For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുമലിലെ കുരുക്കൾ എങ്ങനെ ഭേദമാക്കാം

ചുമലിലെ രോമകൂപങ്ങള്‍ താരതമ്യേന വളരെ വലുതായതുകൊണ്ട് ഇവിടെയുണ്ടാകുന്ന കുരുകളും വലുതായിരിക്കും.

|

ചുമലില്‍ ഉണ്ടാകുന്ന കുരുക്കൾക് വേദനയും ചൊറിച്ചിലും കൂടുതലായിരിക്കും. മാത്രമല്ല, ഈ ഭാഗത്ത് ചുവപ്പും തടിപ്പും ഉണ്ടായിരിക്കും.. വ്യായാമം, ജോലി തുടങ്ങിയവ ചെയ്യുമ്പോള്‍ ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ധരിക്കുക, ചൂടും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ അധിവസിക്കുക, വഴുവഴുപ്പുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുക, ചര്‍മ്മപരിപാലന ഉല്പന്നങ്ങള്‍, ലഹരിവസ്തുക്കള്‍ എന്നിവ ഉപയോഗിക്കുക തുടങ്ങിയവ സാധാരണയായി കണ്ടുവരുന്ന ചുമലില്‍ ഉണ്ടാകുന്ന കുരുക്കൾക്കുള്ള കാരണങ്ങൾ . ലേസര്‍ ചികിത്സയെത്തുടര്‍ന്നോ, ക്ഷൗരത്തെത്തുടര്‍ന്നോ, മെഴുകിടലിനെത്തുടര്‍ന്നോ ചുമല്‍ കുരുകള്‍ പ്രത്യക്ഷപ്പെടുന്നതായും കാണാറുണ്ട്.

shldr

ഈ കുരുകളെ ഒഴിവാക്കുന്നതിന് അമിതമായ പരിജ്ഞാനമോ സൗകര്യങ്ങളോ ആവശ്യമില്ല. വളരെ ലളിതവും എളുപ്പമുള്ളതുമായ ധാരാളം വഴികള്‍ ഈ പ്രശ്‌നത്തെ പരിഹരിക്കുവാന്‍ നമ്മുടെ വീട്ടുപരിസരത്തുതന്നെ നിലനില്‍ക്കുന്നു. അവയില്‍ ചിലതാണ് ഇവിടെ കുറിക്കുന്നത്.

shldr

നല്ല ചര്‍മ്മസംരക്ഷണം

ചുമല്‍ കുരുകള്‍ പ്രത്യക്ഷപ്പെട്ടുവെങ്കില്‍ ചര്‍മ്മത്തിന് ശരിയായ പരിചരണം നിങ്ങള്‍ നല്‍കാറില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് കൂടുതലായി ഇത് വരാതിരിക്കുന്നതിനും, ഇപ്പോഴുള്ള പ്രശ്‌നത്തെ പരിഹരിക്കുന്നതിനും നല്ല ചര്‍മ്മസംരക്ഷണം കൈക്കൊള്ളേണ്ടതുണ്ട്.

എല്ലാ ദിവസവും കുളിക്കുന്ന സമയത്ത് ചര്‍മ്മത്തെ നല്ലവണ്ണം വൃത്തിയാക്കുക എന്നതാണ് ചര്‍മ്മാരോഗ്യ പരിപാലനത്തിലെ ആദ്യത്തെ ചുവടുപയ്പ്. അങ്ങനെ ചെയ്യുമ്പോള്‍ ചര്‍മ്മസംരക്ഷണ പദാര്‍ത്ഥങ്ങളുടെ അവശേഷമായി എന്തെങ്കിലും രാസപദാര്‍ത്ഥങ്ങള്‍ ചര്‍മ്മത്തില്‍ തങ്ങിനില്പുണ്ടെങ്കില്‍ അവയെ പൂര്‍ണ്ണമായും നീക്കംചെയ്യുക.

