വളരെയധികം ഫലപ്രദമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇത്. നാരങ്ങ നീരും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് കഴുത്തിലും തുടയിടുക്കിലും പുരട്ടുക. ഇത് ചര്‍മ്മത്തിലെ കറുപ്പിനെ അകറ്റി ആരോഗ്യവും നിറവും നല്‍കുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കഴുത്തില്‍ നല്ലതു പോലെ അല്‍പം ബേക്കിംഗ് സോഡയില്‍ മിക്‌സ് ചെയ്ത് കഴുത്തില്‍ പിടിപ്പിക്കാം. ഇത് കഴുത്തിലെ കറുപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

English summary

Remove Those Annoying Dark Patches on the Neck

Dark patches usually appear on the neck, armpits and inner thighs. here are some solutions to this skin problem.
Story first published: Tuesday, January 2, 2018, 17:24 [IST]
X
Desktop Bottom Promotion