For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ ഏത് അഴുക്കിനേയും നീക്കാന്‍ നിമിഷനേരം

ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് പല്ലിന് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു

|

ചിരിയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണം. ഒരു വിദ്വേഷവും വെറുപ്പും ഇല്ലാതെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇതിന് കഴിയുന്നില്ല. പലപ്പോഴും ആത്മവിശ്വാസം കെടുത്തുന്നത് പല്ലാണ്. പല്ലിലെ കറയും മറ്റ് ദന്ത പ്രശ്‌നങ്ങളും പല വിധത്തില്‍ നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ പല്ലിലെ കറ കളയാന്‍ ദന്തഡോക്ടറെ സമീപിക്കേണ്ട അവസ്ഥ നമ്മളില്‍ പലരിലും ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കും പല്ലിലെ കറയും ഇല്ലാതാക്കാന്‍ സഹായിക്കും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് പല്ലിനെ ആരോഗ്യമുള്ളതാക്കുന്നതിനും പല്ലിന് നിറവും തിളക്കവും നല്‍കാനും സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമുക്ക് ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ പല്ലിലെ നിറം നഷ്ടപ്പെടാവുന്നതാണ്. പല്ല് വൃത്തിയായി തേക്കാതിരിക്കുക, ഭക്ഷണ ശേഷം പല്ല് ക്ലീന്‍ ചെയ്യാതിരിക്കുക, കടുപ്പം കൂടിയ ചായയും കാപ്പിയും കുടിക്കുക, കോള കുടിക്കുക, പുകയില തുടങ്ങിയവയെല്ലാം പല്ലിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

പല്ലിലടിഞ്ഞ് കൂടിയ ഈ വൃത്തികേട് ഇനിയില്ലപല്ലിലടിഞ്ഞ് കൂടിയ ഈ വൃത്തികേട് ഇനിയില്ല

എന്നിരുന്നാലും ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാനും പല്ലിന് ആരോഗ്യവും സൗന്ദര്യവും തിളക്കവും നല്‍കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താഴെ പറയുന്ന ഇത്തരത്തിലുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് പല്ലിന് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു. ഏതൊക്കെയാണ് ആ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത് എങ്ങനെയെല്ലാം പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം.

ഉപ്പും നാരങ്ങയും

ഉപ്പും നാരങ്ങയും

ഉപ്പും നാരങ്ങയും കൂട്ടി പല്ല് തേച്ചാല്‍ അത് എല്ലാ വിധത്തിലുള്ള ദന്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ഇത് പല്ലിലെ മഞ്ഞപ്പ് മാറി പല്ലിന് തിളക്കവും നിറവും നല്‍കുന്നു. മാത്രമല്ല അടിഞ്ഞ് കൂടിയിട്ടുള്ള കറയെ ഇല്ലാതാക്കുന്നതിനും ഉപ്പും നാരങ്ങയും സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരിന് അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് രാവിലേയും വൈകിട്ടും ചെയ്യാം. ഏത് മഞ്ഞപ്പല്ലും നല്ല തൂവെള്ള നിറമായി മാറും.

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാം. നല്ലൊരു മൗത്ത് വാഷ് ആയി ഗ്രാമ്പൂ ഓയില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അല്‍പം ഗ്രാമ്പൂ എടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് അത് കൊണ്ട് വായ് നിത്യവും കഴുകുക. ഇത് എല്ലാ വിധത്തിലും പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും ബലം നല്‍കുന്നതിനും സഹായിക്കുന്നു.

 ഗ്രാമ്പൂ മൗത്ത് വാഷ്

ഗ്രാമ്പൂ മൗത്ത് വാഷ്

ഗ്രാമ്പൂ എണ്ണയെക്കൂടാതെ ഗ്രാമ്പൂ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പല്ലിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള പല്ലിന്റെ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമാണ് ഇത്.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം പല്ലിന് മുകളില്‍ നല്ലതു പോലെ ഉരസുക. ഇത് അഞ്ച് മിനിട്ടെങ്കിലും ശീലമാക്കുക. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ഇതിലൂടെ പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിന്റെ മഞ്ഞനിറം ഇല്ലാതാക്കുകയും പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പഴത്തൊലി

പഴത്തൊലി

പഴത്തൊലി കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇതിലുള്ള പൊട്ടാസ്യം,മാംഗനീസ് എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്. പല്ലിന്റെ മഞ്ഞ നിറം മാത്രമല്ല പല്ലിന്റെ കറയേയും ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. 15 മിനിട്ടോളം ഇത് പല്ലില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്.

 കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

പേസ്റ്റില്‍ അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ് കര്‍പ്പൂര തുളസി. അത്രയേറെ പല്ലിന്റെ ആരോഗ്യത്തിന് കര്‍പ്പൂര തുളസി സഹായിക്കുന്നു. കര്‍പ്പൂര തുളസി കൊണ്ട് പല്ല് തേക്കുന്നതും നല്ലൊരു മൗത്ത് വാഷ് ആയി ഉപയോഗിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തില്‍ പല്ലിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നു.

 കടുകെണ്ണയും ഉപ്പും

കടുകെണ്ണയും ഉപ്പും

കടുകെണ്ണയും ഉപ്പും ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കടുകെണ്ണയും ഉപ്പും മിക്‌സ് ചെയ്ത് പല്ല് തേക്കുക. എന്നും രാവിലേയും വൈകിട്ടും തേക്കുക. പെട്ടെന്ന് തന്നെ ഇത് ഫലം കാണാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരം കാണാന്‍ സഹായിക്കുന്നു കടുകെണ്ണയും ഉപ്പും.

ചീര

ചീര

പല്ലിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ചീരയോ? എന്നാല്‍ സത്യമാണ്. പല്ലിന്റെ നിറവും തിളക്കവും വീണ്ടെടുക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് ചീര. ചീര കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കും. ചീരയുടെ ഇല കൊണ്ട് പല്ല് തേക്കുന്നതും ചീര ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും എല്ലാം പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

pinterest

pinterest

English summary

Natural ways for white glowing teeth

In this article we are going to discuss the best natural ways to whiten your teeth. Here are some home remedies for glowing teeth
X
Desktop Bottom Promotion