For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയ്യിന്റെ നിറം വര്‍ദ്ധിപ്പിക്കും തേനിലെ പൊടിക്കൈ

|

സൗന്ദര്യസംരക്ഷണം പലപ്പോഴും മുഖത്ത് മാത്രം ഒതുങ്ങിപ്പോവുന്ന അവസ്ഥയാണ് പലര്‍ക്കും ഉള്ളത്. എന്നാല്‍ ഇതിന്റെ ഭവിഷ്യത്ത് പിന്നീട് നാം മനസ്സിലാക്കുന്നത്. കാരണം മുഖം നല്ല വെളുത്ത് തുടുത്ത് ഇരിക്കുമ്പോള്‍ കൈ കാലുകളാകട്ടെ ആകെ വാടിക്കുഴഞ്ഞ് കരുവാളിച്ച് ഇരിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. കാരണം മുഖം പോലെ പെട്ടെന്ന് വെളുപ്പിക്കാനോ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനോ കഴിയുന്ന ഒന്നല്ല കൈകള്‍. കാരണം കൈകളിലെ ചര്‍മ്മത്തിന് അല്‍പം കട്ടി കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിച്ച് വേണം. മാത്രമല്ല അല്‍പമൊന്ന് കഷ്ടപ്പെടേണ്ടതായും വരും.

കൈയ്യും കാലും മുഖവും എല്ലാം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട ഭാഗങ്ങളാണ്. സൗന്ദര്യസംരക്ഷണം എന്ന് പറഞ്ഞാല്‍ പലരും അത് മുഖത്ത് മാത്രം ഒതുങ്ങുന്ന ഒന്നാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ കൈയ്യും കാലും എന്തിനധികം വിരലിന്റെ മടക്കുകളില്‍ പോലും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. പലരുടേയും കൈവിരലിന്റെ മടക്കില്‍ കറുപ്പ് നിറം ധാരാളം ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സ്‌കിന്‍ മെലാനിന്‍, ചര്‍മ്മത്തില്‍ മോയ്‌സ്ചുറൈസറിന്റെ കുറവ് എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നു.

മുഖം വെളുക്കാനും മുട്ടറ്റം മുടിക്കും ചെമ്പരത്തിമുഖം വെളുക്കാനും മുട്ടറ്റം മുടിക്കും ചെമ്പരത്തി

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ എങ്ങനെ പരിഹരിക്കണം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. മുഖം മിനുക്കുന്നതിന് ചിലവഴിക്കുന്ന മണിക്കൂറുകളില്‍ നിന്ന് അല്‍പ സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. മുഖം പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് കൈകാലുകളും. കൈകാലുകളില്‍ ശ്രദ്ധ കുറഞ്ഞാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് പല വിധത്തിലായിരിക്കും. കൈകാലുകളില്‍ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. ഇതിലൂടെ കൈയ്യിലെ ഇരുണ്ട നിറത്തിന് പരിഹാരം നല്‍കി കൈകള്‍ക്ക് തിളക്കം നല്‍കാവുന്നതാണ്. ഇത് പല വിധത്തില്‍ ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു.

പാലും തേനും

പാലും തേനും

പാലും തേനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ്. പാലും തേനും മിക്‌സ് ചെയ്ത് ഇത് രണ്ട് കൈകളിലും പുരട്ടി പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കൈകളിലെ കരുവാളിപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. തേനില്‍ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നത്. പാലില്‍ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് ഇത് കൈകളെ മൃദുവാക്കുകയും ചെയ്യുന്നു.

 കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍ ജ്യൂസ്

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഇത് നല്ലൊരു ആസ്ട്രിജന്റ് ആയി പ്രവര്‍ത്തിക്കുന്നു. കുക്കുമ്പര്‍ ജ്യൂസില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് കൈയ്യിലും മറ്റും തേച്ച് പിടിപ്പിക്കുക. ഇതിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ചര്‍മ്മത്തില്‍ വളരെയധികം സഹായിക്കുന്നു. പല വിധത്തിലും ഇരുണ്ട നിറമെന്ന പ്രശ്‌നത്തെ അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പലവിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളെ അകറ്റി ചര്‍മ്മം വളരെയധികം തിളക്കമുള്ളതാക്കി മാറ്റുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയും അല്‍പം കുക്കുമ്പര്‍ നീരും മിക്‌സ് ചെയ്ത് കൈകളില്‍ തേച്ച് പിടിപ്പിക്കുന്നത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പെട്ടെന്ന് തന്നെ കൈകളിലെ കരുവാളിപ്പ് അകറ്റി തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഒരിക്കലും കൈകളിലോ കാലിലോ നിറമില്ലെന്ന പ്രതിസന്ധിയെ അനുഭവിക്കേണ്ടതായി വരില്ല. ഇത് പല വിധത്തില്‍ ചര്‍മ പ്രശ്‌നങ്ങളെ ഇല്ലാതാക്കി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിറമില്ല എന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇല്ലാതാക്കുന്നു ഈ മിശ്രിതം.

 ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര് കൊണ്ട് ഇത്തരം പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഉരുളക്കിഴങ്ങ് നീര് ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഉരുളക്കിഴങ്ങ് നീരില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് കൈകളിലും കാലിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇവ രണ്ടും മിക്‌സ് ചെയ്താല്‍ അത് ചര്‍മ്മത്തിലെ കറുത്തപാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മം വെളുക്കുന്നതിനും ഇത് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ട് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് കൈകാലുകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതും. വെളിച്ചെണ്ണയില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് കൈകളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് തേച്ചു കുളിക്കാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ശീലമാക്കാം. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഉണ്ടാക്കുന്നില്ല.

അരിമാവും ഓറഞ്ച് തൊലിയും

അരിമാവും ഓറഞ്ച് തൊലിയും

അരിമാവും ഓറഞ്ച് തൊലിയും മിക്‌സ് ചെയ്ത് ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ്. ചര്‍മ്മത്തിലെ ടാന്‍ നീക്കം ചെയ്യാന്‍ അരിമാവും ഓറഞ്ച് തൊലിയും തേനില്‍ മിക്‌സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കരുവാഴിപ്പ് അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി കൈകളിലെ മൃതകോശത്തിന് പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് കൈയ്യിന്റെ നിറം തിരിച്ച് പിടിക്കാവുന്നതേ ഉള്ളൂ.

English summary

make your hands soft and white

make your hands soft and white, read on to know more about it.
X
Desktop Bottom Promotion