For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുരിങ്ങവിത്തിലെ എണ്ണ, ചര്‍മ്മത്തിന്റെ വെളുപ്പിന്‌

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ പലരും പെട്ടെന്നുള്ള പരിഹാരം കാണുന്നതിന് വേണ്ടി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ ഇത് പിന്നീട് ഉണ്ടാക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങളെയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വഴി വെക്കാതെ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

അതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ എണ്ണ. എന്നാല്‍ മുരിങ്ങ എണ്ണയെക്കുറിച്ച് പലര്‍ക്കും അറിയില്ല. മുരിങ്ങയുടെ വിത്തില്‍ നിന്നാണ് മുരിങ്ങ എണ്ണ തയ്യാറാക്കുന്നത്. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഇത് ചേര്‍ക്കുന്നുണ്ട്. മുരിങ്ങയുടെ മൂപ്പ് കൂടിയ വിത്തില്‍ നിന്നാണ് മുരിങ്ങ എണ്ണ തയ്യാറാക്കുന്നത്. ഇത് ചര്‍മ്മ സംരക്ഷണത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല എന്നതാണ് സത്യം.

<strong>കൈയ്യും കാലും വെളുക്കാന്‍ മുത്തശ്ശിമാര്‍ഗ്ഗങ്ങള്‍</strong>കൈയ്യും കാലും വെളുക്കാന്‍ മുത്തശ്ശിമാര്‍ഗ്ഗങ്ങള്‍

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മുരിങ്ങ എണ്ണ. പല വിധത്തിലും സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ എണ്ണ. മുരിങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്നതാണ്. കാല്‍സ്യം, അന്നജം, വിറ്റാമിന്‍, അയേണ്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് മുരിങ്ങയില്‍. കേശസംരക്ഷണത്തിനും മുരിങ്ങ തന്നെയാണ് മികച്ചത്. സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് മുരിങ്ങ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

ചര്‍മ്മത്തിലെ വരള്‍ച്ച

ചര്‍മ്മത്തിലെ വരള്‍ച്ച

പലരേയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തിലെ വരള്‍ച്ച. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുരിങ്ങ എണ്ണ. ചര്‍മ്മത്തില്‍ മുരിങ്ങ എണ്ണ പുരട്ടി മസ്സാജ് ചെയ്യുക. ഒരു പ്രാവശ്യം ചെയ്യുമ്പോള്‍ തന്നെ ചര്‍മ്മത്തില്‍ ഇത് മാറ്റങ്ങള്‍ വരുത്തുന്നു. ചര്‍മ്മത്തില്‍ വരള്‍ച്ച മാറ്റി ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി ഉപയോഗിക്കാവുന്നതാണ് മുരിങ്ങ എണ്ണ.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസിംഗ് പവര്‍ മുരിങ്ങ എണ്ണയില്‍ വളരെ കൂടുതലാണ്. ഇവ ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റി നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നുണ്ട്. മോയ്‌സ്ചുറൈസര്‍ ഇനി വേറെ ഉപയോഗിക്കേണ്ട എന്നത് തന്നെയാണ് കാര്യം.

മുഖത്ത് മസ്സാജ് ചെയ്യാം

മുഖത്ത് മസ്സാജ് ചെയ്യാം

ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ എണ്ണ. മുരിങ്ങ എണ്ണ നല്ലൊരു നൈറ്റ് ക്രീം ആണ്. ഇത് ചര്‍മ്മത്തിന് നല്ല മൃദുത്വം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് സംശയിക്കാതെ നമുക്ക് മുരിങ്ങ എണ്ണ മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഏത് വിധത്തിലും ഇത് ചര്‍മസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. മൃദുവായ ചര്‍മ്മം ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുരിങ്ങ എണ്ണ.

നല്ലൊരു ബോഡിലോഷന്‍

നല്ലൊരു ബോഡിലോഷന്‍

നല്ലൊരു ബോഡി ലോഷന്‍ ആയിട്ടും നമുക്ക് മുരിങ്ങ എണ്ണ ഉപയോഗിക്കാം. ബോഡിലോഷന്‍ ആയിട്ട് ഉപയോഗിക്കുന്ന കാര്യത്തില്‍ സംശയിക്കേണ്ടാത്ത ഒന്നാണ് മുരിങ്ങ എണ്ണ. ശരീരത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് ചര്‍മ്മം പെട്ടെന്ന് ആഗിരണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് തന്നെ ചര്‍മ്മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് സഹായിക്കുന്നു. പോസിറ്റീവ് ആയ മാറ്റങ്ങളാണ് ഇതിലൂടെ ചര്‍മ്മത്തിന് ലഭിക്കുന്നത്.

 അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. മുഖത്തെ ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നതും മുടി നരക്കുന്നതും എല്ലാം വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ചര്‍മ്മത്തിനുണ്ടാവുന്ന ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ എണ്ണ. മുരിങ്ങ എണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുഖത്തെ പാടുകള്‍

മുഖത്തെ പാടുകള്‍

മുഖത്ത് ഉണ്ടാവുന്ന കറുത്ത പാടുകള്‍ പലപ്പോഴും പലരിലും സങ്കടമുണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് കിടക്കും മുന്‍പ് അല്‍പം മുരിങ്ങ എണ്ണ മുഖത്ത് തേച്ച് പിടിപ്പിച്ച് കിടന്നാല്‍ മതി. ഇത് ചര്‍മ്മം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് കൊണ്ട് യാതൊരു വിധത്തിലും ബെഡിലും മറ്റും ആവും എന്ന ഭയം വേണ്ട. ചര്‍മ്മത്തിന് ഇത് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു. ഇത് മുഖത്തെ പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

അകാല നരയെ പരിഹരിക്കുന്നതിന് മുരിങ്ങ എണ്ണ സഹായിക്കുന്നു. മുരിങ്ങ എണ്ണ മുടിയില്‍ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയിലെ നരയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ഇത് അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് പെട്ടെന്ന് സഹായിക്കുന്ന ഒന്നാണ്.

ജടപിടിച്ച മുടി

ജടപിടിച്ച മുടി

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടി കെട്ടു പിണഞ്ഞ് കിടക്കുക എന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങ എണ്ണ. അതുകൊണ്ട് തന്നെ മുടി ഒതുക്കുന്നതിനായി അല്‍പം മുരിങ്ങ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. മാത്രമല്ല മുടി വളര്‍ച്ചക്കും ഇത് സഹായിക്കുന്നു. പെട്ടെന്ന് തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് പലരേയും പ്രശ്‌നത്തിലാക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും മുരിങ്ങ എണ്ണ. മുടിയുടെ അറ്റത്ത് മുരിങ്ങ എണ്ണ തേക്കുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയുന്നതിന് പരിഹാരം കാണുന്നു. മുരിങ്ങ എണ്ണ കൊണ്ട് മുടിയിഴകളെ മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യമുള്ള മുടിയിഴകള്‍ നല്‍കുന്നതിനും മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

English summary

Moringa oil skin care benefits and use

we have listed some beauty benefits of moringa oil, read on.
Story first published: Tuesday, September 4, 2018, 12:50 [IST]
X
Desktop Bottom Promotion