For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീളം കുറഞ്ഞ നഖത്തിന് യോജിച്ച ചില നഖചിത്രങ്ങൾ

നീണ്ട നഖങ്ങളിൽ വിവിധ വർണ്ണത്തിലുള്ള നഖചിത്രങ്ങൾ അണിയുമ്പോൾ വിരലുകൾക്ക് ഭംഗിയേറുന്നു.

|

പലരും വിചാരിക്കുന്നത് നെയിൽ ആർട്ട് നീളമുള്ള നഖം ഉള്ളവർക്ക് മാത്രമുള്ള അനുഗ്രഹമാണ് എന്നാണ്.ഇത് ശരിയല്ല.പ്രാവർത്തികമായി പലർക്കും നീളൻ നഖം ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല.ജോലിയിലെ സമ്മർദ്ദത്തിനും ടെൻഷനും ഇടയിൽ കൂടുതൽ സമയം നഖത്തിനെ പരിപാലിക്കാൻ കിട്ടാറില്ല.അതുകൊണ്ട് തന്നെ നീളൻ നഖം ഉണ്ടായിട്ടും കാര്യമില്ല എന്നാകുന്നു.

 h

നഖത്തിന്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം. നഖത്തില്‍ കറപുരണ്ടത് മാറണമെങ്കില്‍ നാരങ്ങ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി. ഇളം ചൂടുള്ള ഒലിവ് എണ്ണയില്‍ നഖങ്ങള്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖങ്ങള്‍ക്ക് കട്ടി കിട്ടുന്നതിനും ഇത് സഹായിക്കും. സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കണം. സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജെല്ലി തേച്ച ശേഷം കോട്ടണ്‍ തുണികൊണ്ട് തുടച്ചാല്‍ മതി.

സോപ്പ് ഉപയോഗിക്കുമ്പോളും പച്ചക്കറികള്‍ അരിയുമ്പോഴും കൈയ്യറുകള്‍ ഉപയോഗിക്കുന്നത് കൈകള്‍ക്കും നഖങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കുന്നു. പെട്ടെന്ന് ഉണങ്ങുന്ന തരം നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുക. നഖം പൊട്ടിപ്പോകുന്നത് തടയാന്‍ വൃത്തിയായും ഈര്‍പ്പം നിലനില്‍ക്കാതെയും വേണം സൂക്ഷിക്കാന്‍.

തിരക്കുള്ള സ്ത്രീകൾക്ക് മാത്രമല്ല ചെറിയ നഖമുള്ള സ്ത്രീകൾക്കും നീളൻ നഖമുള്ളവരേക്കാൾ നന്നായി നെയിൽ ആർട്ട് ചെയ്യാവുന്നതാണ്.നിങളുടെ നഖത്തിന്റെ നീളം അനുസരിച്ചുള്ള ആർട്ടുകൾ തെരഞ്ഞെടുക്കാവുന്നതാണ്.ഇത്തരത്തിലുള്ള 10 പുതിയ ആശയങ്ങൾ ചുവടെ കൊടുക്കുന്നു.ഇവ രസകരവും ചെറിയ നഖമുള്ളവർക്കും തുടക്കക്കാർക്കും എളുപ്പത്തിൽ ചെയ്യാവുന്നതാണ്.അപ്പോൾ കാത്തിരിക്കേണ്ടതുണ്ടോ?നിങ്ങൾക്ക് യോജിച്ച നെയിൽ ആർട്ട് തെരഞെടുക്കൂ

തിളക്കമുള്ള ചെറിയ നഖം

തിളക്കമുള്ള ചെറിയ നഖം

ആദ്യം നിങ്ങളുടെ നഖത്തെ ഇളം നിറമുള്ള (നീലയോ പച്ചയോ)നിറം വച്ച് പെയിന്റ് ചെയ്യുക.പോളിഷ് ചെയ്ത ശേഷം നനവോടെ കുറച്ചു ഗ്ലിറ്റർ അതിൽ വിതറി ഉണങ്ങാൻ അനുവദിക്കുക.അതിനെ ഉറപ്പിക്കാനായി ട്രാൻസ്പരന്റായ നെയിൽ പെയിന്റ് പുറത്തു പുരട്ടി സീൽ ചെയ്യുക.ഗ്ലിറ്റർ പുറത്തു പോകുന്നില്ല എന്ന് ഉറപ്പാക്കുക

