നിറം നല്‍കുമെന്ന് ഉറപ്പെങ്കിലും മുഖത്ത് ഇവ വേണ്ട

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പല പ്രശ്‌നങ്ങളും പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിനും വില്ലനായി മാറുന്നത്. പലപ്പോഴും ചര്‍മ്മത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും നമ്മുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാവാന്‍ പോവുന്നു. എന്നാല്‍ ആരോഗ്യത്തെ ശ്രദ്ധിക്കുമ്പോള്‍ സൗന്ദര്യത്തിന്റെ കാര്യം വിട്ടു പോവരുത്. കാരണം ഇത് പലപ്പോഴും ചര്‍മ്മത്തിനുണ്ടാക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല.

പലപ്പോഴും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും പല മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

എന്നാല്‍ സൗന്ദര്യത്തിന് എന്ന് കരുതി ഉപയോഗിക്കുന്ന പലതും പലപ്പോഴും ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ചര്‍മസംരക്ഷണത്തിന് ഇത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അറിയാതെ പോലും മുഖത്ത് തേക്കാന്‍ പാടില്ലാത്ത ചിലതുണ്ട്. അവ ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. ചര്‍മരോഗങ്ങള്‍ക്ക് വരെ അത് പലപ്പോഴും കാരണമാകുന്നു.

എന്തൊക്കെയാണ് ഒരു കാരണവശാലും മുഖത്ത് തേക്കാന്‍ പാടില്ലാത്ത വസ്തുക്കള്‍ എന്ന് നോക്കാം. ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും ഇത്തരം വസ്തുക്കളുടെ ഉപയോഗം കാരണമാവുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത് സൗന്ദര്യത്തിനും വില്ലനാവുന്ന ഒരു അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കാം.

ഷാമ്പൂ

ഷാമ്പൂ

കേശസംരക്ഷണത്തിനായി ഷാമ്പൂ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഷാമ്പൂ തലയില്‍ ഉപയോഗിക്കുമ്പോള്‍ ഇത് മുഖത്ത് വീഴുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതാവട്ടെ പലപ്പോഴും ചര്‍മ്മത്തില്‍ പല തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഷാമ്പൂ ഉണ്ടാക്കിയിരിക്കുന്നത് പലപ്പോഴും വ്യത്യസ്തമായ മോളിക്ക്യൂളുകള്‍ കൊണ്ടാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തില്‍ ഉള്ളതായിരിക്കും. അതുകൊണ്ട് ഒരിക്കലും മുടിയില്‍ തേക്കുന്ന ഷാമ്പൂ ഒരിക്കലും മുഖത്ത് ആവാതെ ശ്രദ്ധിക്കണം.

ഹെയര്‍ കളര്‍

ഹെയര്‍ കളര്‍

പലരും ഹെയര്‍ കളര്‍ ചെയ്യാറുണ്ട്. ഹെയര്‍ കളര്‍ മാത്രമല്ല നരച്ച മുടിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഡൈ ചെയ്യുന്നവരും ഉണ്ട്. എന്നാല്‍ ഇത് ഒരു കാരണവശാലും മുഖത്ത് ആവാതെ നോക്കണം. കാരണം ഇത് ചര്‍മ്മത്തിന് വളരെ ദോഷമുണ്ടാക്കുന്ന ഒന്നാണ് എന്നതാണ് സത്യം. പലരും മുടിയുടേയും പുരികത്തിന്റേയും നിറം ഒരു പോലെ ആക്കുന്നതിന് വേണ്ടി നിറം കൊടുക്കുന്നവരുണ്ട്. എന്നാല്‍ ഇതെല്ലാം ചര്‍മ്മത്തിന് വളരെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിലരില്‍ ഇത് മുഖം പൊള്ളിപ്പോവുന്നതിന് വരെ കാരണമാകുന്നു. അതുകൊണ്ട് ഹെയര്‍ കളര്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

ഹെയര്‍ സ്‌പ്രേ

ഹെയര്‍ സ്‌പ്രേ

മുടിയില്‍ പരീക്ഷണങ്ങള്‍ നടത്താത്തവര്‍ ചുരുക്കമായിരിക്കും. ഇതിന്റെ ഫലമായി മുടി പാറിപ്പറന്ന് നടക്കുന്നത് കൊണ്ട് പലപ്പോഴും അത് മുടിയുടെ ഭംഗി ഇല്ലാതാക്കുന്നു. എന്നാല്‍ മുടിയെ ഒതുക്കി നിര്‍ത്തുന്നതിന് പലരും ഹെയര്‍സ്‌പ്രേ ഉപയോഗിക്കുന്നു. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിലൂടെ അത് മുടിക്ക് പല വിധത്തില്‍ ആകര്‍ഷണം നല്‍കുന്നു. എന്നാല്‍ ഒരിക്കലും ഇത് മുടിയില്‍ നിന്നും മുഖത്തേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഹെയര്‍സ്‌പ്രേ മുഖത്തായാല്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ചര്‍മ്മത്തിന് വില്ലനാവുന്ന പല ചര്‍മ്മ രോഗങ്ങള്‍ക്കും ഇത് തുടക്കമാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം.

