For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടയിടുക്കിലെ കറുത്ത നിറം ഇല്ലാതാക്കാന്‍

|

പലരേയും വലക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തിലുള്ള കറുത്ത നിറം. ഇതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടാറുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

<strong>സോറിയാസിസിന് പരിഹാരം ആയുര്‍വ്വേദത്തില്‍</strong>സോറിയാസിസിന് പരിഹാരം ആയുര്‍വ്വേദത്തില്‍

തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടണം എന്ന് നോക്കാം. ഇതിലൂടെ പൂര്‍ണമായും തുടയിടുക്കിലെ ചൊറിച്ചില്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇത് ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും തുടയിടുക്കിലെ കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. തുടയിടുക്കില്‍ നാരങ്ങ നീര് പുരട്ടി 15 മിനിട്ട് വെച്ച് അത് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ശേഷം വെള്ളം നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം അല്‍പം ഒലീവ് ഓയിലും നാരങ്ങ നീരും മിക്സ് ചെയ്ത് തുടകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിലെ കറുത്ത നിറത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നാരങ്ങ നീരും പഞ്ചസാരയും

നാരങ്ങ നീരും പഞ്ചസാരയും

നാരങ്ങ നീരും പഞ്ചസാരയും ഇത്തരത്തില്‍ സൗന്ദര്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് പലവിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. തുടയിടുക്കിലെ കറുപ്പ് നിറത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്. നാരങ്ങ നീരും പഞ്ചസാരയും നല്ലൊരു സ്‌ക്രബ്ബറാണ്. ഇത് രണ്ടും മിക്സ് ചെയ്ത് തുടയിടുക്കില്‍ തേച്ച് പിടിപ്പിച്ച് ഇത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ തേന്‍ മികച്ചതാണ്. തേന്‍ നാരങ്ങനീരും ചേരുമ്പോള്‍ അത് ആരോഗ്യത്തിന് പല വിധത്തില്‍ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നാരങ്ങ നീരും തേനും മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്‍പം ബദാം ഓയിലും മിക്സ് ചെയ്യുന്നത് നല്ലതാണ്. 15-20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ കറുപ്പ് നിറം ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.

തൈരും നാരങ്ങ നീരും

തൈരും നാരങ്ങ നീരും

തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുപ്പ് നിറം അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ചര്‍മ്മത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്. തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നത് ഇത് ചര്‍മ്മത്തിലെ കറുപ്പ് നിറം അകറ്റുന്നതിന് സഹായിക്കുന്നു.

ചന്ദനപ്പൊടിയും റോസ് വാട്ടറും

ചന്ദനപ്പൊടിയും റോസ് വാട്ടറും

ചന്ദനപ്പൊടിയും റോസ് വാട്ടറുമാണ് തുടയിടുക്കിലെ കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. ഇത് മിക്‌സ് ചെയ്ത് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ അത് ചര്‍മ്മത്തില്‍ തിളക്കം നല്‍കുന്നു. ശേഷം അല്‍പം റോസ് വാട്ടര്‍ തേച്ച് പിടിപ്പിക്കാം. ഇത് തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

റോസ് വാട്ടര്‍, നാരങ്ങ നീര്

റോസ് വാട്ടര്‍, നാരങ്ങ നീര്

റോസ് വാട്ടറും നാരങ്ങ നാരും അല്‍പം ഗ്ലിസറിനും കൂടി മിക്സ് ചെയ്ത് ഇത് തുടയിടുക്കില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് പുരട്ടി ഉറങ്ങാന്‍ കിടക്കുക. പിറ്റേ ദിവസം രാവിലെ ഇത് കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

കടലമാവ് തൈര് മഞ്ഞള്‍

കടലമാവ് തൈര് മഞ്ഞള്‍

കടലമാവ് തൈര് മഞ്ഞള്‍ എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തുടയിടുക്കിലും തുടയുടെ മറ്റ് ഭാഗങ്ങളിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം കണ്ട് തുടങ്ങും. ഇത് ഇത് ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന തുടയിടുക്കിലെ കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

English summary

natural remedies for dark inner thighs

Here are some natural remedies to get rid of dark inner thighs, read on.
Story first published: Wednesday, August 29, 2018, 18:29 [IST]
X
Desktop Bottom Promotion