പിൻസ്ട്രിപ് നെയിൽ

പിൻസ്ട്രിപ് നെയിൽ

ആദ്യം സാധാരണ നെയിൽ പെയിന്റ് പുരട്ടുക.വെള്ളയോ ആകാശനീലയോ പോലുള്ള നേർത്ത നിറം പുരട്ടിയ ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള നിറം ഉപയോഗിച്ച് നേർത്ത സ്ട്രിപ്പ്സ് വരയ്ക്കുക.പല നിറങ്ങൾ കൊണ്ടും സ്ട്രിപ്സ് വരയ്ക്കാവുന്നതാണ്.അപ്പോൾ നിങ്ങളുടെ നഖത്തിൽ പല വർണ്ണങ്ങൾ നിറയും.സാധാരണ നെയിൽ പോളിഷിൽ നിന്നും ഏറ്റവും ലളിതമായ മാർഗ്ഗമാണിത്.

 ഹാർട്ട് ഇൻസെപ്‌ഷൻ നെയിൽ ആർട്ട്

ഹാർട്ട് ഇൻസെപ്‌ഷൻ നെയിൽ ആർട്ട്

പിങ്കോ ചുവന്ന നിറത്തിലോ പ്രണയത്തെ സൂചിപ്പിക്കുന്നതരത്തിലുള്ള ആർട്ടാണിത്.ഒരു ഹാർട്ടിനുള്ളിൽ മറ്റൊന്ന് വരച്ചാണിത് ചെയ്യുന്നത്.ഹാർട്ടിന് പല ഷേഡിലുള്ള പിങ്ക് നിറം കൊടുത്തു വ്യത്യസ്തമാക്കാവുന്നതാണ്.നിങ്ങൾ ഹാർട്ട് ഷേപ്പ് വരയ്ക്കാൻ മിടുക്കരാണെങ്കിൽ അകത്തെ ഹാർട്ടിന് ഇളം ഷേഡു കൊടുക്കുക.അത്രയും ധൈര്യം ഇല്ലെങ്കിൽ പുറത്തെ ഹാർട്ടിന് ഇളം ഷേഡ് കൊടുക്കുക.

മോണോക്രോം നെയിൽ ആർട്ട്

മോണോക്രോം നെയിൽ ആർട്ട്

പുതിയ ഫാഷൻ ആഗ്രഹിക്കുന്ന പെൺകുട്ടിക്കും പഴയ ലുക്ക് വേണ്ടവർക്കും പരീക്ഷിക്കാവുന്ന വെള്ളയും കറുപ്പും ചേരുന്ന ആർട്ടാണിത്.അതിനായി ആദ്യം നിങ്ങളുടെ നഖത്തെ മാനിക്യൂർ ചെയ്യുക.അതിനുശേഷം വെള്ള പെയിന്റ് പുരട്ടുക.അതിനു ശേഷം കറുത്ത പെയിന്റ് ഉപയോഗിച്ച് ത്രികോണമോ വളഞ്ഞ വരകളോ നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ വരയ്ക്കുക.ഇതിന്റെ ഔട്ട്ലൈൻ കറുത്ത പെയിന്റ് ആയിരിക്കണം.ഇതിനുശേഷം നഖം മുഴുവനും ട്രാൻസ്പരന്റ് നെയിൽ പോളിഷ് ഇട്ട് തിളക്കമുള്ളതാക്കുക.

പിങ്ക് ഔടിംനാൽ നെയിൽ

പിങ്ക് ഔടിംനാൽ നെയിൽ

ആദ്യം പിങ്ക് നിറം കൊണ്ട് നഖത്തെ പെയിന്റ് ചെയ്യുക.ഇത് ഇളം നിറത്തിലുള്ള പിങ്ക് ആയിരിക്കാൻ ശ്രദ്ധിക്കുക.ഇത് ഉണങ്ങിയ ശേഷം മോതിര വിരലിന്റെ ഒരു വശത്തു നിന്ന് ഇല പോലെ കറുത്ത പെയിന്റ് പുരട്ടുക.നിങ്ങൾ പാർട്ടിക്ക് പോകുകയാണെങ്കിൽ അതിൽ കുറച്ചു ഗ്ലിറ്റർ കൂടെ ഇടാവുന്നതാണ്.സിൽവർ ഗ്ലിറ്റർ തന്നെ ഇടാൻ ശ്രദ്ധിക്കുക.ബാക്കി നഖങ്ങളിൽ പിന് സ്ട്രിപ്‌സോ ഡോട്ടുകളോ ഇടുക.