വിയര്‍പ്പും ശരീരത്തിലെ എണ്ണമയവും രോമകൂപങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനുവേണ്ടി, ജോലിയോ വ്യായാമമോ ചെയ്ത് കഴിഞ്ഞാലുടന്‍ കുളിക്കുവാന്‍ ശ്രമിക്കുക. രോമകൂപങ്ങള്‍ക്കുള്ളില്‍ കടന്നുകൂടാന്‍ സാദ്ധ്യതയുള്ള മൃതചര്‍മ്മത്തെ ചുമലില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ അനുവദിക്കരുത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ എണ്ണയെ അടിസ്ഥാനമാക്കിയുള്ള ലേപനങ്ങളുംമറ്റും വാങ്ങാതിരിക്കുക. ഇവ രോമകൂപങ്ങള്‍ അടയുവാന്‍ കാരണമാകും

shldr

ചൂടുപിടിക്കുക

ചൂടുപിടിക്കുന്നതും ആവി കൊടുക്കുന്നതും ചുമല്‍ കുരുകളെ വളരെവേഗം ഭേദമാക്കുവാന്‍ സഹായിക്കും. അടഞ്ഞുപോയ രോമകൂപങ്ങളില്‍നിന്ന് പഴുപ്പിനെയും ബാക്ടീരിയയേയും വലിച്ചെടുക്കാന്‍ ഈ വിദ്യ ഉപകരിക്കും. ചര്‍മ്മത്തിലെ കുരുകള്‍ വളരെവേഗം ഭേദപ്പെടുന്നതിന് ഇത് സഹായിക്കും. മാത്രമല്ല, വേദനയും നീര്‍വീക്കവും കുറയുവാനും ചൂടുപിടിക്കല്‍ സഹായകമാണ്. ചുമലിന്റെ ഏത് ഭാഗത്താണ് കുരുകള്‍ എന്നതിനെ അടിസ്ഥാനമാക്കി ചിലപ്പോള്‍ മറ്റുള്ള ആരുടെയെങ്കിലും സഹായം ചൂടുപിടിക്കുന്നതിന് ആവശ്യമായിവരും. എങ്ങനെയാണ് ചൂടുപിടിക്കേണ്ടതെന്ന് നോക്കാം.

രണ്ട് കപ്പ് ചൂടുവെള്ളത്തില്‍ ഒരു കരണ്ടി ഉപ്പ് കലര്‍ത്തുക. വൃത്തിയുള്ള ഒരു തുണി അതില്‍ മുക്കിയെടുത്തശേഷം വെള്ളം ഊര്‍ന്നിറങ്ങാതിരിക്കാന്‍ പിഴിയുക. 10 മിനിറ്റുനേരം ചൂടുപിടിപ്പിച്ച ഈ തുണിയെ ചുമലിലെ കുരുകളുടെ മീതെ വയ്ക്കുക. ഇത് തണുത്തതായി തോന്നുമ്പോള്‍, വീണ്ടും ചൂടുവെള്ളത്തില്‍ മുക്കിയശേഷം പിഴിഞ്ഞെടുത്ത് പഴയതുപോലെ കുരുകളുടെ പുറത്ത് വയ്ക്കുക. ദിവസവും നാലഞ്ച് പ്രാവശ്യം ഇങ്ങനെ ചെയ്യുക.

shldr

ആപ്പിള്‍ വിനാഗിരി

ചുമല്‍ കുരുകള്‍ ഭേദമാകുന്നതിനുള്ള നല്ലൊരു പ്രതിവിധിയാണ് ക്ഷീരാമ്ലവും മാലിക്കമ്ലവും അടങ്ങിയ ആപ്പിള്‍ വിനാഗിരി. ഇതിന്റെ അമ്ലസ്വഭാവം മൃതചര്‍മ്മത്തെ നീക്കംചെയ്യുവാനും, ചര്‍മ്മത്തിന്റെ അമ്ലക്ഷാരഗുണത്തെ സൗന്ദര്യസംരക്ഷണത്തോടൊപ്പംതന്നെ പരിപാലിക്കുവാനും സഹായിക്കും. അസ്വസ്ഥതയുളവാക്കുന്ന ഈ ചര്‍മ്മപ്രശ്‌നത്തെ പരിഹരിക്കുവാന്‍ ഇതിന്റെ ബാക്ടീരിയാ പ്രതിരോധ സ്വഭാവവും അണുനാശകസ്വഭാവവും വളരെയധികം പ്രയോജനപ്രദമാണ്. 1:3 എന്ന അനുപാതത്തില്‍ വെള്ളവും ആപ്പിള്‍ വിനാഗിരിയും തമ്മില്‍ കൂട്ടിക്കലര്‍ത്തുക.

