For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലുണ്ണി കളയാന്‍ ഒരു സ്പൂണ്‍ ആവണക്കെണ്ണ

|

ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലപ്പോഴും വില്ലനാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പാലുണ്ണി. ചര്‍മ്മത്തിന് പുറത്തുണ്ടാവുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് ഇത്. ഒരു കുരു പോലെ ഇത് കാണപ്പെടുന്നു. എന്നാല്‍ ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കാരണം ഇത് ചര്‍മ്മത്തില്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വ്യാപിക്കുന്നു. ഇതിന് പരിഹാരം ഉടന്‍ കണ്ടില്ലെങ്കില്‍ അത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ചര്‍മ്മ രോഗവിദഗ്ധനെ കാണുന്നതിന് മുന്‍പ് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

തൊലിപ്പുറത്താണ് പാലുണ്ണി കാണപ്പെടുന്നത്. പലപ്പോഴും കഴുത്തിലും കണ്ണിനിരുവശത്തും ഒക്കെയാണ് ഇത് കാണപ്പെടുന്നത്. വൈറസ് ആണ് ഇതുണ്ടാക്കുന്നത്. എന്നാല്‍ നുള്ളിപ്പറിക്കാന്‍ ശ്രമിച്ചാല്‍ ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു സാഹസത്തിന് ആരും മുതിരരുത്. സൂര്യപ്രകാശം കൂടുതല്‍ കൊള്ളുന്നത് പലപ്പോഴും പാലുണ്ണി ഉണ്ടാവാനുള്ള കാരണങ്ങളില്‍ ഒന്നാണ്. വൈറസ് ആയതു കൊണ്ട് തന്നെ ഇത് പടരുന്നതിന് വളരെ എളുപ്പമാണ്. രണ്ട് തരത്തിലുള്ള പാലുണ്ണിയാണ് പ്രധാനമായും ഉള്ളത്. ഇതിനെ വേണ്ടത്ര പ്രാധാന്യത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. രാസവസ്തുക്കളുടെ ഉപയോഗവും പാലുണ്ണി ഉണ്ടാവുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അത് അസ്വസ്ഥതകളും ചര്‍മ പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

മുഖത്തെ രോമത്തിന് വിട നല്‍കാം, വേദനയില്ലാതെമുഖത്തെ രോമത്തിന് വിട നല്‍കാം, വേദനയില്ലാതെ

പലപ്പോഴും ബ്യൂട്ടിപാര്‍ലറുകള്‍ തേടി ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. എന്തൊക്കെയാണ് മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളേയും നമുക്ക് വേരോടെ പിഴുതു മാറ്റാം. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ പഞ്ഞി മുക്കി അരിമ്പാറയോ പാലുണ്ണിയോ ഉള്ള സ്ഥലത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഇത് എടുത്ത് മാറ്റാം. പഞ്ഞിയോടൊപ്പം പാലുണ്ണിയും പിഴുത് പോരുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു വെളുത്തുള്ളി. പാലുണ്ണിക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി ഉത്തമമാണ്. വെളുത്തുള്ളി ഇവ മാറ്റാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. അല്‍പം വെളുത്തുള്ളി ചതച്ച് ഇത്തരം പ്രശ്നങ്ങളുള്ള ഭാഗത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് അമര്‍ത്തി ഒട്ടിച്ചു വെയ്ക്കുക. ഇത് ദിവസം രണ്ട് നേരം ചെയ്യുക. അല്‍പ സമയത്തിനു ശേഷം ഇവ ഇളകി പോരുന്നതാണ്. ഇത് പിന്നീട് പാലുണ്ണി ഉണ്ടാവാതിരിക്കുന്നതിനും സഹായിക്കുന്നു.

 വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴവും പഴത്തിന്റെ തോലും ഒരു പോലെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്നതു തന്നെ കാര്യം. വാഴപ്പഴത്തിന്റെ തോല്‍ ഇത്തരം പ്രശ്നങ്ങളുള്ള ഭാഗത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കാം. പിറ്റേ ദിവസം രാവിലെ ഇത് മാറ്റാവുന്നതാണ്. ഇത് പാലുണ്ണി പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍ വാഴ പലപ്പോഴും അവസാന വാക്കാണ്. സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ നെടുകെ പിളര്‍ന്ന് മുഖത്ത് ഉരസുക. 15 മിനിട്ട് നേരം മൂന്ന് നേരം ഇങ്ങനെ ചെയ്യുക. പാലുണ്ണി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കറ്റാര്‍ വാഴ മികച്ചതാണ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലും ഇത്തരം പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ആന്റിബാക്ടീരിയല്‍ പവര്‍ ഉള്ളത് കൊണ്ട് തന്നെ പലപ്പോഴും ഇതിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് മുന്നിലാണ് ടീ ട്രീ ഓയില്‍. പൂര്‍ണമായും പാലുണ്ണിയെ ഇല്ലാതാക്കാന്‍ ടീ ട്രീ ഓയില്‍ മികച്ചതാണ്. ഏത് വിധത്തിലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളിലൂടെ പാലുണ്ണി ഇല്ലാതാക്കാം.

 പപ്പായ

പപ്പായ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് പപ്പായ. നന്നായി പഴുക്കാത്ത പപ്പായയുടെ കറ അരിമ്പാറയും പാലുണ്ണിയും കറുത്ത പുള്ളികളും ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് തന്നെ പരിഹാരമാകും. പഴുത്ത പപ്പായയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ്. ചര്‍മ്മത്തിന് നിറം നല്‍കുന്ന കാര്യത്തില്‍ പപ്പായ മികച്ചതാണ്.

തുളസിയില

തുളസിയില

ആത്മീയ കാര്യങ്ങള്‍ക്ക് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും തുളസി മുന്നിലാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം ഇതിലൂടെ. പാലുണ്ണിയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തുളസി നീര് ഉത്തമമാണ്. തുളസിയിലയിലും ഇതിനെ പ്രതിരോധിയ്ക്കാനുള്ള മരുന്നുണ്ട്. തുളസിയില പിഴിഞ്ഞ് അതിന്റെ നീര് ഇത്തരം പ്രശ്നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ തേച്ചു പിടിപ്പിക്കുക. ഇത് മണിക്കൂറുകള്‍ കൊണ്ട് തന്നെ അരിമ്പാറയേയും പാലുണ്ണിയേയും മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ ഇത്തരത്തില്‍ നല്ലൊരു സൗന്ദര്യ സംരക്ഷണ സഹായിയാണ്. ആവണക്കെണ്ണ ഉപയോഗിച്ച് ഇതിനു മുകളില്‍ തടവിയാല്‍ മതി പാലുണ്ണി പൂര്‍ണമായും കൊഴിഞ്ഞ് പോവുന്നു. ഇത്തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ പൂര്‍ണമായും മാറ്റുന്നതിന് സഹായിക്കുന്നു.

English summary

Natural remedies to remove skin tag permanently

here are some home remedies to remove skin tag easily, read on.
X
Desktop Bottom Promotion