For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുമ്പോള്‍ ചെയ്യുന്ന തെറ്റുകള്‍

നമ്മള്‍ വരുത്തുന്ന കുളിത്തെറ്റുകള്‍ക്ക് ചില ഉദാഹരണങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാം

By Archana V
|

നമ്മുടെ എല്ലാവരുടെയും നല്ല ശീലങ്ങളില്‍ ഒന്നാണ്‌ ദിവസേനയുള്ള കുളി. ശാരീരികവും മാനസികവുമായി ആരോഗ്യം വീണ്ടെടുക്കാനും ഉണര്‍വ്‌ ലഭിക്കാനും നല്ലൊരു കുളി സഹായിക്കും.

shower

എന്നാല്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധ മൂലം വലിയ പിഴവുകളാണ്‌ കുളിക്കുമ്പോള്‍ നമ്മള്‍ വരുത്തുന്നത്‌ എന്ന കാര്യം അറിയാമോ? ഈ തെറ്റുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ നമ്മളെ നയിക്കും. അതിനാല്‍ അടുത്ത തവണ കുളിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

ദീര്‍ഘനേരം ഷവറിന്‌ താഴെ നില്‍ക്കുക

ദീര്‍ഘനേരം ഷവറിന്‌ താഴെ നില്‍ക്കുക

വളരെ ക്ഷീണം തോന്നുന്ന ദിവസങ്ങളില്‍ നല്ലൊരു കുളിയിലൂടെ മനസിനും ശരീരത്തിനും ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്‌. എന്നാല്‍ വിദഗ്‌ധര്‍ പറയുന്നത്‌, പത്ത്‌ മിനുട്ടില്‍ കൂടുതല്‍ ഷവറിന്‌ താഴെ നില്‍ക്കുന്നത്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. അതിനാല്‍ ഇനിമുതല്‍ ഷവറിന്‌ താഴെ അധിക സമയം നില്‍ക്കുന്നത്‌ ഒഴിവാക്കാന്‍ ശ്രമിക്കുക.

ചൂട്‌ വെള്ളത്തില്‍ കുളിക്കുക

ചൂട്‌ വെള്ളത്തില്‍ കുളിക്കുക

ശരീരത്തിലെ അവശ്യ എണ്ണകള്‍ നഷ്ടമാകാന്‍ ചൂട്‌ വെള്ളത്തില്‍ കുളി കാരണമാകും. ഇത്‌ മൂലം ശരീര ചര്‍മ്മം വരണ്ട്‌ പോകും. ചര്‍മ്മത്തിലെ രോമകൂപങ്ങള്‍ തുറക്കുന്നതിനും അത്‌ വഴി മറ്റ്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ഇത്‌ കാരണമാകാം. നല്ല ചൂട്‌ വെള്ളത്തില്‍ കുളിക്കുന്നത്‌ ചര്‍മ്മം ചുവക്കുന്നതിനും ചൊറിച്ചില്‍ ഉണ്ടാകുന്നതിന്‌ കാരണമാകാം. ഇളം ചൂട്‌ വെള്ളത്തില്‍ കുളിക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

സോപ്പിന്റെ അമിതമായ ഉപയോഗം

സോപ്പിന്റെ അമിതമായ ഉപയോഗം

ദിവസം മുഴുവന്‍ ഉന്മേഷത്തോടെയും സുഗന്ധത്തോടെയും ഇരിക്കണം എന്നാണ്‌ നമ്മുടെയെല്ലാം ആഗ്രഹം. അതിനാല്‍ ആവശ്യമുള്ളതിലും കൂടുതല്‍ സോപ്പ്‌ ഉപയോഗിക്കാന്‍ നമുക്ക്‌ തോന്നും. രാസ വസ്‌തുക്കളാല്‍ ആണ്‌ സോപ്പ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ അതിനാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്‌ നമ്മുടെ പിഎച്ച്‌ സന്തുലിതാവസ്ഥ നഷ്ടമാകാന്‍ കാരണമാകും. ബാക്ടീരിയെയും മറ്റ്‌ രോഗാണുക്കളെയും സ്വാഭാവികമായി പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ്‌ നഷ്ടമാകാന്‍ ഇത്‌ കാരണമാകും. അതിനാല്‍ പ്രകൃതിദത്തവും രാസ വസ്‌തുക്കള്‍ ഇല്ലാത്തതുമായ സോപ്പ്‌ ഉപയോഗിക്കുക. സോപ്പിന്റെ അമിതമായ ഉപയോഗം കുറയ്‌ക്കുക.