കുരുകള്‍ പൊന്തിനില്‍ക്കുന്ന ഭാഗത്ത് ഇതിനെ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളംകാണ്ട് കഴുകിക്കളയുക. ദിവസവും രണ്ടോ മൂന്നോ നേരം ഇങ്ങനെ ചെയ്യുക. വേണമെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഒന്നോ രണ്ടോ കരണ്ടി ആപ്പിള്‍ വിനാഗിരി കലര്‍ത്തിയശേഷം കൂടുതല്‍ ഫലം ലഭിക്കുന്നതിനുവേണ്ടി ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം നിങ്ങള്‍ക്ക് കുടിക്കുകയും ചെയ്യാം.

shldr

ഓട്‌സ് പൊടി

ഓട്‌സ് പൊടി ഉപയോഗിച്ച് ചുമല്‍ കുരുകള്‍ ഉണ്ടായിരിക്കുന്ന ഭാഗത്തെ മൃതചര്‍മ്മത്തെ നീക്കം ചെയ്യുന്നത് വളരെ ഫലപ്രദമായ ഒരു പ്രതിവിധിയാണ്. വേദനയും നീരും കുറയുവാന്‍ ഇതിന്റെ നീര്‍വീക്ക പ്രതിരോധപ്രാപ്തി സഹായിക്കും. ഓട്‌സ് പൊടിയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് നോക്കാം

ഒരു കപ്പ് ഓട്‌സ് പൊടി കുളിത്തൊട്ടിയില്‍ തയ്യാറാക്കിയ ഇളം ചൂടുവെള്ളത്തില്‍ കലക്കുക. 15 മിനിറ്റുനേരം ഇതില്‍ കഴുത്തറ്റംവരെ മുങ്ങിക്കിടക്കുക. അതിനുശേഷം മൃദുവായി തുടച്ച് വൃത്തിയാക്കുക. തുടര്‍ന്ന് ഏതെങ്കിലും നേരിയ ഈര്‍പ്പലേപനം പുരട്ടുക. ദിവസവും ഒരുനേരം ഇങ്ങനെ കുളിക്കുക.

ac

കറ്റാര്‍വാഴക്കുഴമ്പ്

പൂപ്പല്‍ പ്രതിരോധസ്വഭാവം അടങ്ങിയിട്ടുള്ള കറ്റാര്‍വാഴക്കുഴമ്പ് ചുമല്‍ കുരുകളെ ഇല്ലായ്മചെയ്യാന്‍ വളരെ ഉത്തമമാണ്. പോരായ്മകളെ പരിഹരിക്കുന്നതിനുപുറമെ ചര്‍മ്മത്തെ തണുപ്പിക്കുവാനും മൃദുലമാക്കുവാനും കറ്റാര്‍വാഴക്കുഴമ്പിന് കഴിയും. കുളിച്ചതിനുശേഷം ആവശ്യത്തിന് കറ്റാര്‍വാഴക്കുഴമ്പ് അതിന്റെ ഇലയില്‍നിന്നും ചുരണ്ടിയെടുത്ത് ചുമല്‍ കുരുകളുടെ പുറത്ത് തേച്ചുപിടിപ്പിക്കുക. ഇതിനെ വളരെവേഗം കഴുകി കളയേണ്ടതില്ല. ദിവസവും ഇങ്ങനെ ചെയ്താല്‍ ചുമല്‍ കുരുകള്‍ അപ്രത്യക്ഷമാകുന്നതാണ്.

shldr


ടൊമാറ്റോ ജൂസ്

ജീവകങ്ങളും ധാതുക്കളും അടങ്ങിയതാണ് ടൊമാറ്റോ ജൂസ്. പുതിയ ചര്‍മ്മകോശങ്ങള്‍ ഉണ്ടാകുവാന്‍ ടൊമാറ്റോ ജൂസ് സഹായിക്കും. മാത്രമല്ല, ചുമല്‍ കുരുകളിലെ നീരിനെ കുറയ്ക്കുവാന്‍ ഇത് അത്യുത്തമമാണ്. ഒരു കഷ്ണം ടൊമാറ്റോ എടുത്ത് അതിനെ അരച്ച് കുഴമ്പാക്കുക.

ഇതില്‍ ഒരു കരണ്ടി തേന്‍ കലര്‍ത്തുക. ഇങ്ങനെ തയ്യാറാക്കിയ കുഴമ്പിനെ ചുമല്‍ കുരുകളുടെ മീതെ മെല്ലെ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റോളം ഇങ്ങനെ നിലനിറുത്തുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുക. ചുമല്‍ കുരുകള്‍ വളരെ വേഗം അപ്രത്യക്ഷമാകും.

English summary

Remedies For Shoulder Acne

Shoulder acne can be severe, because the pores are larger on this part of the body and sizable lesions can appear. If you are unable to clear up shoulder acne on your own, make an appointment with a dermatologist to discuss your options.
Story first published: Wednesday, April 11, 2018, 12:56 [IST]
X
Desktop Bottom Promotion