For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ അനാവശ്യ ചൊറിച്ചിലുകള്‍ക്ക് ഒറ്റമൂലി

|

ചര്‍മ്മത്തിലെ ചൊറിച്ചില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടും ഭക്ഷണത്തിന്റെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചര്‍മ്മത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ട്.

Most read: പ്രസവത്തോടെയുള്ള സ്‌ട്രെച്ച്മാര്‍ക്‌സിന് ഗുഡ്‌ബൈMost read: പ്രസവത്തോടെയുള്ള സ്‌ട്രെച്ച്മാര്‍ക്‌സിന് ഗുഡ്‌ബൈ

പല വിധത്തിലുള്ള പ്രാണികളുടെ കടി, സൂര്യപ്രകാശം, ഭക്ഷണത്തിന്റെ അലര്‍ജി എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഈ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ചര്‍മ്മത്തിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് എന്തൊക്കെ നാടന്‍ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എന്തൊക്കെ എന്ന് നോക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഏത് ചര്‍മ്മ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. ചൊറിച്ചലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളത്തില്‍ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ചൊറിച്ചലിന് ഒരു ശമനമുണ്ടാകും. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

എള്ളെണ്ണ

എള്ളെണ്ണ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്ന കാര്യത്തില്‍ എള്ള് എന്നും മുന്നില്‍ തന്നെയാണ്. എള്ളെണ്ണയും നിങ്ങളുടെ ചൊറിച്ചില്‍ അകറ്റും. ത്വക്ക് രോഗങ്ങള്‍ക്ക് മികച്ച മരുന്നാണിത്. ചൊറിച്ചലുള്ള ഭാഗത്ത് എള്ളെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരത്തിലുള്ള ഏത് പ്രതിസന്ധിയും പെട്ടെന്ന് തന്നെ മാറ്റാവുന്നതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ചെറുനാരങ്ങയില്‍. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ ചൊറിച്ചലിന് ശമനമുണ്ടാക്കും. ചൊറിച്ചല്‍ മൂലമുണ്ടാകുന്ന വേദനക്ക് ആശ്വാസം പകരും. ചെറുനാരങ്ങ നീര് ചര്‍മത്തില്‍ പുരട്ടുക. പെട്ടെന്നാണ് പരിഹാരം കാണുന്നത്.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ കൊണ്ടും നമുക്ക് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്. ഇത് ചര്‍മ്മത്തിനുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിനും മികച്ച മാര്‍ഗ്ഗമാണ് ഇത്. വരണ്ട ചര്‍മ്മത്തിലാണ് ചൊറിച്ചല്‍ കൂടുതല്‍ ഉണ്ടാകുന്നത്. ഇതിന് ബദാം ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മത്തെ മൃദുവാക്കി മാറ്റാന്‍ സഹായിക്കും.

 തേന്‍

തേന്‍

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് തേന്‍. ഇത് നല്ലൊരു ആന്റിസെപ്റ്റിക്കായി പ്രവര്‍ത്തിക്കും. ബാക്ടീരിയകളെയും ഫംഗസിനെയും നശിപ്പിക്കും. തേനിന്റെ കൂടെ ചെറുനാരങ്ങ നീരും ഓലിവ് ഓയിലും ചേര്‍ത്ത് പുരട്ടാം. ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുകയും ചൊറിച്ചില്‍ അകറ്റുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ട് ചര്‍മ്മത്തിനും ഗുണം ചെയ്യുന്നു ഇത്.

 കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു ആന്റി സെപ്റ്റിക് ആണ് കര്‍പ്പൂര തുളസി. ഇത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. കര്‍പ്പൂരതുളസിയുടെ ഇല പേസ്റ്റാക്കിയെടുത്ത് പുരട്ടാം. ആരോഗ്യത്തിനും ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും കര്‍പ്പൂര തുളസി മികച്ചതാണ്.

 തുളസി നീര്

തുളസി നീര്

തുളസി നീര് കൊണ്ട് ചര്‍മ്മത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയുന്നു. സൗന്ദര്യത്തിന് വില്ലനായി മാറുന്ന ചര്‍മ്മത്തിലെ ചൊറിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇവ ചൊറിച്ചിലിനെ ഫലപ്രദമായി തന്നെ ഇല്ലാതാക്കുന്നു. തുളസി ചെടിയുടെ ഇല പേസ്റ്റാക്കി പുരട്ടുക. ചര്‍മത്തില്‍ കയറി കൂടുന്ന അണുക്കളെയെല്ലാം ഇത് നശിപ്പിക്കും. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസി.

ഉലുവ

ഉലുവ

ഉലുവ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഉലുവ. കേശസംരക്ഷണത്തിനും മികച്ചതാണ്. ബാക്ടീരിയകളെ നശിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് ഉലുവയില്‍ ഉള്ളത്. ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ മറ്റാനുള്ള നല്ല മരുന്നാണ് ഉലുവ. ഉലുവ പേസ്റ്റാക്കി എടുത്ത് അതിലേക്ക് അല്‍പം തൈരും ചേര്‍ക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക.

ആര്യവേപ്പ്

ആര്യവേപ്പ്

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആര്യവേപ്പ്. ചൊറിച്ചിലിനുള്ള മികച്ച ഔഷധ മരുന്നാണ് ആര്യവേപ്പ്. ഇത് ഫംഗസിനെയും അണുക്കളെയും കൊല്ലും. ചര്‍മത്തിന് തണുപ്പേക്കാനും സഹായിക്കും. വേപ്പിലയുടെ ഓയില്‍ ശരീരത്തില്‍ പുരട്ടുകയും ചെയ്യാം. ഇത് ഏത് വിധത്തിലും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

Natural remedies for itchy skin

We have listed some home remedies to get rid of itchy skin.
Story first published: Saturday, September 22, 2018, 15:04 [IST]
X
Desktop Bottom Promotion