Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പല്ലിലെ മഞ്ഞ നിറം പൂര്‍ണമായും മാറ്റും കൂട്ട്
ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. ഇത് മാറിക്കിട്ടുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുന്നവര്‍ ചില്ലറയല്ല. കാരണം മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. ആത്മവിശ്വാസം ഇല്ലാതാക്കുന്ന അവസ്ഥയിലാണ് പലപ്പോഴും ഇത്തരം പ്രശ്നത്തെ നാം സീരിയസ് ആയി കാണുന്നത്. ദന്ത ഡോക്ടറെ സമീപിക്കുന്നതിന് മുന്‍പ് നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം. ഇത് പല്ലിന്റെ മഞ്ഞ നിറം പൂര്‍ണമായി മാറ്റുന്നു.
പല്ലിന്റെ മഞ്ഞ നിറം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല്ല് തേച്ച് തന്നെയാണ് ഇതിലൂടെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗം ഉപയോഗിച്ച് പല വിധത്തില്‍ നമുക്ക് പല്ലിലെ കറയും കളഞ്ഞ് മഞ്ഞ നിറത്തെ ഇല്ലാതാക്കാം.ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ കൂടുതല്‍ സമയം ഇരുന്നാലും വായ വൃത്തിയാക്കാത്തതും പലപ്പോഴും ഇത്തരം പ്രതിസന്ധികളെ രൂക്ഷമാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ആത്മവിശ്വാസത്തോടെ ഇനി നിങ്ങള്‍ക്ക് ചിരിക്കാവുന്നതാണ്. വീട്ടില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ക്ക് പരിഹാരം കാണാവുന്നകാണ്. പല്ല് വെളുപ്പിക്കുക മാത്രമല്ല മറ്റ് ദന്തപ്രശ്നങ്ങളില്‍ നിന്ന് പരിഹാരവും കൂടിയാണ് പലപ്പോഴും മഞ്ഞപ്പല്ല്. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ചെറിയ ചില അശ്രദ്ധ മതി പലപ്പോഴും പല്ലിനെ നശിപ്പിക്കാന്‍, പല്ലില്‍ എവിടെയെങ്കിലും ഒരു കേട് വന്നാല്‍ മതി അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് നോക്കാന്‍. പലപ്പോഴും പല്ലിന്റെ സംരക്ഷണം നമ്മുടെ ആരോഗ്യത്തിന്റെ സംരക്ഷണം കൂടിയാവണം.

മഞ്ഞള്‍പ്പൊടി
പല്ലിലെ നിറത്തിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ഇത് കൊണ്ട് നമുക്ക് പല്ലിലെ മഞ്ഞപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അല്പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങ നീരും ഉപ്പും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല വിധത്തില്‍ പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു. പല്ലിന് തിളക്കം നല്കാന് ഉത്തമമാണ് മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും.

ഉപ്പ്
പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് എന്തുകൊണ്ടും മഞ്ഞപ്പല്ലെന്ന പ്രശ്നത്തെ നമുക്ക ഇല്ലാതാക്കാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

പഴത്തിന്റെ തൊലി
ദന്തസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പഴത്തിന്റെ തൊലി. പഴത്തിന്റെ തൊലിയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഏത് മഞ്ഞപ്പല്ലിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു പഴത്തൊലി. ഇതിലടങ്ങിയിട്ടുള്ള മിനറല്‍സും മഗ്നീഷ്യവും പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് വെളുപ്പ് നിറം നല്‍കുന്നതിന് സഹായിക്കുന്നു. മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ച് നോക്കൂ. പെട്ടെന്ന് തന്നെ നമുക്ക് പരിഹാരം കാണാം.

ബേക്കിങ് സോഡയും ചെറുനാരങ്ങയും
ബേക്കിങ് സോഡയില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് പല്ലില്‍ തേക്കാം. കുറച്ചുസമയം കഴിഞ്ഞ് കഴുകികളയാം. ഇതും മഞ്ഞപ്പല്ലിനെ പെട്ടെന്ന് പരിഹാരം നല്കുന്ന ഒന്നാണ്. മാത്രമല്ല പല വിധത്തില്‍ ഇത് പല്ലിന്റെ ആരോഗ്യവും ഉറപ്പും സംരക്ഷിക്കുന്നു.

ആര്യവേപ്പ്
ആര്യവേപ്പിന്റെ ഇല പണ്ട് കാലം മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ്. ആരോഗ്യഗുണം മാത്രമല്ല ആര്യവേപ്പിനുള്ളത് മഞ്ഞപ്പല്ലിനെ വെളുപ്പിക്കുന്നതിനും ആര്യവേപ്പ് ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല ആര്യവേപ്പിന്റെ തണ്ട് കൊണ്ട് രണ്ട് നേരവും പല്ല് തേക്കൂ. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കാരറ്റ്
കാരറ്റ് പച്ചക്കറിയായി മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കാരറ്റ് നീരെടുത്ത് ഇത് കൊണ്ട് പല്ല് തേച്ച് നോക്കൂ. ഒരു രാത്രി കൊണ്ട് തന്നെ നിങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താവുന്നതാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്.

വെളിച്ചെണ്ണ
പല്ലിന് ഇടയിലെ ബാക്ടീരിയകളെ നശിപ്പിക്കാനും പല്ല് വെളുപ്പിക്കാനും വെളിച്ചെണ്ണ പ്രയോഗം സഹായിക്കും. എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേക്കുക. മാത്രമല്ല മഞ്ഞ നിറവും പല്ലിലെ പ്ലേഖും ഇല്ലാതാക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്.

ബേക്കിങ് സോഡയും സ്ട്രോബെറിയും
ബേക്കിങ് സോഡയില്‍ സ്ട്രോബെറിയും ചേര്‍ത്ത് പേസ്റ്റാക്കി പല്ലില്‍ തേക്കുക. പല്ല് വെളുപ്പിക്കാന്‍ മികച്ച വഴിയാണിത്. ഇതിലും നല്ല വഴി നിങ്ങള്‍ക്ക് പല്ല് വെളുപ്പിക്കാന്‍ ലഭിക്കുകയില്ല എന്നതാണ് സത്യം.

ടൂത്ത് പേസ്റ്റിനോടൊപ്പം
നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിങ് സോഡപ്പൊടിയോ, ഉപ്പോ, ഹൈഡ്രജന്‍ പെറോക്സൈഡോ ചേര്‍ത്ത് തേക്കുന്നത് നല്ലതാണ്. പല്ല് തേച്ചതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകുക. ഇതും പല്ല് വെളുപ്പിക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ്.

ചെറു നാരങ്ങ
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല്ലിന്റെ നിറവും മറ്റ് ദന്തപ്രശ്നങ്ങളും നിമിഷ നേരം കൊണ്ട് മാറാന്‍ സഹായിക്കുന്നു ചെറു നാരങ്ങ. രണ്ട് ദിവസം പല്ല് തേച്ച് നോക്കൂ ഇത് എല്ലാ വിധത്തിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നു.

പച്ചക്കറിയും പഴങ്ങളും
നിങ്ങളുടെ ഡയറ്റില്‍ നല്ലയിനം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ഇവ പച്ചയ്ക്ക് കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തിനും നിറവ്യത്യാസത്തിനും ഗുണം ചെയ്യുന്നു. പല്ലിന്റെ മഞ്ഞ നിറം മാറ്റി നല്ല തിളക്കമുള്ള പല്ലുകള്‍ നമുക്ക് ലഭിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
മഞ്ഞപ്പല്ല് മാറ്റാന്‍ ആപ്പിള്‍ വിനീഗര്‍ സഹായിക്കും. ഇത് പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നത്. പല്ലിനെ മഞ്ഞ നിറത്തില്‍ നിന്ന് സംരക്ഷിക്കാന്‍ എന്തുകൊണ്ടും ഉത്തമമായിട്ടുള്ള ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.

തുളസിയില
ധാരാളം ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്നാണ് തുളസിയില. തുളസിയില ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. പല്ലിന്റെ മഞ്ഞ നിറം മാറി വായ് നാറ്റത്തെ അകറ്റാന്‍ സഹായിക്കുന്നു തുളസിയില. തുളസിയില പല്ലിന്റെ മഞ്ഞ നിറം മാറ്റിതരും.

കറുവപ്പട്ട
കറുവപ്പട്ട കൊണ്ട് പല്ലിലെ മഞ്ഞ നിറത്തെ നമുക്ക് ഇല്ലാതാക്കാം. ഇത് പൊടിച്ച് അല്പം ഉപ്പും മിക്സ് ചെയ്ത് തേക്കുക. എല്ലാ വിധത്തിലും ഇത് പല്ലിലെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല എന്നതും കാര്യം.



Click it and Unblock the Notifications
