Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
ഒലീവ് ഓയിലിന്റെ ആര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍
സൗന്ദര്യസംരക്ഷണത്തിന് ഒലീവ് ഓയില്‍ പല വിധത്തില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് സൗന്ദര്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും സൗന്ദര്യത്തിനുണ്ടാക്കുന്ന ഗുണങ്ങളുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഒലീവ് ഓയില്‍. മുഖത്തെ ചുളിവ് മാറ്റുന്നതിനും മുഖത്തിന് തിളക്കം നല്‍കുന്നതിനും എല്ലാം സഹായിക്കുന്നു ഒലീവ് ഓയില്‍. പ്രായാധിക്യം മൂലം മുഖത്തുണ്ടാവുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ മികച്ച് നില്‍ക്കുന്നു ഒലീവ് ഓയില്‍.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കാന്‍ ഒരു തുള്ളി ഒലീവ് ഓയില്‍ മതി. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം മികച്ചതാണ് ഒലീവ് ഓയില്‍. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം ഗുണം ചെയ്യുന്നു എന്ന് പലപ്പോഴും അറിയുകയില്ല. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. എന്നാല്‍ പലപ്പോഴും പല തെറ്റുകളും നമ്മുടെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. ചെറുപ്പക്കാരിലാണ് മുടി നരക്കുന്നതും തല നരക്കുന്നതും തുടങ്ങി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ എന്നും പ്രകൃതിദത്തം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒലീവ് ഓയിലിന് കഴിയും. ഒലീവ് ഓയിലിലൂടെ അകാല വാര്‍ദ്ധക്യം അകാല നര എന്ന പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.

മുഖത്തെ ചുളിവിന്
പ്രായത്തിന്റെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് മുഖം. മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു ഒലീവ് ഓയില്‍. ഇത് മുഖത്തെ പ്രായത്തിന്റെ ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കി മുഖത്തിന് നല്ല തിളക്കവും ആരോഗ്യവും ഉന്‍മേഷവും നല്‍കുന്നു. അതിന് പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് പുരട്ടിയാല്‍ മതി. ഇത് എല്ലാ വിധത്തിലും മുഖത്തെ ചുളിവിന് ആശ്വാസം നല്‍കുന്നു.

മുടി വളരാന്‍
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വെളിച്ചെണ്ണയെ കവച്ച് വെക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്കും കേശസംബന്ധമായ ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഒലീവ് ഓയില്‍. മുടി വളരുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഒലീവ് ഓയില്‍ മികച്ചതാണ്. 20 മിനിട്ട് നേരത്തേക്ക് മുടിയില്‍ ഒലീവ് ഓയില്‍ നല്ല രീതിയില്‍ മസാജ് ചെയ്യുക. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

നഖത്തിന്റെ ആരോഗ്യം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കി വിടാനാവാത്തതാണ് നഖത്തിന്റെ ആരോഗ്യം. നഖത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നതിന് ഒലീവ് ഓയില്‍ മികച്ചതാണ്. ഇത് നഖം പൊട്ടിപ്പോവാതെയും നല്ല തിളക്കമുള്ള നഖത്തിനും സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ നഖങ്ങളില്‍ പുരട്ടിയാല്‍ മതി. ഇത് നഖങ്ങള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

മുഖത്തെ പാടുകള്‍
പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്ത പാടുകള്‍. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍. ഇത് തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി.
മൂന്ന് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ അല്‍പം ചൂടാക്കി മുഖത്ത് പുരട്ടുക. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ ഇല്ലാതാക്കുന്നു.

മോയ്സ്ചുറൈസര്‍
സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഒലീവ് ഓയില്‍. ഇത് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നു. മുഖത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഒലീവ് ഓയില്‍ സ്ഥിരമായി ഉപയോഗിക്കുക.

ചുവന്ന ചുണ്ടിന്
ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഒലീവ് ഓയില്‍ പുരട്ടാവുന്നതാണ്. ഇത് ചുണ്ടിന്റെ കറുപ്പ് നിറം ഇല്ലാതാക്കി നല്ല നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.സ്ഥിരമായി ഒലീവ് ഓയില്‍ ചുണ്ടില്‍ പുരട്ടിക്കോളൂ. ഇത് ചുണ്ടിന് നിറം നല്‍കുന്നു. മാത്രമല്ല നല്ല മൃദുലമായ ചുണ്ടുകളും നല്‍കുന്നു.

അമിത കൊഴുപ്പിന് പരിഹാരം
പലപ്പോഴും ശരീരത്തില്‍ അവിടെയും ഇവിയെടുമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പ്രായം കൂടുതല്‍ തോന്നിക്കുന്നതിന് കാരണമാകുന്നു. അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാുകയും ചെയ്യുന്നു.

വിണ്ടു കീറുന്നതിന് പരിഹാരം
ചെറിയ പാത്രത്തില്‍ അല്‍പം ഒലീവ് ഓയില്‍ എടുത്ത് അല്‍പം ഗ്ലിസറിനും മിക്‌സ് ചെയ്ത് പാദങ്ങള്‍ വിണ്ടു കീറിയ സ്ഥലത്ത് പുരട്ടി നോക്കൂ. ഇത് വിണ്ടും കീറല്‍ തടഞ്ഞ് നല്ല ഭംഗിയുള്ള കാലുകള്‍ നല്‍കുന്നു.

മുടി വളരാന്‍
മുടി സംരക്ഷണത്തിന്റെ കാര്യത്തിലും ഒലീവ് ഓയില്‍ മികച്ചു തന്നെ നില്‍ക്കുന്നു. ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മിക്‌സ് ചെയ്ത് പുരട്ടുക. നന്നായി മസ്സാജ് ചെയ്തതിനു ശേഷം മുപ്പത് മിനിട്ടിനു ശേഷം കഴുകിക്കളയുക.

അകാല നര
പ്രായാധിക്യത്തിന്റെ കാര്യത്തില്‍ വളരെയധികം ടെന്‍ഷനുണ്ടാക്കുന്ന ഒന്നാണ് അകാല നര. ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്നു ഒലീവ് ഓയില്‍. ഇത് കൊണ്ട് അകാല നരയെ പ്രതിരോധിക്കുകയും ആരോഗ്യമുള്ള മുടി നല്‍കുകയും ചെയ്യാവുന്നതാണ്.



Click it and Unblock the Notifications