ടവലും പഫും കഴുകാതിരിക്കുക

ടവലും പഫും കഴുകാതിരിക്കുക

വൃത്തിയായി ഇരിക്കുന്നതിന്‌ വേണ്ടിയാണ്‌ നമ്മളെല്ലാം കുളിക്കുന്നത്‌. ശരീരത്തിന്‌ മാത്രം പോര ശുചിത്വവും വൃത്തിയും. ഇത്‌ നമ്മള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന കാര്യങ്ങളിലും ആവശ്യമാണ്‌. നമ്മളില്‍ പലരും കുളിക്കാന്‍ പഫ്‌സും , ചകിരിയും മറ്റും ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ ഇത്‌ വൃത്തിയാക്കുന്ന കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കാറില്ല. നിങ്ങള്‍ ഉപയോഗിക്കുന്ന ടവല്‍, പഫ്‌സ്‌ തുടങ്ങിയവയെല്ലാം പതിവായി വൃത്തിയാക്കണം. ആരോഗ്യയപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്ന ബാക്ടീരിയ , ഫംഗസ്‌ എന്നിവ ബാധിക്കാതിരിക്കാന്‍ ഇത്‌ സഹായിക്കും.

എല്ലാ ദിവസവും മുടി കഴുകരുത്‌

എല്ലാ ദിവസവും മുടി കഴുകരുത്‌

മുടിയുടെ വൃത്തിയ്‌ക്കും ആരോഗ്യത്തിനും എല്ലാ ദിവസവും മുടി കഴുകണം എന്ന്‌ പറയുന്നത്‌ വെറും തെറ്റിധാരണ മാത്രമാണ്‌. മുടി വൃത്തിയാക്കുന്നതിന്‌

മുടി കഴുകുന്നത്‌ നല്ലതാണ്‌ എങ്കിലും എല്ലാ ദിവസവും കഴുകണ്ട ആവശ്യമില്ല. തലമുടി എന്നും കഴുകുന്നത്‌ ശിരോചര്‍മ്മത്തിലെ എണ്ണമയം കൂടുന്നതിന്‌ കാരണമായേക്കാം, ആരോഗ്യമുള്ള മുടിയിഴകള്‍ ലഭിക്കുന്നതിന്‌ ആഴ്‌ചയില്‍ പരമാവധി മൂന്ന്‌ തവണ മുടി കഴുകുന്നതാണ്‌ ഉചിതം.

ചര്‍മ്മം വേഗത്തില്‍ ഉണക്കരുത്‌

ചര്‍മ്മം വേഗത്തില്‍ ഉണക്കരുത്‌

കുളിച്ച്‌ കഴിഞ്ഞ ഉടന്‍ ടവല്‍ ഉപയോഗിച്ച്‌ ചര്‍മ്മം വളരെ വേഗത്തില്‍ ഉണക്കാന്‍ ശ്രമിക്കരുത്‌. ടവല്‍ ഉണങ്ങിയതാണെങ്കില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടു പോകാന്‍ ഇത്‌ കാരണമാകും. അധികം കട്ടിയില്ലാത്ത ടവല്‍ ഉപയോഗിച്ച്‌ സാവധാനം തുടച്ച്‌ ചര്‍മ്മത്തിലെ അധിക വെള്ളം കളയുക.

എല്ലാ ദിവസവും ചര്‍മ്മത്തിലെ മൃത കോശങ്ങള്‍ നീക്കം ചെയ്യരുത്‌

എല്ലാ ദിവസവും ചര്‍മ്മത്തിലെ മൃത കോശങ്ങള്‍ നീക്കം ചെയ്യരുത്‌

ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നത്‌ രക്തചംക്രമണം മെച്ചപ്പെടാന്‍ സഹായിക്കും , ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കും . എന്നാല്‍ എല്ലാ ദിവസവും ശരീര ചര്‍മ്മവും മുഖ ചര്‍മ്മവും ഉരച്ചു കഴുകുന്നത്‌ എണ്ണമയം വര്‍ധിപ്പിക്കും . ഇത്‌ ബാക്ടീരിയ കൂടാന്‍ കാരണമാകും. അതിനാല്‍ ആഴ്‌ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം ഇത്‌ ചെയ്യുക.

കുളിച്ച്‌ കഴിഞ്ഞ്‌ ഉടന്‍ മോയ്‌സ്‌ച്യുറൈസര്‍ ഉപയോഗിക്കുക

കുളിച്ച്‌ കഴിഞ്ഞ്‌ ഉടന്‍ മോയ്‌സ്‌ച്യുറൈസര്‍ ഉപയോഗിക്കുക

ദിവസവും കിടക്കുന്നതിന്‌ മുമ്പ്‌ നമ്മളില്‍ പലരും മോയ്‌സ്‌ച്യുറൈസര്‍ ഉപോഗിക്കാറുണ്ട്‌. എന്നാല്‍ , ഇത്‌ ഉപയോഗിക്കേണ്ട ശരിയായ സമയം ഇതല്ല. കുളിച്ച്‌ കഴിഞ്ഞ്‌ ഉടന്‍ തന്നെ മോയ്‌സ്‌ച്യുറൈസര്‍ ഉപയോഗിക്കുക. ദീര്‍ഘനേരം ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇത്‌ സഹായിക്കും.

English summary

Mistakes You Do While Showering

some mistakes that we are careless about when taking a shower? These mistakes can lead us to serious health issue. So, it is better to keep some points or tips in mind, the next time you take a shower.
Story first published: Friday, March 23, 2018, 15:09 [IST]
X
Desktop Bottom Promotion