Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
സ്വകാര്യഭാഗത്തെ ചൊറിച്ചില്‍ അസഹനീയമോ,പരിഹാരമിതാ
പല സ്ത്രീകളേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് പലപ്പോഴും സ്വകാര്യഭാഗത്തുണ്ടാവുന്ന ചൊറിച്ചില്‍. യീസ്റ്റ് ഇന്ഫെക്ഷന് മൂലമാണ് പല സ്ത്രീകളിലും ഇതുണ്ടാവുന്നത്. എന്നാല്‍ ഇത് ചില്ലറയൊന്നുമല്ല സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളെ ഗൗരവത്തോടെ കാണാത്തത് സ്ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെയെല്ലാം പെട്ടെന്ന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
ഒരിക്കലും പുറത്ത് പറയാനുള്ള മടി കൊണ്ട് ഇത്തരം കാര്യങ്ങള്‍ മൂടി വെക്കരുത്. കാരണം ഇത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കും എന്നുള്ളത് കൊണ്ട് തന്നെയാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്.
ഒരിക്കലും ഇത്തരം പ്രതിസന്ധികളെ നിസ്സാരമായി കാണരുത്. കാരണം അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല എന്നത് തന്നെ കാര്യം. സ്വകാര്യഭാഗത്തുണ്ടാവുന്ന ഇത്തരം ചൊറിച്ചിലുകളും അണുബാധകളും സ്ത്രീകളുടെ ആത്മവിശ്വാസത്തെ വളരെ കാര്യമായി തന്നെ ബാധിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് അറിഞ്ഞിരിക്കണം.
പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് തന്നെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കുന്നു. എന്തൊക്കെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാം എന്ന് നോക്കാം.

നല്ല പുളിയുള്ള തൈര്
നല്ല പുളിയുള്ള തൈര് കഴിക്കുന്നത് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയാണ്. ഇതിലുള്ള പ്രോബയോട്ടിക് ഘടകങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള ബാക്ടീരിയകളെ സ്ത്രീകളുടെ സ്വകാര്യഭാഗത്ത് വളരാന്‍ അനുവദിക്കുന്നു. മാത്രമല്ല ഇത് ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നതിനും മികച്ച് നില്ക്കുന്ന ഒന്നാണ്. നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഏത് ഫംഗസ് ബാധയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ബോറിക് ആസിഡ്
ബോറിക് ആസിഡ് എന്ന് പറയുന്നത് നല്ല ശക്തമായ ഒരു ആന്റിസെപ്റ്റിക് ആണ്. ഇത് യീസ്റ്റ് ഇന്‍ഫെക്ഷനെ തടുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് സൂക്ഷിച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്പം ബോറിക് ആസിഡ് എടുത്ത് അതിന്റെ മൂന്നിരട്ടി വെള്ളത്തില്‍ കലര്‍ത്തി വേണം ചൊറിച്ചിലുള്ള ഭാഗത്ത് കഴുകാന്‍. ഇത് യീസ്റ്റ് ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ ഇത്തരം പ്രതിസന്ധികളെ അലട്ടുന്ന കാര്യത്തില്‍ വളരെയധികം മുന്നിലാണ്. ധാരാളം ആരോഗ്യ ഗുണങ്ങളും വെളിച്ചെണ്ണക്കുണ്ട്. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല കേശസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനും എല്ലാം കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ സ്വകാര്യഭാഗത്ത് മസ്സാജ് ചെയ്യുന്നത് ഇത്തരം പ്രതിസന്ധികളെയും യീസ്റ്റ് ഇന്‍ഫെക്ഷനേയും ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ടീ ട്രീ ഓയില്‍
നമ്മുടെ നാട്ടിന് പുറങ്ങളില്‍ വളരെ വിരളമായാണ് ലഭിക്കുക എന്നുണ്ടെങ്കിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ് ഇത്. ഇത് ബാക്ടീരിയയേയും ഇന്ഫെക്ഷന് കാരണമാകുന്ന പല വൈറസുകളേയും ഇല്ലാതാക്കാന്‍ മികച്ചതാണ്. ഇന്ഫെക്ഷന് ഉള്ള സ്ഥലത്ത് അല്പം ടീ ട്രീ ഓയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് യീസ്റ്റ് ഇന്‍ഫെക്ഷനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ ചര്‍മ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ഇന്നത്തെ കാലത്ത് എല്ലാവര്ക്കും പരിചയമുള്ള ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് അതില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് സ്വകാര്യഭാഗം കഴുകുക. ഇത് യീസ്റ്റ് ഇന്‍ഫെക്ഷനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം നല്കുന്നു.

വെളുത്തുള്ളി
വെളുത്തുള്ളി കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് സ്വകാര്യഭാഗം കഴുകി വൃത്തിയാക്കുക. മാത്രമല്ല കൂടുതല്‍ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. ഇത് രണ്ടും ചെയ്യുന്നത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ വേണ്ടി വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.

ഹൈഡ്രജന്‍ പെറോക്സൈഡ്
ഹൈഡ്രജന്‍ പെറോക്സൈഡ് കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇതിലുള്ള ആന്റിസെപ്റ്റിക് ഗുണം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്പം ഹൈഡ്രജന്‍ പെറോക്സൈഡ് എടുത്ത് വെള്ളത്തില്‍ നല്ലതു പോലെ മിക്സ് ചെയ്ത് ഇത് സ്വകാര്യഭാഗം കഴുകുന്നതിനായി ഉപയോഗിക്കുക. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം കൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. പലരിലും രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് ഇത്തരം പ്രതിസന്ധികള്‍ തലപൊക്കുന്നത്. എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. നെല്ലിക്ക, ഓറഞ്ച്, നാരങ്ങ എന്നിവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക. ഇതെല്ലാം യീസ്റ്റ് ഇന്‍ഫെക്ഷനെ ഒരു പരിധി വരെ തടയുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
