For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സ് തേനിലരച്ച് ഒരാഴ്ച; കറുത്ത കഴുത്ത് തിളങ്ങും

കറുപ്പകറ്റാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്‌. എന്തൊക്കെയെന്ന് നോക്കാം.

|

സൗന്ദര്യസംരക്ഷണത്തില്‍ എപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ശരീരത്തിലേയും മുഖത്തേയും കറുപ്പ്. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വേറെ പരിഹാരം കാണേണ്ടതായി വരുന്നു. കഴുത്തിലെ കറുപ്പ്, മുഖത്തെ കറുപ്പ്, കക്ഷത്തിലെ കറുപ്പ്, തുടകള്‍ക്കിടയിലെ കറുപ്പ് തുടങ്ങി നിരവധി ഭാഗങ്ങളില്‍ കറുപ്പുണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ നമ്മുടെ ചര്‍മ്മത്തെ അലോസരപ്പെടുത്തുന്ന കറുപ്പിന് പരിഹാരം കാണാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ടത് അല്‍പം തേനും ഓട്‌സും വേണം എന്നുള്ളതാണ്.

ആവണക്കെണ്ണ ബേക്കിംഗ്‌സോഡ; അരിമ്പാറ കൊഴിഞ്ഞ് പോവുംആവണക്കെണ്ണ ബേക്കിംഗ്‌സോഡ; അരിമ്പാറ കൊഴിഞ്ഞ് പോവും

ചര്‍മ്മത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. കറുപ്പ് നിറത്തെ അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗം തന്നെയാണ് എന്തുകൊണ്ടും നല്ലത്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്തുന്നതിന് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍. ഓട്‌സ് മാത്രമല്ല ഇത്തരംകറുപ്പകറ്റാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്‌. എന്തൊക്കെയെന്ന് നോക്കാം.

തൈര്, നാരങ്ങ, പഞ്ചസാര

തൈര്, നാരങ്ങ, പഞ്ചസാര

തൈര്, നാരങ്ങ, പഞ്ചസാര എന്നീ മിശ്രിതങ്ങള്‍ക്ക് ശരീരത്തിലെ കറുപ്പകറ്റി നിറം നല്‍കാന്‍ സഹായിക്കുന്നതിനുള്ള കഴിവുണ്ട്. പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ മിശ്രിതം. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നു. എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അഞ്ച് ടേബിള്‍ സ്പൂണ്‍ തൈര്, നാരങ്ങ നീര് അല്‍പം, പഞ്ചസാര എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് കറുപ്പ് നിറം കൂടുതല്‍ അലട്ടുന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശ്രദ്ധിക്കേണ്ടത് ഇത് രാത്രി ചെയ്യാന്‍ പാടില്ല എന്നതാണ്.

തക്കാളി നീര് ആപ്പിള്‍ സിഡാര്‍ വിനീഗര്‍

തക്കാളി നീര് ആപ്പിള്‍ സിഡാര്‍ വിനീഗര്‍

തക്കാളി നീരും ആപ്പിള്‍ സിഡാര്‍ വിനീഗറും ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത് പെട്ടെന്ന് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് ഉപയോഗിക്കുന്ന കാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

 തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

നല്ലതു പോലെ പഴുത്ത തക്കാളി, രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. തക്കാളി നീരെടുത്ത് ഇത് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മിക്‌സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ മാജിക് ആണ് കാണിക്കുന്നത്.

ബേക്കിംഗ് സോഡ വെളിച്ചെണ്ണ

ബേക്കിംഗ് സോഡ വെളിച്ചെണ്ണ

ബേക്കിംഗ് സോഡ ഉപയോഗിച്ചും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം. ബേക്കിംഗ് സോഡയില്‍ അല്‍പം വെളിച്ചെണ്ണ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും എടുത്ത് അത് മിക്‌സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ കറുപ്പ് നിറമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നല്ലൊരു പ്രതിവിധിയാണ് ഇത്. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യുക. ഇത് കറുപ്പിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം നല്‍കുന്നു.

ഓട്‌സും തേനും

ഓട്‌സും തേനും

ഓട്‌സും തേനും തയ്യാറാക്കിയാല്‍ അതും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് പെട്ടെന്ന് മാറ്റം സംഭവിക്കുന്നതിന് ഓട്‌സ് തേന്‍ നല്ലതാണ്. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്‌സ് അല്‍പം തേനില്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിച്ച് മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഓട്‌സ് തൈര്

ഓട്‌സ് തൈര്

ഓട്‌സും തേനും മാത്രമല്ല ഓട്‌സും തൈരും നല്ലൊരു മിശ്രിതമാണ് സൗന്ദര്യസംരക്ഷണത്തിന്. ഓട്‌സ് അരച്ച് തൈരില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് കഴുത്തില്‍ കക്ഷത്തില്‍ ഒക്കെ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തില്‍ മാറ്റം കൊണ്ട് വരാന്‍ സഹായിക്കുന്നു. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

ഉള്ളി നീരും നാരങ്ങ നീരും

ഉള്ളി നീരും നാരങ്ങ നീരും

ഉള്ളി നീരും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് മാറ്റു കൂട്ടാം. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കാന്‍ സഹായിക്കുന്നു ഉള്ളി നീരും നാരങ്ങ നീരും.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നാരങ്ങ നീര് അല്‍പം ഉള്ള നീരുമായി മിക്‌സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പെട്ടെന്ന് തന്നെ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ് ഉള്ള നീര് നാരങ്ങ നീര് ചേര്‍ന്ന മിശ്രിതം. ഇത് ചര്‍മ്മത്തിന്റെ സ്വഭാവത്തെതന്നെ മാറ്റുന്നു. എല്ലാ ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ചെയ്യാവുന്നതാണ്.

English summary

Natural remedies for dark neck and black spot on face

In this article sharing some interesting and useful natural remedies to get rid of dark neck and black spot on face, read on.
X
Desktop Bottom Promotion