Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
കൈയ്യിലെ ചര്‍മ്മം അടര്‍ന്നു പോരുന്നുവോ, പരിഹാരമിതാ
സൗന്ദര്യസംരക്ഷണവും ആരോഗ്യ സംരക്ഷണവും ശരീരത്തില്‍ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇത് രണ്ടും കൃത്യമാണെങ്കില്‍ മാത്രമേ നമ്മുടെ ആരോഗ്യം തൃപ്തികരമായി മാറുകയുള്ളൂ. എന്നാല്‍ പലപ്പോഴും ചര്‍മസംരക്ഷണം മുഖത്ത് മാത്രമായി ഒതുങ്ങിപ്പോവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങള്‍ ഇത് മൂലം അനുഭവിക്കുന്നുമുണ്ട്. ചര്‍മസംരക്ഷണത്തില്‍ പ്രശ്നങ്ങള്‍ പല വിധത്തിലാണ്. ചെറുതെന്ന് കരുതുന്ന പ്രശ്നങ്ങള്‍ പോലും പലപ്പോഴും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.
ഉള്ളം കൈയ്യിലെ ചര്‍മ്മം അടര്‍ന്നു പോരുന്നതാണ് ചര്‍മ്മ പ്രശ്നങ്ങളില്‍ പ്രധാന പ്രശ്നം. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത പ്രശ്നം തന്നെയാണ് ഇത്. ഉള്ളം കൈയ്യിലെ തോല് അടര്‍ന്നു പോരുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് അല്ലെങ്കില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.
ചര്‍മ്മ രോഗങ്ങളായ എക്സിമ, സോറിയാസിസ്, കെമിക്കല്‍ കലര്‍ന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്. എന്നാല്‍ എന്താണ് ഇതിനെ ഇല്ലാതാക്കുന്നതിനുള്ള പ്രതിവിധി എന്ന് പലര്‍ക്കും അറിയില്ല. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഏത് വിധത്തിലും ഈ ചര്‍മ്മ പ്രശ്നത്തിന് പൂര്‍ണമായും പരിഹാരം നല്കുന്നു.

ഓട്സ് തെറാപ്പി
ഓട്സ് കൊണ്ടും ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാം. അതിനായി അല്പം ഓട്സ് എടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ഈ ബൗളിലേക്ക് കൈ 15 മിനിട്ടോളം മുക്കി വെക്കണം. പതിനഞ്ച് മിനിട്ടിനു ശേഷം കൈ എടുത്ത് തുടക്കാവുന്നതാണ്. ദിവസവും ഇത് ചെയ്യണം. ഇത്തരത്തില്‍ ചെയ്യുന്നത് കൈയ്യിലെ വരള്‍ച്ച മാറ്റി വരണ്ട ചര്‍മ്മത്തിന് പകരം നല്ല സോഫ്റ്റ് ആയ ചര്‍മ്മം നല്കുന്നു.

തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിയെ പെട്ടെന്ന് ഇല്ലാതാക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തേങ്ങാപ്പാല്‍ പിഴിഞ്ഞ് ്അതില്‍ കൈമുക്കി പതിനഞ്ച് മിനിട്ടോളം വെക്കുക. ഇത് അല്പസമയം കഴിഞ്ഞ് കഴുകിക്കളഞ്ഞ് നല്ലൊരു മോയ്സ്ചുറൈസര്‍ പുരട്ടുക. ഇത്തരത്തില്‍ ചെയ്യുന്നത് ഉള്ളം കൈയ്യിലെ ചര്‍മ്മം അടര്‍ന്നു പോരുന്നതിന് സഹായിക്കുന്നു. എത്രത്തോളം ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേങ്ങാപ്പാല്‍.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് പരിഹരിക്കാവുന്നതാണ്. വെളിച്ചെണ്ണ കൊണ്ട് ഉള്ളം കൈയ്യില്‍ തടവുക. ഇത് പതിനഞ്ച് മിനിട്ടോളം ചെയ്യണം. ഇത്തരത്തില്‍ ചെയ്യുന്നത് കൈയ്യിലെ വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഉള്ളം കൈയ്യിലെ ചര്‍മ്മം വരണ്ടതാക്കി മാറ്റുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ദിവസവും ഇത് ചെയ്താല്‍ അത് ചര്‍മ്മത്തിന് ആരോഗ്യവും അടര്‍ന്ന് പോരുന്ന പ്രശ്നത്തിന് പരിഹാരവും നല്കുന്നു.

പഴം
പഴവും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലാണ് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നത്. നല്ലതു പോലെ പഴുത്ത പഴം എടുത്ത് ഇത് കൈയ്യുടെ ഉള്‍വശത്ത് തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഇത് ചെയ്യുന്നത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. അല്പം തേന്‍ മിക്സ് ചെയ്താല്‍ അതിന്റെ ഫലം ഇരട്ടിയാവും. വരണ്ട ചര്‍മ്മം എന്ന പ്രശ്നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ദിവസവും ഇത് ചെയ്ത് നോക്കുക. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാവും.

കുക്കുമ്പര്‍
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച കുക്കുമ്പര്‍ കൊണ്ടും ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. കുക്കുമ്പര്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഇത് കൊണ്ട് ഉള്ളം കൈയ്യില്‍ നല്ലതു പോലെ ഉരസുക. 15 മിനിട്ടോളം ഇത്തരത്തില്‍ ചെയ്യണം. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് ഈ പ്രശ്നത്തിന് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനു ശേഷം മോയ്സ്ചുറൈസര്‍ തേച്ച് പിടിപ്പിക്കണം. ഇത്തരത്തില്‍ ചെയ്യുന്നത് പെട്ടെന്ന് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മോയ്സ്ചുറൈസര്‍
മോയ്സ്ചുറൈസര്‍ ഇത്തരം പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അരമണിക്കൂര്‍ നേരമെങ്കിലും മോയ്സ്ചുറൈസര്‍ തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂര്‍ നേരമെങ്കിലും തേച്ച് പിടിപ്പിക്കണം. അതിനു ശേഷം വേണം കഴുകിക്കളയുന്നതിന്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന് എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൈയ്യിലെ ഇത്തരത്തിലൊരു പ്രതിസന്ധിയ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് ഈ മാര്‍ഗ്ഗം ഏറ്റവും ഉത്തമമാണ്.

വെള്ളം ഉപയോഗിക്കാം
വെള്ളം നമ്മുടെ ജീവിതത്തിലെ അവശ്യ ഘടകങ്ങളില്‍ ഒന്നാണ്. വെള്ളം കഴിഞ്ഞ് മാത്രമേ പ്രതിവിധി ഉള്ളൂ ഏത് കാര്യത്തിനും. ഒരു പാത്രത്തില്‍ വെള്ളം നിറച്ച് പത്ത് മിനിട്ട് നേരം കൈ രണ്ടും വെള്ളത്തില്‍ മുക്കി വെക്കുക. ഇത് നിങ്ങളുടെ കൈയ്യിനെ സോഫ്റ്റ് ആക്കി ഡ്രൈ സ്കിന്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ ഫലം ലഭിക്കുന്നതിന് വേണ്ടി അല്പം തേനും നാരങ്ങ നീരും ചേര്‍ക്കുന്നതും നല്ലതാണ്. പത്ത് മിനിട്ടിനു ശേഷം കൈ എടുത്ത് നല്ലതു പോലെ തുടച്ച് അല്പം മോയ്സ്ചുറൈസര്‍ പുരട്ടുക. ഇത് ദിവസവും ചെയ്യുന്നത് വരണ്ടിരിക്കുന്ന കൈ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications