Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
നഖത്തിലെ ഇന്ഫെക്ഷന് മാറ്റാന്‍ ഒറ്റമൂലികള്‍
കാല്വിരലിലായാലും കൈവിരലിലായാലും നഖങ്ങളില്‍ ഉണ്ടാവുന്ന ഇന്ഫെക്ഷന് പലപ്പോഴും പല വിധത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ കാരണം പലപ്പോഴും അറിയാത്തതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണും മുന്‍പ് കാരണങ്ങള്‍ വളരെ കൃത്യമായി അറിഞ്ഞിരിക്കണം. പല കാരണങ്ങള്‍ കൊണ്ടും നഖങ്ങളില്‍ ഇന്ഫെക്ഷന് ഉണ്ടാവാം. ഈ അണുബാധക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ തേടണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.
നഖത്തില്‍ അണുബാധ ഉണ്ടായാല്‍ ഇത് മറ്റ് നഖങ്ങളിലേക്ക് പകരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് എല്ലാവിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കാരണം ഇന്‍ഫെക്ഷന്റെ യഥാര്‍ത്ഥ കാരണം അറിഞ്ഞാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യമുള്ള നഖത്തിനും സഹായിക്കുന്നു.
പല വിധത്തില്‍ നഖത്തിലുണ്ടാവുന്ന ഇന്ഫെക്ഷന് പരിഹാരം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് എന്താണെന്ന് നോക്കാം. ഇത് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ ആയതിനാല്‍ പേടിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം തന്നെ നമുക്കിടയില്‍ പരിഹാരമുണ്ട്. എന്താണെന്ന് നോക്കാം.

നഖത്തിലെ ഫംഗസ് ബാധ
നഖത്തിലെ ഫംഗസ് ബാധ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും ഫംഗസ് ബാധ എങ്ങനെ ഉണ്ടാവുന്നുവെന്നോ എങ്ങനെയെല്ലാം കൈകാര്യം ചെയ്യണമെന്നോ പലര്‍ക്കും അറിയില്ല. അതാണ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെക്കുറിച്ച് കൃത്യമായ അറിവ് ആദ്യം ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ ഫംഗസ് ബാധക്ക് കൃത്യമായ ചികിത്സയും എടുക്കാന്‍ കഴിയുകയുള്ളൂ.

ഫംഗസ് ബാധിക്കുന്നത്
സാധാരണ സൂക്ഷ്മ ജീവികളെപ്പോലെ ഫംഗസ് നമ്മുടെ ശരീരത്തില്‍ തന്നെ ഉള്ളവയാണ്. എന്നാല്‍ ഇവയുടെ വളര്‍ച്ച കൂടുമ്പോഴാണ് പലപ്പോഴും ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. നഖങ്ങള്‍ക്ക് മുകളിലോ അടിയിലോ ആയിട്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അമിതമായി ഇത്തരം ഫംഗസ് ബാധകള്‍ ഏല്ക്കുമ്പോള് അത് നഖങ്ങളെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു.

കാരണങ്ങള്‍ ഇവയെല്ലാം
ഫംഗസ് ബാധക്ക് പ്രധാന കാരണങ്ങള്‍ എന്തെല്ലാം എന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇറുകിക്കിടക്കുന്ന ചെരിപ്പുകള്‍, ഷൂസുകള്‍, എന്നിവയുടെ ഉപയോഗം ഫംഗസ് ബാധ ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. കുളങ്ങളില്‍ കുളിക്കുന്നവര്‍, ഇറുകിയ ചെരിപ്പുപയോഗിക്കുന്നവര്, പ്രമേഗ രോഗികള്‍, നഖങ്ങള്‍ക്ക് പരിക്കേറ്റവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കെല്ലാം ഫംഗസ് ബാധ വളരെ കൂടുതലാവുന്നതിനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍ ഇവയാണ്
നിങ്ങളില്‍ നഖങ്ങള്‍ക്ക് ഫംഗസ് ബാധ ഏറ്റിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതിനുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ലക്ഷണങ്ങള്‍ നോക്കി മനസ്സിലാക്കി അതിനുള്ള ചികിത്സയാണ് നടത്തേണ്ടത്. എന്നാല്‍ മാത്രമേ അത് ആരോഗ്യമുള്ള നഖം ലഭിക്കുന്നതിന് സഹായിക്കുകയുള്ളൂ. ഇത്തരത്തില്‍ ആരോഗ്യത്തിനും നഖത്തിന്റെ സൗന്ദര്യത്തിനും വില്ലനാവുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ശല്ക്കങ്ങള്
നഖങ്ങള്‍ക്കടിയില്‍ ശല്ക്കങ്ങള് പോലെ കാണപ്പെടുന്നതാണ് ആദ്യലക്ഷണം. അത് കണ്ട് തുടങ്ങിയാല്‍ തന്നെ ഉറപ്പിക്കാം നിങ്ങള്‍ക്ക് ഫംഗസ് ബാധ ഉണ്ടെന്ന കാര്യം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

മഞ്ഞ വരകള്‍
നഖങ്ങള്‍ക്ക് അരികിലായി വെളുത്ത നിറത്തിലോ അല്ലെങ്കില്‍ മഞ്ഞ നിറത്തിലോ ഉള്ള വരകള്‍ കാണപ്പെടുന്നുണ്ടോ? എങ്കില്‍ അത് ഇന്‍ഫെക്ഷന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്.

പൊടിഞ്ഞ നഖങ്ങള്‍
നഖത്തിന്റെ അരികുകള്‍ പൊടിഞ്ഞ് പോവുന്നു. ഇതും ഫംഗസ് ബാധ നിങ്ങളില്‍ പിടി മുറുക്കി എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സക്ക് ഒരിക്കലും വൈകരുത് എന്നതാണ് സത്യം.

മഞ്ഞ നിറം
നഖത്തിന്റെ അറ്റത്ത് മഞ്ഞ നിറം പടര്‍ന്ന് പിടിക്കുന്നു. ഇത് പിന്നീട് നഖത്തിലേക്ക് പടര്‍ന്ന് പിടിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിനും ഇത് ഭീഷണിയായി മാറുന്നതിന് മുന്‍പ് തന്നെ പരിഹാരം കാണാന്‍ ശ്രമിക്കുക.

ദുര്‍ഗന്ധം
ദുര്‍ഗന്ധം ഉണ്ടാവുന്നു എന്നതാണ് മറ്റൊരു കാര്യം. കാരണം നഖത്തിലെ ഫംഗസ് ബാധ രൂക്ഷമാവുമ്പോള്‍ നഖത്തിന് കട്ടി കൂടുകയും നഖത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ശീലിക്കാം എന്ന് നോക്കാം.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ കൊണ്ട് നഖത്തിലെ ഫംഗസ് ബാധയെ നമുക്ക് ഇല്ലാതാക്കാം. ഇതിലുള്ള ആന്റിസെപ്റ്റിക് ഗുണം ഇന്ഫെക്ഷന് ഇല്ലാതാക്കി നഖത്തിനെ ക്ലീന്‍ ആക്കുന്നു. അല്പം വെളിച്ചെണ്ണയില്‍ ടീ ട്രീ ഓയില്‍ മിക്സ് ചെയ്ത് ഇത് നഖത്തിന് മുകളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് നല്ലതു പോലെ കഴുകി വൃത്തിയാക്കണം. ഇടക്കിടക്ക് ഇത് ചെയ്ത് കൊണ്ടിരിക്കുക. പെട്ടെന്ന് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്. ഇത് നഖത്തിലെ ബാക്ടീരിയക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെള്ളം മിക്സ് ചെയ്ത് ഇതില്‍ കാല് മുക്കി അല്പസമയം ഇരിക്കുക. കുറച്ച് കഴിഞ്ഞ് കാല് തുടക്കുക. ഇത് ഇടക്കിടക്ക് ചെയ്യുക. ഇത് ഏത് വിധത്തിലും നഖത്തിന്റെ അണുബാധ ഇല്ലാതാക്കുന്നു.

നാരങ്ങ നീര്
നാരങ്ങ നീരിന്റെ ഗുണവും ചില്ലറയല്ല. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. അല്പം നാരങ്ങ നീര് എടുത്ത് ഇത് നഖത്തില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറോളം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് എന്തുകൊണ്ടും നഖത്തിന് ആരോഗ്യവും ഫംഗസ് ബാധയെ ഇല്ലാതാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications