For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയഞ്ഞ മാറിടം ദൃഢമാക്കാം

തൂങ്ങിയ മാറിടം ഒരു പ്രശ്‌നമാണ് .സ്ത്രീകളുടെ ശരീരഭംഗിയില്‍ മാറിടങ്ങള്‍ക്കു പ്രധാന സ്ഥാനമുണ്ട്.

|

മുലയൂട്ടൽ,ആർത്തവവിരാമം,ഭാരക്കുറവ് അല്ലെങ്കിൽ കൂടുതൽ,പോഷകാഹാരക്കുറവ്,പകമല്ലാത്ത ബ്രാ ധരിക്കൽ എന്നിവ ഇതിനെ വഷളാക്കി കാര്യങ്ങൾ വളരെ നേരത്തേയാക്കുന്നു.

fix saggered

കൂടാതെ മദ്യം,നിക്കോട്ടിൻ,കാർബൺ അടങ്ങിയ പാനീയങ്ങൾ എന്നിവയുടെ അമിത ഉപയോഗവും തൂങ്ങിയ മാറിടം നിങ്ങൾക്ക് നൽകും.നിങ്ങളുടെ തൂങ്ങിയ മാറിടം ദൃഢവും ആരോഗ്യമുള്ളതുമാക്കാൻ കെമിക്കൽ ചികിത്സയ്ക്കായി പോകേണ്ടതില്ല.അത് പാർശ്വഫലമുള്ളതും വീക്കവും ഉണ്ടാക്കും.പ്രകൃതിദത്തമായ ചില വഴികൾ ചുവടെ കൊടുക്കുന്നു

fix saggered

ഐസ് മസ്സാജ്

ഐസ് ചർമ്മവുമായി പ്രവർത്തിക്കുമ്പോൾ കോശങ്ങൾ ചുരുങ്ങുന്നു.തണുത്ത വെള്ളം പേശികളെ കട്ടിയുള്ളതാക്കുന്നു.ഇത് പേശികളുടെ വരൾച്ചയും വേദനയും മാറ്റുകയും ചെയ്യുന്നു.
ഐസ് കട്ടകൾ എടുത്തു സ്തനത്തിനു ചുറ്റും വൃത്താകൃതിയിൽ ഒരു മിനിറ്റ് ഉരസുക.അതിനുശേഷം ഒരു ടവൽ ഉപയോഗിച്ച് തുടയ്ക്കുക.ഐസ് ചുരുക്കിയത് തിരിച്ചു വരുന്നതിനു മുൻപ് ഇറുക്കമുള്ള ബ്രാ 30 മിനിറ്റ് ധരിക്കുക.ഇത് ദിവസം പല തവണ ചെയ്യുക.

fix saggered

ഒലിവെണ്ണ

ഒലിവെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ദൃഢമുള്ള മാറിടം നിങ്ങൾക്ക് നൽകും. ആൻറി ഓക്സിഡൻറുകളുടെയും ഫാറ്റി ആസിഡുകളുടെയും സാന്നിധ്യം ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു .ഒലിവ് ഓയിൽ ചർമ്മത്തെ പോഷിപ്പിക്കുന്നു, ഒപ്പം അതിന്റെ ഘടന മെച്ചപ്പെടുത്തുന്നു. ഈ എണ്ണയും റോസ്മേരി എണ്ണയും കൂട്ടിച്ചേർത്തു ഉപയോഗിക്കാവുന്നതാണ്.ഈ എണ്ണ ചർമ്മത്തിലെ കൊളാജൻ ഉത്പാദനം കൂട്ടി ചർമ്മത്തെ കട്ടിയുള്ളതാക്കുന്നു.
കുറച്ചു ഒലിവെണ്ണ കൈയിൽ എടുത്തു സ്തനത്തിൽ മുകളിലേക്ക്പുരട്ടുക.15 മിനിറ്റ് മസാജ് ചെയ്യതാൽ രക്തപ്രവാഹം കൂടുകയും പുതിയ കോശങ്ങൾ രൂപപ്പെടുകയും ചെയ്യും.ഇത് ദിവസവും 4 -5 തവണ ചെയ്യുക

കുറിപ്പ് - ബദാം,അവക്കാഡോ,ജൊജോബ എന്നീ എണ്ണകളും മസാജ് ചെയ്യാൻ നല്ലതാണ്.ഇവയും ശരീരത്തിൽ പോഷകങ്ങളുടെ സാനിധ്യം കൂട്ടും

fix saggered

മുട്ടയുടെ മഞ്ഞയും വെള്ളരിക്കയും

ഇത്തരത്തിലുള്ള മാസ്ക് പുരട്ടുന്നതും തൂങ്ങിയ മാറിടത്തിന് നല്ലതാണ്.ചർമ്മത്തെ ഇറുക്കമുള്ളതാക്കും എന്നതാണ് വെള്ളരിക്കയുടെ ഗുണം.അതിനാലാണ് മുഖത്തെ മാസ്കുകളിലും ഇത് ഉപയോഗിക്കുന്നത്.വെള്ളരിക്കയിലെ ബീറ്റാ കരോട്ടിൻ പ്രായക്കൂടുതൽ തടയുന്നു.മുട്ടയുടെ മഞ്ഞയിൽ ധാരാളം പ്രോട്ടീനും വിറ്റാമിനും അടങ്ങിയിരിക്കുന്നതിനാൽ ഇത് കോശങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നു
കൂടാതെ ഇതിൽ വിറ്റാമിൻ എ.ഡി,ബി 6 ,ബി 12 എന്നിവയും അടങ്ങിയിരിക്കുന്നു.വെള്ളരിക്കയും മുട്ടയുടെ മഞ്ഞയും ഒരു പേസ്റ്റ് രൂപത്തിലാക്കി സ്തനങ്ങളിൽ പുരട്ടി 15 മിനിട്ടിന് ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയുക.

fix saggered


മുട്ടയുടെ വെള്ള

മുട്ടയുടെ മഞ്ഞ മാത്രമല്ല വെള്ളയും ചർമ്മം ദൃഢമാക്കാൻ മികച്ചതാണ്.മുട്ടയുടെ വെള്ളയ്ക്ക് ചർമ്മത്തെ പരിപോഷിപ്പിക്കാൻ കഴിയും.മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോ ലിപിഡ് ഘടകം ചർമ്മം ദൃഢമാക്കാൻ മികച്ചതാണ് . മുട്ടയെ കുമിളകൾ വരുന്ന വിധത്തിൽ ബീറ്റ് ചെയ്യുക.ഇതിനെ സ്തനത്തിൽ പുരട്ടി 30 മിനിട്ടിനു ശേഷം വെള്ളത്തിൽ കഴുകുന്നതിനു മുൻപ് ഉള്ളിയോ വെള്ളരിക്ക ജ്യൂസിലോ കഴുകുക. ഇതിലേക്ക് ഒരു സ്പൂൺ തേനും തൈരും ചേർത്ത് ഇടയ്ക്ക് ഉപയോഗിക്കാവുന്നതാണ്.ഇത് മാറിടത്തിൽ പുരട്ടി 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക

English summary

Remedies For Sagging Breasts

Breast sagging is a natural process that happens with age wherein the breasts lose their suppleness and elasticity.Though saggy breasts usually start happening after a woman reaches 40, it can occur earlier
Story first published: Tuesday, April 10, 2018, 15:50 [IST]
X
Desktop Bottom Promotion