 ബോഡി ലോഷന്‍

ബോഡി ലോഷന്‍

ശരീരത്തിന്റെ ഓരോ ഭാഗവും മറ്റുള്ള ഭാഗങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് തന്നെ പരിചരണവും അത്തരത്തില്‍ തന്നെ ആയിരിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ബോഡി ലോഷന്‍ ഇത്തരത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഒന്നാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ശരീര സംരക്ഷണത്തിന് ബോഡി ലോഷന്‍ ഉപയോഗിക്കാം. എന്നാല്‍ പലരും അത് മുഖത്തും തേക്കുന്നവരുണ്ട്. എന്നാല്‍ ഇത് തേക്കുന്നത് പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ ചില്ലറയല്ല. ഒരിക്കലും ബോഡി ലോഷന്‍ മുഖത്ത് തേക്കരുത്. അതിനായി മോയ്‌സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കാവുന്നതാണ്.

പാദസംരക്ഷണത്തിന് ക്രീം

പാദസംരക്ഷണത്തിന് ക്രീം

ഫൂട്ട് ക്രീം ഉപയോഗിക്കുന്നവരും ചില്ലറയല്ല. പാദ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും കാലിന്റെ സോഫ്റ്റ്‌നസ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു ഫൂട്ട് ക്രീം. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഒരിക്കലും ഫൂട്ട് ക്രീം മുഖത്ത് തേക്കരുത്. കാരണം ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാലിനേക്കാള്‍ വളരെയധികം സെന്‍സിറ്റീവ് ആയ ചര്‍മ്മമാണ് പലപ്പോഴും മുഖത്തേത്. അതുകൊണ്ട് തന്നെ കാലില്‍ ഉപയോഗിക്കുന്ന ക്രീം ഒരു കാരണവശാലും മുഖത്ത് ഉപയോഗിക്കരുത്.

സ്‌പ്രേ

സ്‌പ്രേ

ബോഡി സ്‌പ്രേ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് ഒരിക്കലും മുഖത്ത് അടിക്കരുത്. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചര്‍മ്മത്തിന് എപ്പോഴും ശ്വസിക്കുന്നതിനുള്ള ഇട നല്‍കണം. എന്നാല്‍ സ്‌പ്രേ മുഖത്ത് ആവുന്നതിലൂടെ അതിനുള്ള സാധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഇതിലൂടെ ചര്‍മ്മം അടഞ്ഞ് പോവുന്നു. ഇത് പല വിധത്തിലുള്ള ചര്‍മ്മ പ്രതിസന്ധികളിലേക്ക് മുഖ ചര്‍മ്മത്തെ നയിക്കുന്നു.

നെയില്‍ പോളിഷ്

നെയില്‍ പോളിഷ്

നെയില്‍ പോളിഷ് ഇട്ട് നഖം നല്ലതു പോലെ ഭംഗിയുള്ളതാക്കി വെക്കുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കുക. എന്നാല്‍ നെയില്‍ പോളിഷ് ഇടുമ്പോള്‍ അത് ഒരിക്കലും മുഖത്തോ ശരീരത്തിന്റെ മറ്റ് ചര്‍മ്മ ഭാഗങ്ങളിലോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് മുഖത്തായാല്‍ മുഖം പൊള്ളും എന്ന കാര്യത്തില്‍ സംശയം വേണ്ട. പരീക്ഷണങ്ങള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍ അതൊരിക്കലും മുഖത്തായിരിക്കരുത് എന്ന കാര്യം ശ്രദ്ധിക്കണം. അല്ലെങ്കില്‍ മുഖം വൃത്തികേടാവും.

മയോണൈസ്

മയോണൈസ്

മുടിക്ക് വളരെയധികം സഹായകമാവുന്ന ഒന്നാണ് മയോണൈസ്. എന്നാല്‍ ഇത് പലപ്പോഴും അല്‍പം ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ഇതിലുള്ള അസിഡിക് ഘടകങ്ങള്‍ ചര്‍മ്മത്തില്‍ വില്ലനാവുന്നു. അതുകൊണ്ട് മുടിയില്‍ മയോണൈസ് തേക്കുമ്പോള്‍ ഒരിക്കലും മുഖത്താവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇനി അഥവാ മുകളില്‍ പറഞ്ഞ വസ്തുക്കളെല്ലാം ചര്‍മ്മത്തില്‍ എവിടെയെങ്കിലും ആയാല്‍ ഉടനേ തന്നെ ഇത് തുടച്ച് കളയുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കും.

X
Desktop Bottom Promotion