പാരിസിയൻ നെയിൽ ആർട്ട്

പാരിസിയൻ നെയിൽ ആർട്ട്

ചൂണ്ടു വിരലിൽ മാത്രം കറുത്ത പെയിന്റും ബാക്കി നഖങ്ങളിൽ പിങ്കോ,പീച് അല്ലെങ്കിൽ വയലറ്റ് നിറം പുരട്ടുക.അക്‌സെന്റ് നഖത്തിൽ പോൾക്ക ഡോട്ടും പാസ്റ്റൽ ഷേഡും കൊടുക്കുക.കറുത്ത നെയിൽ പെയിന്റോ സ്ട്രിപ്പൊ ഉപയോഗിച്ച് ഈഫൽ ടവറിന്റെയോ മറ്റേതെങ്കിലും ഷേപ്പോ കൊടുക്കുക.ഇത് ഒരു നഖത്തിൽ മാത്രം ചെയ്യുക .ബാക്കിയുള്ളവ ആദ്യം കൊടുത്ത ഷേഡിൽ നിർത്തുക.

റെയിൻബോ ടിപ്പ് നെയിൽ പെയിന്റ്

റെയിൻബോ ടിപ്പ് നെയിൽ പെയിന്റ്

ചെറിയ നഖമുള്ളവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്.ആദ്യം നഖം വെള്ള പെയിന്റ് പുരട്ടുക.അതിനുശേഷം ടൂത് പിക് ഉപയോഗിച്ച് നഖത്തിന്റെ അറ്റത്തു ഡോട്ടുകൾ ഇടുക.ഡോട്ടുകൾ അടുത്തുപോകാതിരിക്കാൻ ശ്രദ്ധിക്കുക.ഒരേ അകലത്തിൽ ആണെങ്കിൽ നന്നായിരിക്കും.ഓരോ നഖത്തിലും ഓരോ നിറം ഉപയോഗിച്ച് ഡോട്ടുകൾ ഇടുക.

ഗ്ലിറ്റർ ഫ്രഞ്ച് ടിപ്സ്

ഗ്ലിറ്റർ ഫ്രഞ്ച് ടിപ്സ്

വളരെ എളുപ്പമുള്ള മറ്റൊരു ആർട്ടാണിത്.ഫ്രഞ്ച് മാനിക്യൂറിൽ അതായത് സാധാരണ നഖത്തിന്റെ അറ്റത്തു വെള്ള പുരട്ടുന്നത്.ഇവിടെ ഗ്ലിറ്റർ വിദ്യയിൽ കറുത്ത നിറം ബെയിസായി ഉപയോഗിക്കുന്നു.അത് ഉണങ്ങിയ ശേഷം തിളക്കമുള്ള സിൽവർ പെയിന്റ് നഖത്തിന്റെ അറ്റത്തു പുരട്ടുക.ഉണങ്ങിയ ശേഷം സുതാര്യമായ നെയിൽ പെയിന്റ് പുരട്ടുക.

ജിയോട് സ്റ്റോൺ നെയിൽ

ജിയോട് സ്റ്റോൺ നെയിൽ

ഇവിടെ എല്ലാ നഖത്തിലും വെള്ള ബെയിസായി പുരട്ടുന്നു.ഒന്നോ രണ്ടോ ഇളം നിറങ്ങൾ ഉപയോഗിക്കുക.ബെയിസ് വെള്ള നിറമായാൽ മറ്റു ഏതു നിറവും അതിനു യോജിക്കും.ഓരോ നിറവും വെള്ളത്തിൽ നേർപ്പിച്ച ശേഷം പുരട്ടുക.ചെറിയ നഖത്തിന് ഇതാണ് മികച്ചത്.

മങ്ങിയ ഫ്ലോറൽ നെയിൽ

മങ്ങിയ ഫ്ലോറൽ നെയിൽ

വെള്ള ബെയിസുമായി ചെയ്യാവുന്ന ലളിതമായ ആർട്ടാണിത്.നെയിൽ പെയിന്റ് വെള്ളത്തിൽ നേർപ്പിക്കുക.ഇവിടെ രണ്ടോ മൂന്നോ ഷെഡുകൾ ലയിപ്പിക്കുക.ഇതിനു കൂടുതൽ കഴിവൊന്നും ആവശ്യമില്ല.ഇത് പുരട്ടി ഉണങ്ങിയ ശേഷം സുതാര്യമായ നെയിൽ പെയിന്റ് കൂടി പുരട്ടുക.

English summary

Nail Art Ideas

you may find the perfect nail art design for whatever mood you are in. You can realistically accomplish these nail art designs right at home
X
Desktop Bottom Promotion