Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
സ്വകാര്യഭാഗത്തെ കറുപ്പകറ്റാന്‍ പെട്ടെന്നുള്ള വഴി
തുടയിടുക്കിലെ കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍
സൗന്ദര്യ സംരക്ഷണം എന്ന് പറയുന്നത് ഒരു കാരണവശാലും മുഖത്ത് മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. മുഖവും കൈയ്യും കൈലും വിരല്‍ വരെ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഭാഗങ്ങളാണ്. പലപ്പോഴും സ്വകാര്യഭാഗങ്ങള്‍ പോലും സൗന്ദര്യസംരക്ഷണത്തില്‍ ഒഴിച്ച് കൂടാനാവാത്ത ശരീരഭാഗങ്ങളാണ്. നമ്മുടെ വ്യക്തിശുചിത്വം പോലും വെളിവാക്കുന്ന ഭാഗങ്ങളാണ് നമ്മുടെ സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍. മറ്റ് ശരീര ഭാഗങ്ങളെ അപേക്ഷിച്ച് സ്വകാര്യഭാഗങ്ങള്‍ അല്പം ഇരുണ്ടതായിരിക്കും. എന്നാല്‍ ഇത്തരം ഭാഗങ്ങളിലെ കറുപ്പകറ്റാന്‍ ശ്രമിക്കുമ്പോള്‍ അത് പുറത്ത് പറയാനുള്ള മടി കൊണ്ട് പലരും പറയുകയില്ല.
എന്നാല്‍ ഇനി സ്വകാര്യഭാഗങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ഇരുന്ന് ഇത്തരം പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. മാത്രമല്ല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളെ ഭയക്കേണ്ടതില്ല. ശരീരം വെളുപ്പാണെങ്കിലും പലര്‍ക്കും കക്ഷം തുട എന്നിവിടങ്ങളില്‍ കറുപ്പ് നിറം ഉണ്ടാവുന്നു. ഇതിന് കാരണങ്ങള്‍ എന്താണെന്നത് പലര്‍ക്കും അറിയില്ല.
പ്രായാധിക്യം ഒരു പ്രശ്നമാണ്. മാത്രമല്ല ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും അനാവശ്യമായി ക്രീമും മറ്റും പുരട്ടുന്നതും വിയര്‍പ്പ് കൂടുന്നതും എല്ലാം ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കടലമാവ്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവിന്റെ പൊടി. കടലമാവ് ഉപയോഗിച്ച് തുടയിടുക്കിലെ കറുത്ത നിറത്തെ ഇല്ലാതാക്കാവുന്നതാണ്. ഒരു സ്പൂണ്‍ കടലമാവ് എടുത്ത് അതില്‍ ഒരു സ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം മാത്രമേ തേക്കാവൂ. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇരുണ്ട കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

നാരങ്ങ നീരും പഞ്ചസാരയും
നാരങ്ങ നീരും അല്പം പഞ്ചസാരയും റോസ് വാട്ടറില്‍ മിക്സ് ചെയ്ത് ഇത് കൊണ്ട് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ചെയ്യുാവുന്നതാണ്. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്കി അനാവശ്യ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുട്ടയുടെ വെള്ളയും പഞ്ചസാരയും
മുട്ടയുടെ വെള്ളയും പഞ്ചസാരയും മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ കട്ടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് നല്ല തിളക്കവും തുടയിടുക്കിലെ ചൊറിച്ചിലും അകറ്റുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

ബദാം അരച്ചതും പാലും
നല്ലൊരു ക്ലെന്‍സര്‍ ആണ് പാല്. ഇതില്‍ രണ്ടോ മൂന്നോ ബദാം അരച്ചതും കൂടി മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. പെട്ടെന്ന് തന്നെ നിറത്തിന് വ്യത്യാസം വരുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ആഴ്ചയില്‍ ാെരു മൂന്ന് തവണയെങ്കിലും ചെയ്യുന്നത് ശീലമാക്കുക.

കുക്കുമ്പര്‍
കുക്കുമ്പര്‍ പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്ന ഒന്നാണ്. ഇത് അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കി തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നത്തിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പല വിധത്തില്‍ കുക്കുമ്പര്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ കൊണ്ട് ഇത്തരം പ്രശ്നത്തെ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ്. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തണുപ്പും സൗന്ദര്യ ഗുണങ്ങളും നല്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇതിന്റെ പള്‍പ്പ് എടുത്ത് അത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. തുടയിടുക്കിലെ കറുപ്പിനെ എല്ലാ വിധത്തിലും ഇല്ലാതാക്കാന്‍ കറ്റാര്‍ വാഴ മികച്ചതാണ്.

ബേക്കിംഗ് സോഡ പേസ്റ്റ്
ബേക്കിംഗ് സോഡ പേസ്റ്റ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡയില്‍ അല്പം വെള്ളം ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് തുടയിടുക്കുകളില്‍ മസ്സാജ് ചെയ്യുക. ഇത് എല്ലാ വിധത്തിലും കറുത്ത നിറത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടി കൊണ്ട് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. മഞ്ഞള്‍പ്പൊടി അല്പം തൈര് മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. എല്ലാ വിധത്തിലും ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്കാന് ഇത് സഹായിക്കുന്നു.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസിയും ഇത്തരത്തില്‍ ചര്‍മ്മത്തിന് പ്രശ്നം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. കര്‍പ്പൂര തുളസി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്പം തേനും കൂടി മിക്സ് ചെയ്താല്‍ അത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കുന്നു.

തേന്‍, പഞ്ചസാര, നാരങ്ങ
തേന്‍, പഞ്ചസാര, നാരങ്ങ എന്നിവ മിക്സ് ചെയ്ത് എല്ലാം കൂടി പേസ്റ്റ് രൂപത്തിലാക്കി ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കി തുടയിടുക്കിലെ കറുപ്പിനെ ഇല്ലാതാക്കുന്നു.

പച്ചപ്പാല്
പച്ചപ്പാല് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. പച്ചപ്പാല് പഞ്ഞിയില്‍ ആക്കി ഇത് കൊണ്ട് ചര്‍മ്മത്തില്‍ എല്ലാ വിധത്തിലും മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
